Image

എച്ച്.പി.എഫ്. ഹൂസ്റ്റണ്‍; ഹിന്ദി കണ്‍വന്‍ഷനും, സംഗീത സായാഹ്നവും.

ജോയ് തുമ്പമണ്‍ Published on 20 August, 2026
എച്ച്.പി.എഫ്. ഹൂസ്റ്റണ്‍; ഹിന്ദി കണ്‍വന്‍ഷനും, സംഗീത സായാഹ്നവും.

ഹൂസ്റ്റണ്‍: പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ഓഗ്‌സറ്റ് 28, 29 എന്നീ ദിവസങ്ങളില്‍ വൈകീട്ട് 6.30 നു ഹിന്ദി കണ്‍വന്‍ഷനും, സംഗീത സായാഹ്നവും, ദൈവ വചന സന്ദേശങ്ങളും, ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണില്‍ വച്ചു നടക്കുന്നതാണ്. വിലാസം 1120 South Post Oak, Houston, Texas 770351.

അനുഗ്രഹീത ഗായകനും, ഗാന രചീതാവും, പ്രസിദ്ധ പ്രഭാഷകനുമായ റവ. അമിത് കാംബ്ലെ മുഖ്യ അതിഥിയായിരിക്കും. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും ഉള്ള ഹിന്ദി ഭാഷ സ്‌നേഹികള്‍ ഈ മീറ്റിംഗില്‍ ധാരാളമായി സംബന്ധിക്കും.

ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പു. കണ്‍വന്‍ഷനുകള്‍, ഏകദിന സെമിനാറുകള്‍, പാസ്റ്റേഴ്‌സ് ആന്റ് ലീഡേഴ്‌സ് കോണ്‍ഫറന്‍സ്, യുവജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കുമായുള്ള പ്രത്യേക സമ്മേളനങ്ങള്‍ തുടങ്ങിയ വിവിധ പ്രോഗ്രാമുകള്‍ നടത്തുന്നു.

പ്രസിഡന്റ് പാസ്റ്റര്‍  ബൈജു തോമസ്, സെക്രട്ടറി- അജീ ഇടുക്കള, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ സൈമണ്‍, ട്രഷറാര്‍ ജോണ്‍ മാത്യു പുനലൂര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടുക ഹിന്ദി കോഡിനേറ്റര്‍ ഡാനിയേല്‍ ഏബ്രഹാം-348-481 8043

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക