Image

എഡ്മൻ്റണിൽ മഞ്ചാടി മലയാളം സ്കൂൾ പുതിയ അഡ്മിഷൻ ഓഗസ്റ്റ് 20 വരെ

Published on 17 August, 2026
എഡ്മൻ്റണിൽ മഞ്ചാടി  മലയാളം സ്കൂൾ പുതിയ അഡ്മിഷൻ ഓഗസ്റ്റ് 20 വരെ

എഡ്മൻ്റൺ: മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സേവന സംഘടന ആയ അസറ്റ് (അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂളിലേക്ക് 2026-2027 വർഷത്തേക്കുള്ള അഡ്മിഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

ആഗസ്റ്റ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കേരള സർക്കാരിൻ്റെ മലയാളം.മിഷൻ പാഠ്യപദ്ധതി അനുവർത്തിക്കുന്ന മലയാളം സ്കൂളിൽ ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നു. എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ട് ഓൺലൈൻ ആയി ആണ് ക്ലാസുകൾ, ഇടക്കിടെ നേരിട്ടുള്ള ക്ലാസുകളും ഉണ്ടാകും. കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് മലയാളം മിഷൻ്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകും.

രജിസ്റ്റർ ചെയ്യാൻ assetalberta@gmail.com ലേക്ക് ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ അമ്പിളിയെ ബന്ധപ്പെടുക. Ph.587-983-3941.

വാർത്ത : ജോസഫ് ജോൺ കാൽഗറി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക