Image

ചിങ്ങമാസ സുന്ദരി (സുധീർ പണിക്കവീട്ടിൽ)

Published on 17 August, 2026
ചിങ്ങമാസ സുന്ദരി (സുധീർ പണിക്കവീട്ടിൽ)

ചിങ്ങമാസ പുലരി വന്നു 
മുഗ്ദ്ധരാഗ വിവശയായി 
പൊന്നുരുക്കും വെയിലവളെ 
കൺകുളിർക്കെ കണ്ടു നിന്നു  
പൊൻകിനാക്കൾ പൂക്കളായി 
പൂത്തു നിന്നു  കൂട്ടുക്കാരായ്  
ഓണപ്പാട്ടിനീരടികൾ 
മൂളി, വട്ടമിട്ടു  തെന്നൽ 
ഉത്സവമാണിന്നു തൊട്ടേ 
ഈ മലയാളക്കരയിൽ 
ആടുവാനായ് പാടുവാനായ് 
മാലോകർ ചേരുകയായ്  
കറവുപ്പാൽ പോൽ നറുനിലാവും 
പൊന്നുപ്പോലെ പകലുകളും 
ചന്നം പിന്നം ചാറ്റൽ മഴയും 
മനം കവരും ചാരുദൃശ്യങ്ങൾ 
കളമൊരുക്കാൻ, കതിരൊരുക്കാൻ 
കൈക്കൊട്ടി കളികളിക്കാൻ 
തുമ്പി തുള്ളാൻ, കോടി ചുറ്റാൻ 
ഓണവില്ലിൽ പാട്ടുപാടാൻ 
പൂവിളികൾ കാതോർക്കാൻ 
ഓണസദ്യക്കില മുറിക്കാൻ 
വരവേൽപ്പിൻ ആഹ്ളാദമായ് 
മലനാട്ടിൽ  ഉത്സവമായ് !

ശുഭം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക