Image

ബെർഗൻഫീൽഡ്; സെൻ്റ് മേരീസ് ദൈവാലയത്തിൽ എട്ടുനോമ്പാചരണത്തിനും മാതാവിൻ്റെ ജനനപ്പെരുന്നാളിനും ഓഗസ്റ്റ് 29-ന് തുടക്കം

Published on 19 August, 2026
ബെർഗൻഫീൽഡ്; സെൻ്റ് മേരീസ് ദൈവാലയത്തിൽ എട്ടുനോമ്പാചരണത്തിനും മാതാവിൻ്റെ ജനനപ്പെരുന്നാളിനും ഓഗസ്റ്റ് 29-ന് തുടക്കം

ന്യൂജേഴ്‌സി: ബെർഗൻഫീൽഡ് സെൻ്റ് മേരീസ് ദൈവാലയത്തിൽ (173 North Washington Ave., Bergenfield, New Jersey) ഈ വർഷത്തെ എട്ടുനോമ്പാചരണവും വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളും ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ സെപ്റ്റംബർ 5 ശനിയാഴ്ച വരെ ഭക്തിയാദരപൂർവ്വം നടക്കും. നോമ്പാചരണത്തോടൊപ്പം പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുസ്മരണ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

പെരുന്നാൾ ദിനങ്ങളിൽ അനുഗ്രഹീത വചന സുവിശേഷകനായ റെവ. ഫാ. ഡോ. ജേക്കബ് ജോസഫ് നയിക്കുന്ന ധ്യാനവും ദൈവവചന ശുശ്രൂഷയും ഉണ്ടായിരിക്കും. എല്ലാ ദിവസവും വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തിൽ സമയം ചിലവഴിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വി. കുർബ്ബാനയെ തുടർന്ന് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വചന ശുശ്രൂഷ നടക്കും.

ആത്മീയ നവീകരണത്തിനായി ഏവരേയും പെരുന്നാൾ ശുശ്രൂഷകളിലേക്ക് കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റെവ. ഫാ. ജോയ് ജോൺ അറിയിച്ചു.

പെരുന്നാൾ കാര്യപരിപാടികൾ:

   ഓഗസ്റ്റ് 29 (ശനി): രാവിലെ 8:15-ന് പ്രഭാത പ്രാർത്ഥന, 9:00-ന് വി. കുർബ്ബാന (കാർമ്മികൻ: റെവ. ഫാ. വർഗീസ് പോൾ). വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 7:00-ന് ഗാനശുശ്രൂഷ, 7:30-ന് സുവിശേഷ പ്രസംഗം (റെവ. ഫാ. ഡോ. ജേക്കബ് ജോസഫ്), തുടർന്ന് ആശീർവാദം, സ്നേഹവിരുന്ന് (ഡിന്നർ).

   ഓഗസ്റ്റ് 30 (ഞായർ): രാവിലെ 8:15-ന് പ്രഭാത പ്രാർത്ഥന, 9:00-ന് വി. കുർബ്ബാന (കാർമ്മികൻ: റെവ. ഫാ. ഡോ. ജേക്കബ് ജോസഫ്). വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 7:00-ന് ഗാനശുശ്രൂഷ, 7:30-ന് സുവിശേഷ പ്രസംഗം, തുടർന്ന് ആശീർവാദം, സ്നേഹവിരുന്ന്.

   ഓഗസ്റ്റ് 31 (തിങ്കൾ): രാവിലെ 6:30-ന് പ്രഭാത പ്രാർത്ഥന, 7:00-ന് വി. കുർബ്ബാന (കാർമ്മികൻ: റവ. ഫാ. ഗീവർഗീസ് ജേക്കബ്). വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 7:00-ന് ഗാനശുശ്രൂഷ, 7:30-ന് സുവിശേഷ പ്രസംഗം, തുടർന്ന് ആശീർവാദം, സ്നേഹവിരുന്ന്.

   സെപ്റ്റംബർ 1 (ചൊവ്വ): രാവിലെ 8:00-ന് പ്രഭാത പ്രാർത്ഥന. വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 7:00-ന് വി. കുർബ്ബാന. നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന ആർച്ച് ബിഷപ്പ് അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ അനുസ്മരണ ശുശ്രൂഷ, ആശീർവാദം, സ്നേഹവിരുന്ന്.

   സെപ്റ്റംബർ 2 (ബുധൻ): രാവിലെ 6:30-ന് പ്രഭാത പ്രാർത്ഥന, 7:00-ന് വി. കുർബ്ബാന (കാർമ്മികൻ: റെവ. ഫാ. സിബി ഏബ്രഹാം). വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 7:00-ന് ഗാനശുശ്രൂഷ, 7:30-ന് സുവിശേഷ പ്രസംഗം, തുടർന്ന് ആശീർവാദം, സ്നേഹവിരുന്ന്.

   സെപ്റ്റംബർ 3 (വ്യാഴം): രാവിലെ 6:30-ന് പ്രഭാത പ്രാർത്ഥന, 7:00-ന് വി. കുർബ്ബാന (കാർമ്മികൻ: റെവ. ഫാ. പോൾ പറമ്പത്ത്). വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 7:00-ന് ഗാനശുശ്രൂഷ, 7:30-ന് സുവിശേഷ പ്രസംഗം, തുടർന്ന് ആശീർവാദം, സ്നേഹവിരുന്ന്.

   സെപ്റ്റംബർ 4 (വെള്ളി): രാവിലെ 6:30-ന് പ്രഭാത പ്രാർത്ഥന, 7:00-ന് വി. കുർബ്ബാന (കാർമ്മികൻ: റവ. ഫാ. ജെയിൻ ഏലിയാസ്). വൈകുന്നേരം 6:00-ന് സന്ധ്യാ പ്രാർത്ഥന, 7:00-ന് ഗാനശുശ്രൂഷ, 7:30-ന് സുവിശേഷ പ്രസംഗം, തുടർന്ന് ആശീർവാദം, സ്നേഹവിരുന്ന്.

സെപ്റ്റംബർ 5 (ശനി) - വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ: രാവിലെ 8:15-ന് പ്രഭാത പ്രാർത്ഥന, 9:00-ന് വി. കുർബ്ബാന. നോർത്ത് അമേരിക്ക & യൂറോപ്പ് ക്നാനായ അതിഭദ്രാസന ആർച്ച് ബിഷപ്പ് അഭിവന്ദ്യ സിൽവാനിയോസ് അയൂബ് തിരുമേനി (H. E Mor Silvanos Ayub) മുഖ്യകാർമ്മികനാകും. തുടർന്ന് ഭക്തിനിർഭരമായ റാസ, ആശീർവാദം, നേർച്ചവിളമ്പ്.

കൂടുതൽ വിവരങ്ങൾക്ക്:

   Vicar & President: Rev. Fr. Joy John - (609) 306-0180

   Vice President: George M. George - (201) 803-9740

   Secretary: Issac Kurian - (551) 200-1225

   Treasurer: Eldhose Rajan - (812) 369-2028

   Jt. Secretary: Dipu Mathew

   Jt. Treasurer: Dhayan T. Kurian
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക