Image

വന്ദേമാതരം (സ്വാതന്ത്ര്യദിന ചിന്തകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 19 August, 2026
വന്ദേമാതരം (സ്വാതന്ത്ര്യദിന ചിന്തകള്‍: സുധീര്‍ പണിക്കവീട്ടില്‍)

വന്ദേ മാതരം ! അങ്ങനെ തന്നെ തുടങ്ങട്ടെ. ജന്മഭൂമിയെ എന്നും മാത്രുഭൂമിയായി കണക്കാക്കുന്നവര്‍ക്ക് 'അമ്മേ വന്ദനം'' എന്നു പറയുന്നതില്‍ എന്തു ദൈവകോപമാണു വരിക. അറിഞ്ഞ് കൂടാ. അങ്ങ് ഭാരതഭൂമിയില്‍ 'വന്ദേ മാതരം'' എന്ന ദേശഭക്തിഗാനം ഒരു വിഭാഗം ആളുകള്‍ മുഴുവന്‍  പാടുന്നില്ല.  കാരണം അതിന്റെ അവസാന  ഭാഗങ്ങളില്‍ ഹിന്ദു ദൈവങ്ങളെപ്പ്റ്റിയുള്ള പരാമര്‍ശം ഉണ്ടുപോലും.
1906 സെപ്റ്റമ്പര്‍ ഏഴിനാണു ബംഗാളി സാഹിത്യകാരനും ദേശപ്രേമിയുമായ ബങ്കിം ചന്ദ്രചാറ്റര്‍ജി എഴുതിയ വന്ദേ മാതരം എന്ന ഗാന്മ്  ദേശഭക്തി ഗാനമായി സ്വാതന്ത്ര സമര സേനാനികള്‍  തിരഞ്ഞെടുത്തത് . ഇന്ത്യയുടെ മഹാകവിയായ രവീന്ദ്ര നാഥ്  ടാഗോര്‍ ഇതിനു സംഗീതം പകര്‍ന്നു. ഏതു വിമുന്റേയും ഉരുക്കലമാരയുടെ വാതില്‍ തുറക്കുവാനും ഹ്രുദയത്തിലേക്ക് ആഴ്ന്നിറങ്ങാനും ശക്തിയുള്ള മാന്ത്രിക ശക്തിയുള്ള  വാക്കുകളാണു വന്ദേ മാതരം എന്ന് ടാഗോര്‍ പറയുകയുണ്ടായി. പ്രക്രുതിഭംഗിയുടെ  ആകര്‍ഷണീയമായ ആവിഷ്‌കാരത്തിന്റെ ഇന്ദ്രജാലം ഈ ഗാനത്തിന്റെ ആദ്യ ഭാഗത്തെ വരികളിലുണ്ട്.   ദേശസ്‌നേഹിയായ  ഏത് ഭാരതീയനാണു ഇതിന്റെ വരികള്‍ കേട്ട് ആഹ്ലാദചിത്തനായി പുളകമണിയാത്തത്. ആ ഗാനത്തിന്റെ  ആസ്വാദനത്തിനായി അതിലെ വരികളെ ഈ ലേകന്‍ സ്വതന്ത്ര പരിഭാഷ ചെയ്യാന്‍ ശ്രമിക്കുന്നു. ബംഗാളിയും സംസ്‌ക്രുതവും കൂട്ടി ചേര്‍ത്താണു ഇതിന്റെ രചന  നിര്‍വ്വഹിച്ചിരിക്കുന്നത്.  മൂല കവിതയും താഴെ കൊടുക്കുന്നു.

അമ്മേ വന്ദനം ! ജല സമ്രുദ്ധികൊണ്ടും, ഫല സമ്രുദ്ധികൊണ്ടും  അനുഗ്രഹീതമായ നിന്നെ ഞാന്‍ വണങ്ങുന്നു. സസ്യശ്യാമളമായ നിന്റെ പ്രക്രുതി ഭംഗിയില്‍ മുഴുകി സുഗന്ധ ശീതളമായ മന്ദമാരുതന്‍ അവിടെ സദാ വ്യാപ്രിക്കുന്നു. വെണ്‍നിലാവിന്റെ ശുഭ്രസുന്ദരമായ സ്വ്പനം പോലെ പുളകം കൊള്ളുന്ന നിശീഥീനിയില്‍ പൂമരങ്ങള്‍ പുതച്ച് നില്‍ക്കുന്ന മജ്ഞുഭാഷിണ്‍ ഇ, സുസ്മിതത്താടെ വരമരുളുക. വരദായിനി അമ്മേ വന്ദനം. കോടി, കോടി കണ്ഠങ്ങളില്‍ നിന്നും ഉയരുന്ന അഭിരാമമായ, നാനവിധത്തിലുള്ള, ഗണനീയമായ സ്വരങ്ങള്‍, കോടി കോടി കൈകളേന്തുന്ന ആയുധങ്ങല്‍ നിന്റെ ശക്തിയെ കാണിക്കുന്നു. ഇത്രയും ശക്തിശാലിനിയായ  നീ എങ്ങനെ അബലയാകും. ഭയഭക്തി ബഹുമാനങ്ങളോടെ  ആസേതുഹിമാചലം ജനങ്ങള്‍  ആദരിക്കുന്ന  അവര്‍ക്ക് തുണയായിരിക്കുന്ന  നിന്നെ ഞാന്‍ ദേവിയെന്നും, അമ്മയെന്നും,  വിളിക്കുന്നു. നീ രക്ഷകയാണൂ, ഉണരൂ ദേവി. ദേശദ്രോഹികളായവരെ ഓടിച്ച്കളയാന്‍ ഞാന്‍ കേണപേക്ഷിക്കുന്നു. നീ വിവേകമാണു്,നീ ധര്‍മ്മമാണു്. നീ ഹ്രുദയമാണു. നീ സ്വര്‍ഗ്ഗീയ് സ്‌നേഹമാണു്. നീ ആത്മാവും ജീവനുമാണു്. ഞങ്ങളുടെ പേശീവ്യൂഹത്തിലെ ശക്തി നീയാണു്. ഞങ്ങളുടെ  ഹ്രുദയകോവിലിലെ വശ്യവും സൗന്ദര്യവുമാര്‍ന്ന  പ്രതിഷ്ഠ നീയാണു.നീ ദുര്‍ഗ്ഗയാണു്, തിളങ്ങുന്ന വാളാല്‍ പ്രഹരമേല്‍പ്പിക്കുന്നവളാണു്.  താമര പൂക്കളില്‍ സ്ഥിതിചെയ്യുന്ന ധനലക്ഷ്മിയാണു്. പവിത്രയും, പൂര്‍ണ്ണയും, നിസ്തുലയുമാണു് നീ. ദേവി, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുക.  ദൈവീകമായ നിന്റെ ചാരുമന്ദഹാസത്തിനു ഭൂമിയിലെ ഏത് മനോഹരപ്രദേശത്തെക്കാള്‍ ഭംഗിയുണ്ട്.

മേല്‍പറഞ്ഞ വരികളില്‍ ഭാരത മാതാവിനെ ധനത്തിന്റെ ദേവതയായ ലക്ഷിയോടും, വിദ്യയുടെ ദേവതയായ സരസ്വതിയോടും, ശക്തിയുടെ ദേവതയായ ദുര്‍ഗ്ഗയോടും കവി ഉപമിച്ചിട്ടുണ്ട്.്. നേരത്തെ സൂചിപ്പിച്ച പോലെ ഒരു ഗാനം പാടുന്നത്‌കൊണ്ട് ഒരാളുടെ വിശ്വാസത്തിനു ഉലച്ചില്‍ സംഭവിക്കുന്നത് അയാള്‍ വിശസിക്കുന്ന  ചില മതനിബന്ധനകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുപരി പ്രസ്തുത ഗാനത്തിന്റെ അര്‍ത്ഥം വിശാലമായത്‌കൊണ്ടാണു്. അങ്ങനെയുള്ളവരെ  ഭാരതം പോലുള്ള മഹത്തായ ഒരു രാഷ്ട്രം ദേശീയ ഭക്തിഗാനം പാടാന്‍ നിര്‍ബന്ധിക്കരുത്. വാസ്തവത്തില്‍ ഭാരത സര്‍ക്കാര്‍ ആരെയും ഇത്തരം കാര്യങ്ങളില്‍ നിര്‍ബന്ധിക്കുന്നില്ലെന്നുള്ളതാണു് പരമാര്‍ത്ഥം. മുഹമ്മദാലി ജിന്നക്ക് ഈ ഗാനം അസഹ്യമായിരുന്നുന്ന് ചില രേകളില്‍ കാണുന്നു. അതുകൊണ്ട് അദേഹം 1947 ല്‍ ഭാരതത്തോട് വിട പറഞ്ഞുപോയി. ഭാരതത്തില്‍ തങ്ങിയ മുസ്ലീം മത വിശ്വാസികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു.

വന്ദേ എന്ന വാക്കിനു വന്ദിക്കുക, വണങ്ങുക എന്ന് അര്‍ത്ഥമുള്ളപ്പോള്‍ മുസ്ലീം/ക്രുസ്തീയ  വിശ്വാസമനുസരിച്ച് ആ ഗാനം പാടുന്നതില്‍ തെറ്റില്ല. ആരാധിക്കുന്നു എന്ന്  പറയുന്നില്ലല്ലോ .തന്നെയുമല്ല ധനത്തിന്റേയും, വിദ്യയുടേയും,  ശക്തിയുടേയും,  ദേവിയായി എന്ന് പറയുമ്പോള്‍  അതെല്ലാം നമ്മുടെ നാട്ടില്‍ സാക്ഷാത്കരിക്കണമെന്നു കവിയുടെ പ്രതീക്ഷയായി അതിനെ കരുതാവുന്നതാണു്. എന്തിനാണു അതെല്ലാം ഹിന്ദു ദേവതകളാനെന്ന് സംശയിക്കാന്‍ പോകുന്നത്.  ഭാരതം സമ്പത്തോടും, സാക്ഷരതയോടും,  ശക്തിയോടും കൂടി കഴിയുന്നത് എല്ലാവര്‍ക്കും നല്ലതല്ലേ അമ്മെ നിന്നെ വണങ്ങുന്നു എന്ന് പറയു ന്നു. അതിലും അന്യ ദൈവം (ഭാരതത്തിലെ അല്ലാത്ത ദൈവം, അങ്ങനെ ഉപയോഗിക്കുന്നവരുടെ ഭാഷ ഉപയോഗിക്കയാണു്) എന്തിനു കോപിക്കണം.   സ്വര്‍ഗ്ഗം എവിടെയെന്ന് ചോദ്യത്തിനു നബി തിരുമേനിയുടെ മറുപടി അമ്മയുടെ കാല്‍ക്കല്‍ എന്നാണു്. അത് അമ്മയുടെ സ്ഥാനത്തിന്റെ മഹത്വത്തെയല്ലേ കാണിക്കുന്നുത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ പ്രസ്തുത ഗാനത്തെചൊല്ല്‌ളി ബഹളമുണ്ടാക്കുന്നത്  ആര്‍ഷഭാരത സംസ്‌കാരത്തിനു  മങ്ങലേല്‍പ്പിക്കുന്നു.

ലോകത്തിലെ എറ്റവും പുരാതനമായ സന്യാസസമൂഹത്തിന്റെ  പേരില്‍ ഷിക്കാഗോയിലെ മതസമ്മേളനത്തിനെത്തിയവര്‍ക്ക് നന്ദി പറഞ്ഞ്‌കൊണ്ട് വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക. ഞങ്ങള്‍ പ്രപഞ്ചത്തിലെ  എന്തിനേയും സ്വീകരിക്കുക മാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്ന് അംഗീകരിക്കയും ചെയ്യുന്നു. ഭൂമിയിലെ എല്ല രാജ്യത്ത്‌നിന്നുള്ള എല്ല മതാഭയാര്‍ത്ഥികള്‍ക്കും മര്‍ദ്ദിതര്‍ക്കും  അഭയം  നല്‍കിയ രാജ്യത്തെ പ്രതിനിധീകരിക്കന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്.,  ദൈവം സ്രുഷ്ടിച്ച സകല ജാതികളും വംശങ്ങളും ഒരു പ്രവാഹം പോലെ ഇന്ത്യയെന്ന മഹാസ്മുദ്രത്തിലേക്ക് ഒഴുകി വന്നു. സമുദ്രം കൈ നീട്ടി എല്ലാവരേയും സ്വീകരിച്ചു. അവര്‍ എല്ലാ മതക്കാരേയും സ്‌നേഹിക്കുന്നു. ബഹുമാനിക്കുന്നു.സ്വന്തം മതം മാത്രം ശ്രേഷ്ഠമാണെന്നും ബാക്കിയൊക്കെ തെറ്റാണെന്നും അവര്‍ വിശ്വ്‌സിക്കുന്നില്ല.

ഈ സ്വാതന്ത്ര്യദിനാഘോഷത്തില്‍  എല്ലാ ജാതിമതസ്ഥരും ഒന്ന് ചേരുമെങ്കിലും അവരില്‍ എല്ലാവരിലും ദേശീയൈക്യം കുറവായി കാണുന്നു. ജാതി-മത ചിന്തകളാല്‍ കലുഷിതമാണു അന്തരീക്ഷം.  വന്ദേ മാതരം മുഴുവന്‍ പാടീയാല്‍ അത് ചിലരുടെ വിശ്വാസത്തിനു കോട്ടം തട്ടുമെന്നു അവര്‍ കരുതുന്നു.  സകല ചരാചരങ്ങളിലും ഈശ്വരചൈതന്യം കാണാന്‍ പഠിപ്പിക്കുന്ന സനാതന ധര്‍മ്മം പാലിക്കുന്നവര്‍ ഒരു പ്രാര്‍ത്ഥന ചൊല്ലിയാല്‍ കോപിക്കുന്ന ദൈവത്തിന്റെ അനുയായികളെ അവരുടെ പാട്ടിനു വിടുന്നതാണു ഉചിതം. ഹിന്ദുക്കളുടെ മതസഹിഷ്ണുതയുടെ മഹത്വത്തിനു ഇപ്പോള്‍ ഭാരതത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്ന് പത്ര വാരത്തകള്‍ നമ്മെ ബോധിപ്പിക്കുന്നു.  നിങ്ങള്‍ വിശ്വസിക്കുന്നത് ചെകുത്താനിലാണെന്നും,  മരിച്ചാല്‍ നരകത്തില്‍ പോകുമെന്നും ഒരു കൂട്ടം മതഭ്രാന്ത്ന്മാര്‍ വിളിച്ച് പറഞ്ഞ് നടക്കുമ്പോള്‍ ജാതി വ്യ്‌വസ്ഥയും ദാരിദ്ര്യവും അവര്‍ കിളക്കുന്ന മണ്ണു നനച്ച് കൊടുക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന അതനുവദിക്കുമ്പോള്‍ സനാതനമൂല്യങ്ങളില്‍ മുറുകെ പിടിക്കുന്നവരും, കുറെ ശുദ്ധന്മാരും, വിവരം കുറഞ്ഞവരും വെറുതെയിരിക്കയില്ലെന്ന്  ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാവുന്നതാണു്. 

സനാതനം ധര്‍മ്മം പഠിപ്പിക്കുന്നത് വെട്ടാന്‍ വരുന്നവനു പോലും നിഴല്‍ നല്‍കുന്ന വ്രുക്ഷത്തെപോലയാകാനാണു. എന്നാല്‍ ഇക്കാലത്ത് മനുഷ്യര്‍ക്ക് ക്ഷമ കുറയുന്നു. നന്മയും സ്‌നേഹവുമാണു ഈശ്വരന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും മനുഷ്യനു അറിവ് വച്ച നാള്‍ മുതല്‍ ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഒരു ശക്തിക്ക് വേണ്ടി തമ്മില്‍ തമ്മില്‍ വെട്ടി മരിക്കുമ്പോള്‍ ഈ ശക്തി ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ലെന്ന് സത്യം മനസ്സിലാക്കാത്തത് മഹാത്ഭുതം.  മനുഷ്യര്‍ മതങ്ങളെ മറന്ന് നന്മയുടെ വഴിയിലൂടെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കാം.സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും ദൈവത്തിന്റെ അത്ഭുതമെന്ന ചെപ്പടി വിദ്യ കാണിച്ച് മിടുക്കന്മാര്‍ മറ്റുള്ളവരില്‍ നിന്നും പണം തട്ടുന്നു.

ജാതി മത ചിന്തകള്‍ക്കതീതമായി ഭാരതം ഐശര്യവും നന്മകളുമുള്ള രാജ്യമായി തീരാന്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ ആശിക്കാം, ആഗ്രഹിക്കാം. വന്ദേ മാതരം..

വന്ദേ മാതരം..
മാതരം..
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം..
വന്ദേ.. മാതരം..
ശുഭ്രജ്യോത്സന പുളകിത യാമിനീം
ഫുല്ല കുസുമിത ദ്രുമദല്‍ ശൊഭിനീം
സുഹാസിനിം സുമധുര ഭാഷിണീം
സുദാം വരദാം
മാതരം.. വന്ദേ മാതരം..
കോടി കോടി കണ്ഠ കളകള നിനാദ കരാളെ
കോടി കോടി ഭുജൈധ്രുത കര കരാളെ
അബല കേനോ മാ ഏതോ ബലേ
ബഹുബല ധാരിണി, നമാമിതരിണി
രിപുദലവാരിണി മാതരം
വന്ദേ.. മാതരം.. വന്ദേ.. മാതരം..
തുമി വിദ്യ, തുമി ധര്‍മ്മ
തുമിരീതി തുമി മര്‍മ്മ
ത്വംഹി പ്രാണാര്‍ഹ ശരീരേ
ബഹുനേതു മാ ശക്തി
ഹ്രുദയേ തുമി മാ ഭക്തി
തുമരയിപ്രതിമ ഗരി മന്ദിരേ മന്ദിരേ
വന്ദേ.. മാതരം.. വന്ദേ.. മാതരം..
ത്വംഹി ദുര്‍ഗ്ഗ, ദശപ്രഹരണധാരിണി
കമലാ,കമലദളവിഹാരിണി
വാണിവിദ്യദായിനി നമമിതം
നമാമി കമലം, അമലം, അതുലം
സുജലാം, സുഫലാം, മാതരം
വന്ദേ.. മാതരം.. വന്ദേ.. മാതരം..
ശ്യാമളാ സരളം സുസ്മിതം ഭൂഷിതം
ധരണി, ഭരണി മാതരം.
വന്ദേ.. മാതരം.. വന്ദേ.. മാതരം..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക