
കോട്ടയം: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് ഇതുവരെ പുറത്തുവന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ മറയാക്കി നടന്ന വന്‍ അഴിമതിയുടെ അഗ്രം മാത്രമാണെന്നത് ഈ ദിവസങ്ങില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പുറത്തുവന്ന വിവരങ്ങളാണ്. മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത പ്രധാന പ്രതിയായി മാറിയ കേസ് ഇപ്പോള്‍ രാജ്യാന്തര ബന്ധമുള്ള ഹവാല ഇടപാട് ആയി മാറിയിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ വരെ വലിയ അന്വേഷണമായിരിക്കും വരുംനാളുകളില്‍ നടക്കാന്‍ പോകുന്നത്.
ഇപ്പോഴാണ് വീണാ വിജയന്‍ ശരിക്കും വീണത് എന്നുപറയാം. ആദായനികുതിയും SFIO-യും ഈഡിയുമൊക്കെ ഇതുവരെ അന്വേഷിച്ചതും റെയ്ഡുകള്‍ നടത്തിയതുമൊകെ CMRL ന് എതിരെയുള്ള കേസിലായിരുന്നു. അതില്‍ വീണ ഒരു കൂട്ടുപ്രതി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ 182 കോടി കള്ളപ്പണം വെളുപ്പിച്ച CMRL എന്ന കമ്പനിയെയും അതിന്റെ ഡയറക്ടറായ ശശിധരന്‍ കര്‍ത്തായെയും പ്രധാന പ്രതി എന്ന നിലയിലായിരുന്നു കേസ്. അതാണ് മലയാള മാധ്യമങ്ങളുള്‍പ്പെടെ പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചപ്പോഴും വീണക്കെതിരെയായി മാത്രമായി അറസ്റ്റുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകാതിരുന്നത്. ആകെയുള്ള 182 കോടി കള്ളപണം വെളുപ്പിക്കല്‍ (money laundering) വീണയുടെ പങ്ക് 3.28 കോടി മാത്രമായിരുന്നു. ആ പണം അന്നത്തെ മുഖ്യമന്ത്രി എന്നനിലയില്‍ പിണറായി വിജയനു ലഭിച്ച അഴിമതിപ്പണം ആണ് എന്ന സ്വാഭാവികമായ അനുമാനമാണ് (presumption) ആ കേസിന് രാഷ്ട്രീയപരമായ ദിശയൊരുക്കിയത്. എന്നാല്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ആസൂത്രിതമായി ആക്രമിച്ചിട്ടുപോലും രാഷ്ട്രീയ വേടയാടല്‍, പ്രതികാരം എന്നൊകെ വ്യാഖ്യാനിപ്പെടുകയും അതിലൂടെ നിയമപരമായി കേസിന് ദോഷകരമായി ബാധിക്കാവുന്നതുമായ ഒരു നടപടിയിലേക്കും എടുത്തുചാടാതെ അതീവസൂക്ഷ്മതയോടെ ഈഡി ആ കേസു കൈകാര്യംചെയ്യുന്ന രീതിയാണു രാഷ്ട്രീയകേരളം കണ്ടത്.
എന്നാല്‍ വിവാദപരമായ 27.5.26 ലെ റെയ്ഡ് വീണയുടെ ജാതകം തന്നെ തിരുത്തിയെഴുതിയിരിക്കുകയാണ് എന്നുവേണം പറയാന്‍. CMRL ഉം കര്‍ത്തയും അതിലെ കൂട്ടുപ്രതിയായ വീണയും ഉള്‍പ്പെടുന്ന IT, SFIO, ED കേസുകള്‍ ഒരു വശത്തു നടക്കും. ആ കേസില്‍ ഈഡിയുടെ പ്രത്യേക കോടതിമുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അന്തിമനടപടികള്‍ പുരോഗമിക്കുന്നതായാണ് ഈഡിയുടെ ഇപ്പോഴത്തെ വിശദീകരണം സൂചിപ്പിക്കുന്നത്.
