
ന്യൂയോർക്ക്: ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ ‘MCube- An Ultimate Extravaganza of Magic, Melody & Mission’ എന്ന പേരിൽ സംഗീത-മാജിക് കലാ വിരുന്ന് സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ സ്പർശവുമായി നടത്തുന്ന പരിപാടിയിൽ ജോയ്ഫുൾ ഹോം കെയറും സഹപങ്കാളിയാണ് .
സെപ്റ്റംബർ 6 ഞായറാഴ്ച വൈകുന്നേരം 5.45ന് ന്യൂയോർക്കിലെ ക്വീൻസ്ബറോ കമ്മ്യൂണിറ്റി കോളേജ് വേദിയിലാണ് (222-05 56th Ave, Bayside, New York 11364) പരിപാടി നടക്കുക .
മാജീഷ്യൻ ഗോപിനാഥ് മുതുകാടിനൊപ്പം പിന്നണി ഗായകൻ രവിശങ്കർ ആർ, പിന്നണി ഗായിക ചിത്ര അരുണ്‍, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവർ പരിപാടിക്ക് നിറം പകരും.
കൂടുതൽ വിവരങ്ങൾക്ക്:
പോൾ കറുകപ്പള്ളിൽ: 845-553-5671
ജോൺസൺ സാമുവൽ: 646-996-1692
ബിജു ചാക്കോ: 516-996-4611
ജോർജ്ജ് പറമ്പിൽ: 646-739-0060
അജിറ്റ് കൊച്ചൂസ്: 516-225-2814