
ഗ്വാന്റനാമോ ബേയിലെ സൈനിക കോടതിയിൽ ഇന്ന് അതിനിർണായക ദിനം. 2000-ൽ നടന്ന യുഎസ്എസ് കോൾ (USS Cole) ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന അബ്ദ് അൽ-റഹീം അൽ-നാഷിരിയുടെ (Abd al-Rahim al-Nashiri) വിചാരണ നടപടികൾ ഇന്ന് നടക്കുകയാണ്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്.
ഹാർവാർഡിൽ നിന്നുള്ള പ്രമുഖ നിയമവിദഗ്ദ്ധൻ പ്രൊഫസർ ജോർജ് എഡ്വേർഡ്സ്, പ്രശസ്ത ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തക കരോൾ റോസൻബെർഗ് തുടങ്ങിയവരടക്കം ഈ വിചാരണയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഈ അന്താരാഷ്ട്ര പ്രമുഖർക്കൊപ്പം, ഈ ചരിത്രവിചാരണയുടെ തത്സമയ വിവരങ്ങൾ നൽകാൻ ഏക ഇന്ത്യൻ പ്രതിനിധിയായി 24 ന്യൂസിന്റെ മധു കൊട്ടാരക്കരയും