Image

ജോൺ സാമുവലിന് `മാപ്പി'ൻ്റെ സ്‌നേഹാദരം; എക്സലൻസ് അവാർഡ് നൽകി ആദരിച്ചു

Published on 17 August, 2026
ജോൺ സാമുവലിന് `മാപ്പി'ൻ്റെ സ്‌നേഹാദരം; എക്സലൻസ് അവാർഡ് നൽകി ആദരിച്ചു

ഫിലാഡെൽഫിയ: ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഫിലാഡെൽഫിയ സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന `മാപ്പി'ൻ്റെ വമ്പൻ ഓണാഘോഷ പരിപാടിയിൽ പ്രസിഡണ്ട് കൊച്ചുമോൻ വയലത്ത് `മാപ്പി'ൻ്റെ ഈ വർഷത്തെ എക്സലൻസ് അവാർഡ് നൽകി ശ്രീ ജോൺ സാമുവലിനെ ആദരിച്ചു. കഴിഞ്ഞ 20 വർഷമായി.

`മാപ്പി'ൻ്റെ സജീവ പ്രവർത്തകനും എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിച്ചു ഒപ്പമുണ്ടായിരുന്ന  അതുല്ല്യ വ്യക്തിത്വമാണ് ജോൺ സാമുവൽ എന്ന് അവാർഡ്നൽകുന്ന വേളയിൽ പ്രസിഡണ്ട് ആവർത്തിച്ചു പറഞ്ഞു. 1978 ൽ അമേരിക്കയിലേക്ക് ചേക്കേറിയ ഇദ്ദേഹം അരനൂറ്റാണ്ടിലേറെയുള്ള അമേരിക്കൻ ജീവിതത്തിനിടയിൽ സാമൂഹ്യ പ്രവർത്തനങ്ങളാലും സംഘടന പ്രവർത്തനങ്ങളാലും അമേരിക്കൻ മലയാളികളുടെയിടയിൽ ശ്രദ്ധേയനാണ്.

മലയാളി കൂട്ടായ്മ സജീവമാകാതിരുന്ന 70 കളിൽ തന്നെ അദ്ദേഹം തുടങ്ങിയ ഡാളസ് മലയാളി അസോസിയേഷൻ ഇന്ന് 5000 കുടുംബങ്ങളുടെ കൂട്ടായ്മയായി വളർന്നു എന്നുള്ളത് അഭിമാനകരമായ നേട്ടമായാണ് ജോൺ സാമുവൽ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലും ഇവിടെയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മുന്നിട്ടിറങ്ങിയ ഇദ്ദേഹം മാപ്പിലൂടെ  ഇപ്പോഴും തൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾ തുടരുന്നു എന്നത് നന്ദിയോടെയാണ് മാപ്പ് ഭാരവാഹികൾ വിലയിരുത്തുന്നത്.

ഫോമയുടെ ആദ്യത്തെ നാഷണൽ കമ്മറ്റി മെമ്പർ, ഐ ഒ സി മെമ്പർ, സെൻ്റ് പീറ്റേഴ്‌സ്  യാക്കോബായ ചർച്ച് ട്രസ്‌റ്റി, ട്രഷറർ തുടങ്ങി വിവിധ നിലകളിലും ഇദ്ദേഹം സ്ത്യുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐഒസി കമ്മറ്റി അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.നിറഞ്ഞ സദസ്സിനു മുമ്പിലാണ് ജോൺ സാമുവൽ അവാർഡ് ഏറ്റുവാങ്ങിയത്. വൈകിയവേളയിലെങ്കിലും ഇത് അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് മാപ്പ് പ്രസിഡണ്ട് അവാർഡ് ദാനച്ചടങ്ങിൽ എടുത്തു പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക