
All American Malayalees Association. (ഓൾ അമേരിക്കൻ മലയാളീ അസോസിയേഷൻ - അഥവാ ‘ ആമ ’ യുടെ അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ്, അമേരിക്കൻ മലയാള സാഹിത്യകാരനും, ഭാഷാസേവനത്തിനായി ജീവിതം പുല്ലുപോലെ വലിച്ചെറിഞ്ഞവനുമായ മാന്യശ്രീ വിശ്വാസമിത്രൻനാട്ടിലെത്തിയിരിക്കുന്നത്. മാത്രമല്ലാ, തന്റെ പുതിയ കൃതിയുടെ പ്രകാശനകർമ്മം, ബ്ളാക് ലേബൽ ഫാനായനാട്ടു സാഹിത്യകാരനെക്കൊണ്ട് നിർവഹിപ്പിക്കുകയും, ആ കൃതഹസ്തങ്ങളാൽ വാരിപ്പുതപ്പിക്കപ്പെടുന്നപൊന്നാടക്കുള്ളിൽ കുളിരണിഞ്ഞു നിൽക്കാനുള്ള പൂതിയുമാണ് അകത്തെ പ്ലാനുകൾ..
അത്തരം കാര്യങ്ങളുടെ ചില അഡ്ജസ്റ്റുമെന്റുകൾക്കായിട്ടാണ്, സമ്മേളനത്തിന്റെ കൊടിയിറങ്ങിയിട്ടുംസാഹിത്യകാരൻ വിശ്വാസമിത്രൻ ഹോട്ടലിൽ തന്നെ തങ്ങുന്നതും, കോഴിയെക്കണ്ട കുറുക്കനെപ്പോലെനാട്ടുകാരനായ ഒരു പ്രസാധക വര്യൻ ഉപദേശകനായും, പരിചാരകനായും കൂടെത്തന്നെ കൂടിയിരിക്കുന്നതും.
വൈകിട്ടത്തെ അത്താഴ വിരുന്നിനു ശേഷം പ്രസാധകവര്യൻ പകർന്നു കൊടുത്ത നെല്ലിക്കായരിഷ്ടം ചേർത്തനാടൻവാറ്റ് രണ്ടുപെഗ്ഗ് അകത്താക്കിയിട്ട് വിശ്വാസമിത്രൻ കസാലയിലേക്കു ചാഞ്ഞു. അപ്പോളാണ്അപ്രതീക്ഷതമായി പ്രസാധകന്റെ ചോദ്യം:
"കൊച്ചിയിൽ കൊതുകും തണുപ്പും കൂടുതലാണ് സാർ. സീരിയൽ നിർമ്മാതാക്കൾ പുതക്കുന്ന തരംപുതപ്പൊരെണ്ണമാവാം സാർ?"
സാഹിത്യകാരൻ ഒന്നും പറഞ്ഞില്ല. ക്രാപ്പ് ചെയ്തു കറുപ്പിച്ച മുടിയും ഫേഷ്യൽ ചെയ്തു തുടുപ്പിച്ചമുഖവുമായിട്ടിരിക്കുന്ന താൻ ഒരു കുട്ടിയല്ലന്നും, കെട്ടുപ്രായത്തിന്റെ മാക് മഹോൻ രേഖ കടന്നു നിൽക്കുന്ന കാൽഡസൻ പെൺകുട്ടികളുടെ തന്തയാണെന്നും സ്വയം ഓർത്തുവെങ്കിലും മിണ്ടിയല്ല. സമ്മേളനത്തിൽപങ്കെടുക്കുമ്പോൾ കാണിക്കാനായി പ്രത്യേകം രൂപകല്പന ചെയ്തെടുത്ത പഞ്ചാരക്കുട്ടൻ ഗെറ്റപ്പിലാണ് താൻഷൈൻ ചെയ്യുന്നതെന്നും, പല്ലിന്റെ ശൗര്യം പണ്ടത്തെപ്പോലെ ഫലിക്കാത്ത ഒരു പാവം പാണ്ടൻ നായയാണ് തന്റെകൂടെയുള്ളതെന്നും വേദനയോടെ വിശ്വാസമിത്രൻ ഓർത്തെടുത്തു.
ചാരിയിരുന്ന വാതിൽ തുറന്നു പ്രസാധകൻ അകത്തേക്ക് വന്നു. അയാളുടെ പിൻപറ്റി
അഴകിന്റെ അല പോലെ അരയന്ന നടനവുമായി ഒരു മാദകത്തിടമ്പ് അകത്തേക്ക് വന്നപ്പോൾ ശരിക്കും നമ്മുടെ സാഹിത്യകാരന് സ്ഥല-ജല വിഭ്രമം അനുഭവപ്പെട്ടു.
"വിലകൂടിയ സീരിയൽ ഇനമാണ് സാർ. സാറിനുവേണ്ടി പ്രത്യേക ഓർഡറാ " ധൃതിയിൽ വാതിലടച്ചുപ്രസാധകൻ മറഞ്ഞു.
"സാർ അമേരിക്കയിൽ നിന്നാണില്ലേ? സാറിന്റെ പടം ഞാൻ പത്രത്തിൽ കണ്ടിട്ടുണ്ട്.അതോണ്ടാ വന്നത്." മണികിലുക്ക സ്വരത്തിൽ സീരിയൽ മൊഴിയുകയും ബെഡ്‌ഡിലിരുന്നു തന്റെ കൊഴുത്തു മുഴുത്ത അവയവങ്ങൾഅയാളുടെ മൂക്കിലും, മുഖത്തും ഉരസുകയും ചെയ്തു.
ഏതോ പ്രേത കഥയിലെ നിധിയറയിൽ വന്നുപെട്ട ദരിദ്രവാസിയെപ്പോലെ വിശ്വാസമിത്രൻ പകച്ചു പോയി. സ്വർണ്ണവും, രത്നവുമാണ് ചുറ്റിലും. ഏതെടുക്കണം, ഏതുവാരണം എന്നറിയാത്ത അവസ്‌ഥ. പക്ഷെ, പല്ലിന്റെശൗര്യം നശിച്ചു വാലും പൂട്ടി തളർന്നുറങ്ങുന്ന തന്റെ പണ്ടത്തെ പാണ്ടൻ നായയെ പ്രതി ദിവസവും സ്വന്തംഭാര്യയുടെ തന്നെ കിഴുക്ക് വാങ്ങുന്നതോർത്തപ്പോൾ അയാൾ സ്വയം നിയന്ത്രിച്ചു. അവനവന്റെ ഇല്ലായ്മകൾഎന്തിനു മറ്റുള്ളവരെ അറിയിച്ചു നാണം കടണം എന്നോർത്തു. അടവ് മാറ്റേണ്ട അവസരമാണിത് എന്നഉൾവിളിയിൽ പ്രചോദിതനായി അദ്ദേഹം പ്രതികരിച്ചു:
"കുട്ടിയെന്തിനാ ഈ ചീത്ത പണിക്കൊക്കെ നടക്കുന്നത്?"
അതിനവൾ പറഞ്ഞ മറുപടി തന്റെ അടുത്ത പുസ്തകത്തിനുള്ള രൂപരേഖയാക്കി സാഹിത്യകാരൻ മനസ്സിൽകുറിച്ചിട്ടു.
തളർവാതം പിടിച്ചു കിടക്കുന്ന അമ്മ... ഗ്രാജുവേഷനും, പോസ്റ്റ് ഗ്രാജുവേഷനും പഠിക്കുന്നഅനിയത്തിമാർ....തൊഴിലൊന്നും കിട്ടാഞ്ഞിട്ട് കള്ളടിച്ചും കഞ്ചാവടിച്ചും മീശ പിരിച്ചു നടക്കുന്നഅഞ്ചാങ്ങളമാർ...ഇവരെയെല്ലാം സംരക്ഷിക്കേണ്ട മഹാ ദുരിതത്തിന് പരിഹാരമായിട്ടാണ് ഇതിനിറങ്ങിയതെന്ന്‌അവൾ വിതുമ്പിയപ്പോൾ സാഹിത്യകാരന്റെ കണ്ണ് നിറയുകയും, വഴിഞ്ഞൊഴുകിയ സഹതാപം വാലറ്റിലെപച്ചനോട്ടുകൾ ഒരു ചുരുളാക്കിയെടുത്ത് ബ്ലൗസിനുള്ളിൽ മുലകളുടെ നടുവിലേക്ക് തന്നെ തിരുകി വച്ച് കൊടുക്കുകയും ചെയ്തു.
" ഇനി മോൾ ഇതിനൊന്നും പോകരുത്. മോൾക്ക് ഞാനുണ്ട്"
ഇരകളുടെ ദൗർബല്യങ്ങളുടെ കടവായിൽ തന്നെ സമർത്ഥമായി ചൂണ്ടയെറിയാനറിയാവുന്ന സീരിയൽസാഹിത്യകാരന്റെ തോളത്തു തല ചായ്ച്ച് സീരിയലിലെപ്പോലെ ഭാവാത്മകമായി തേങ്ങി. ഉരുണ്ടിറങ്ങിയകണ്ണുനീരിലെ ഉപ്പുരസം സഹതാപ സാഹിത്യകാരൻ വിശ്വാസമിത്രൻ നാക്കുകൊണ്ട് നക്കി.
കിടക്കയിൽ ഉരുണ്ടും പിരണ്ടും ഉറക്കം വരാതെ കിടന്ന പെണ്ണ് ക്ഷമ നശിച്ച് അവസാനം കെഞ്ചി:
"സാറേ ഇങ്ങോട് ചേർന്ന് കിടക്ക് സാറേ?"
സാഹിത്യനായകന് കുറ്റബോധമുണ്ടായി. പക്ഷെ, അവൻ? പല്ലുകൾ കൊഴിഞ്ഞ പഴയ ശൗര്യക്കാരൻ. ഒന്നുമറിയാതെ അവൻ ചുരുണ്ട് തളർന്നുറക്കമാണ്? രക്ഷയില്ലാ!
"വേണ്ട മോളെ വേണ്ട ...നിന്നെ ഞാനങ്ങിനെയല്ലാ കാണുന്നത്.
"പിന്നെ ?"
"മകളായിട്ട് "
"സാറിനു മകളില്ലേ ?"
"ഉണ്ട്....ഉണ്ട്...ങ്ആ ..ഇത് മറ്റൊരു മകൾ "
"എന്നാ ഞാൻ പൊയ്ക്കോട്ടേ സാറേ ? “
"വേണ്ട...വേണ്ട...നിന്നെ ഞാൻ നാളെ ഡ്രോപ്പ് ചെയ്യാം."
പെണ്ണിന്റെ ഉള്ളിൽ പുച്ഛം തിളച്ചു. പട്ടി തിന്നുകയുമില്ല, തീറ്റിക്കുകയുമില്ലാ.
ആ രാത്രി രണ്ടുപേരും ഉറങ്ങിയില്ലാ- അവരവരുടേതായ സ്വകാര്യ കാരണങ്ങളാൽ?
നേരം വെളുത്ത പാടെ ടാക്സിക്കാറിൽ, ബാക്‌സീറ്റിൽ അവളെ ചേർത്തു പിടിച്ചിരുത്തി സാഹിത്യകാരൻയാത്രയാരംഭിച്ചു. ഇടക്ക് തന്റെ പടം അച്ചടിച്ച ചില പത്രങ്ങൾ അവളെ കാണിക്കുകയും ചെയ്തു.
ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ വിദൂരതയിൽ കണ്ണയച്ചിരിക്കുന്ന വിശ്വാസമിത്രന്റെ ചിത്രത്തിൽ നോക്കിഅവൾ ചോദിച്ചു:
"സാർ ഒരെഴുത്തുകാരണാനില്ലേ?"
"അതെ. അമേരിക്കയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന എഴുത്തുകാക്രനാണ് ഞാൻ."
"സാറിന്റെ കൃതികളുടെ ഓരോ കോപ്പി എനിക്ക് തരാമോ സാർ?"
"എല്ലാം എന്റെ കൈയിലില്ലല്ലോ കുട്ടീ "
"ഉള്ളത് തരൂ സാർ."
ഉണ്ടായിരുന്നതിന്റെ കുറച്ചു കോപ്പികൾ വിശ്വാസമിത്രൻ അവൾക്കു കൊടുത്തു. പുസ്തകത്തിന്റെ പുറത്ത്അദ്ദേഹത്തിന്റെ ചിത്രത്തിൽ തടിച്ച ചുണ്ടുകൾ അമർത്തി അവൾ ചുംബിച്ചു.
ഇറങ്ങേണ്ട സ്ഥലമായപ്പോൾ നനഞ്ഞ കണ്ണുകളോടെ അവൾ അദ്ദേഹത്തെ നോക്കി. തളർവാതക്കാരി അമ്മ, ബിരുദാനന്തര ബിരുദക്കാരികൾ അനിയത്തിമാർ, തൊഴിൽ രഹിതരായ കള്ളടിയന്മാർ അഞ്ച് ആങ്ങളമാർ, അവരെയെല്ലാം പുലർത്തേണ്ട മഹാ ദുരിതം. എല്ലാമെല്ലാം ആ കണ്ണുനീരിൽ സാഹിത്യകാരൻ വായിച്ചെടുത്തു!
വീണ്ടും വഴിഞ്ഞൊഴുകിയ സഹതാപം ഒരു ലക്ഷത്തിന്റെ ഒരു കെട്ടെടുത്ത് അവളുടെ നേരെ നീട്ടി.
"സാർ?"
"സാറല്ലാ -അച്ഛൻ."
"അച്ഛാ"
"മോളെ "
പണം വാങ്ങി ഹാൻഡ് ബാഗിൽ വച്ച് അവൾ കാറിൽ നിന്ന് പുറത്തിറങ്ങി. അപ്രതീക്ഷിതമായിഅവളെക്കടന്നുപോയ ഒരു മെഴ്‌സിഡസ് സ്പോർട്സ് കാർ അല്പം അകലെ നിർത്തി. കാറിലെ ചെറുപ്പക്കാരൻപുറത്തേക്ക് തലയിട്ട് അവളെ കൈ വീശി.
"ഹായ് സുഷമാ"
"ഹായ് സുരേഷ് "
വിശ്വാമിത്രന്റെ പുസ്തകങ്ങൾ ഓടയിലേക്കു വലിച്ചെറിഞ്ഞിട്ട് ഓടിച്ചെന്ന് അവൾ അയാളുടെ കാറിൽകയറിപ്പോയി.
കൊതുകു മുട്ടകൾ വിരിയാൻ വെമ്പുന്ന കൊച്ചിയിലെ ഓടജലത്തിലൂടെ ഒഴുകി വരുന്ന സ്വന്തം കൃതികൾഅനാഥമായി രചയിതാവിനെ നോക്കുന്നത് അയാൾ കണ്ടു. സഹിക്കാനായില്ല. കാറിൽ നിന്നിറങ്ങി അയാളത്പിടിച്ചെടുത്ത് നെഞ്ചിൽ ചേർത്തു വച്ചു.
"സാർ" ഡ്രൈവറുടെ വിളി.
"യേസ്."
"അത് മുഴുവൻ അഴുക്കാണ് സാർ."
"സാരമില്ല..സാരമില്ലാ ."
"സാർ ."
"യേസ് ."
"സാറാണോ അവിടെ ജനപ്രിയനായ എഴുത്തുകാരൻ?"
“ അതെയതെ “
വണ്ടി അനങ്ങിത്തുടങ്ങിയതേയുള്ളു. അപശകുനം പോലെ അതാ നിൽക്കുന്നു ‘ ആമ ‘ യുടെ പ്രസിഡണ്ട്അടിപൊളി അവറാച്ചൻ. കാറിന്നുള്ളിലേക്കു തലയിട്ട് കള്ളക്കണ്ണുരുട്ടി ഒരു ചോദ്യം :
“ എന്താ പരിപാടി ? “
“ ഓ! ചുമ്മാ “
“ അതേതാ ആ പെണ്ണ് ? “
“ അത് അത് നമ്മുടെ പ്രസാധകൻ “
“ കൊച്ചു കള്ളാ കലക്കി അല്ലെ ? “
“ അന്നാമ്മ അറിയരുത്. “
“ ഒരിക്കലുമില്ല “
“ അവറാച്ചനോട് ഞാൻ സത്യം പറയാം. നമ്മളൊക്കെ സത്യ ക്രിസ്ത്യാനികളല്ലേ ? “
“ അത് കൊണ്ട്. ?”
“ അവളെന്നെ പ്രലോഭിപ്പിച്ചു എന്നത് സത്യം. പക്ഷെ നമ്മുടെ വിശ്വാസം ഞാൻ കാത്തു. - ഏത് ? ഞാൻവഴങ്ങിയില്ല. “