'അടുക്കളയിലുള്ളതിലും വലുത് പത്തായത്തിലായിരുന്നു' എന്നാണ് ഈഡിയുടെ പത്രക്കുറിപ്പു വ്യക്തമാക്കുന്നത്. 20 കോടി രൂപയും 85 ലക്ഷം രൂപക്കുള്ള ദിര്‍ഹവും വീണ നേരിട്ടും അതിനെക്കാളേറെ അവരുടെ കൂടുകാര്‍വഴിയും ദുബൈയിലേക്കു ഹവാല ഇടപാടു നടത്തിയ വമ്പന്‍ കേസാണ് ഇപ്പോള്‍ ഈഡി പുതിയതായി തുറന്നിരിക്കുന്നത്. PMLA, FEMA നിയമങ്ങളിലും ആഗോളതലത്തിലുള്ള സാമ്പത്തിക ഇടപാടുകളുടെ കാര്യത്തിലും 'അന്താരാഷ്ട്ര ഹവാല കേസുകള്‍' അതീവ ഗുരുതരമായ കുറ്റമായിട്ടാണ് എല്ലാ രാജ്യങ്ങളും കാണുന്നത്. അത്തരം കേസുകളില്‍ യാതൊരു വീട്ടുവീഴ്ചയുമില്ലാത്ത പഴുതടച്ച കേസന്വേഷണം നടക്കും എന്നതു തീര്‍ച്ചയാണ്. കാരണം 'ഹവാലാ' എന്നതു വെറും ഒരു വ്യക്തിയുടെ പണമിടപാടോ, അഴിമതിക്കഥയോ മാത്രമല്ല. അന്താരാഷ്ട്രീയ തലത്തില്‍ നടക്കുന്ന അധോലോക ആയുധ വ്യാപാരം, വിവിധ രീതിയിലുള്ള കള്ളക്കടത്ത്, മനുഷ്യാവയയങ്ങള്‍, വിലപിടിപ്പുള്ള പുരാവസ്തുക്കള്‍, ചന്ദനം പോലുള്ള നിരോധിത ഉല്പന്നങ്ങള്‍ ഒക്കെപ്പോലുള്ളവയുടെ കള്ളക്കടത്ത്, സ്വര്‍ണ്ണകടത്ത്, മയക്കുമരുന്നു വ്യാപാരം തുടങ്ങി ആഗേളതലത്തിലുള്ള സകല ഗുരുതര കുറ്റകൃത്യങ്ങള്‍ക്കും വേണ്ട പണം ഇത്തരം ഹവാല ഇടപാടുകളിലൂടെയാണ് കൈമാറുന്നത്. യഥാര്‍ത്ഥത്തില്‍ ഇഡി എന്ന ഏജന്‍സിയും PMLA, FEMA പോലുള്ള നിയമങ്ങളും സൃഷ്ടിക്കപ്പെട്ടിരുക്കുന്നതുതന്നെ 1989 ലെ G7 ഉച്ചകോടിയിലൂടെ സ്ഥാപിതമായ FATF (Financial Action Task Force) എന്ന പാരീസ് ആസ്ഥാനമായ അന്താരാഷ്ട്ര ഏജന്‍സിയുടെ നിര്‍ദ്ദേശിച്ചപ്രകാരം മേല്‍പറഞ്ഞരീതിയിലുള്ള
അതീവഗൗരവമുള്ള അന്താരാഷ്ട്രമാനമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനാണ്. അത്തരം കേസുകളുടെ അന്വേഷണ നടത്തുന്നതിന് ഏതെങ്കിലും വിടുവീഴ്ചയുണ്ടായാല്‍ അകു നമ്മുടെ രാജ്യത്തിന്റെയും നിയമവ്യവസ്ഥയുടെയും വിശ്വാസ്യതക്കുനേരെ വിരല്‍ചൂണ്ടും.
അത്തരമൊരു വലിയ കുഴിയിലേക്കാണ് വീണയും കുടുംബവും ഇപ്പോള്‍ വീണിരിക്കുന്നത്. ഈഡിയുടെ പത്രക്കുറിപ്പും അതാണു സൂചിപ്പിക്കുന്നത്.
ഈഡിയുടെ വിശദീകരണക്കുറിപ്പിലൂടെ വീണ പ്രധാനപ്രതിയായ പുതിയൊരു അന്താരാഷ്ട്ര ഹവാലാക്കേസിന് ഇതോടെ തുടക്കമായിരിക്കുകയാണ് എന്നുവേണം മനസിലാക്കാന്‍. ആ കേസിന്റെ അന്വേഷണം നിയമപരമായി മുന്നോട്ടുപോകും എന്ന് ഈഡി പറഞ്ഞുനിര്‍ത്തുമ്പോള്‍ അതില്‍ വ്യക്തമായ ഒരു ദിശയുണ്ട് എന്ന് വ്യക്തമാണ്. ഈ കേസില്‍ ഈഡിയുടെ നടപടികള്‍ അതീവഗൗരവവും പഴുതടച്ചതുമാകും എന്നു തീര്‍ച്ചയാണ്. അങ്ങനെയായേ പറ്റൂ. കാരണം ഈഡിയും സിബിഐയും പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ സ്ഥാപിച്ചിരിക്കുന്നതുതന്നെ ഇത്തരം അതീവഗുരുതരമായ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനാണ്. അതില്‍ ഒരു ചെറിയ വീഴ്ചപോലും വരുത്താനാവില്ല. കാരണം, ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരു ദേശത്തെയും സമുഹത്തെയും മാത്രമല്ല പല രാഷ്ട്രങ്ങളെയും അവയുടെ സാമ്പത്തികശേഷിയെപ്പോലും നശിപ്പിക്കുന്നവയാണ്. ഏതായാലും ഈ പുതിയ ഹവാലക്കേസില്‍ ഇനിയുള്ള നിയമനടപടികള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും പല കോളിളക്കവും സൃഷ്ടിക്കാന്‍പോന്ന വിഷയമാണ്.
വീണ കുടുങ്ങാന്‍ പോകുന്നത് രണ്ട് വശത്തുനിന്നാണ്.
ഒന്ന്, 20 കോടി രൂപയും 85 ലക്ഷത്തിനുള്ള ദിര്‍ഹവും പിടിച്ചെടുത്ത രേഖകളില്‍ പറയുന്ന ബാക്കി തുകയും എങ്ങനെ സമ്പാദിച്ചു എന്നു വീണ വിശദീകരിക്കേണ്ടിവരും. (CMRL ന്റെ 2 കോടിക്കു കണക്കു കാണിക്കാന്‍ പറ്റാതിരുന്ന അവര്‍ക്ക് ഇത്രയും വലിയ തുകയുടെ കണക്കു കാണിക്കാനാകില്ലെന്നു തീര്‍ച്ച! അങ്ങനെയെങ്കില്‍ ഈ പണം ആരു കൊടുത്തു? എന്തിനു കൊടുത്തു? ന്യായമായും ആ വിരലുകള്‍ പിതാവിന്റെയും ഭര്‍ത്താവിന്റെയും നേരെ നീളും. അതു പുതിയൊരു വമ്പന്‍ അഴിമതിക്കേസിനുള്ള ഇന്ധനമാകും. (മൂന്നാമത്തെ കേസ്)
രണ്ടാമതായി, ഇനി പണം നേരായോ അല്ലാതെയോ എങനെയും കിട്ടിയെന്നു കരുതുക. അപ്പോഴും അത് വിദേശത്തേക്ക് എന്തിന്, ആര്‍ക്ക് ഹവാലായായി അയച്ചു... അതാണ് ഏറ്റവും വലിയ കുരുക്ക്
ബീന സെബാസ്റ്റിയന്‍