Image

അന്യഗ്രഹ ജീവികൾ അടുത്ത ഉടായിപ്പ് ? (ലേഖനം :ജയൻ വർഗീസ്)

Published on 16 August, 2026
അന്യഗ്രഹ ജീവികൾ അടുത്ത ഉടായിപ്പ് ? (ലേഖനം :ജയൻ വർഗീസ്)

മനുഷ്യന് ജീവിക്കുന്നതിനുള്ള സർവ്വ സാഹചര്യങ്ങളും അതി വിദഗ്ദമായി സംയോജിപ്പിക്കപ്പെട്ട ഒരിടമാണ് ഭൂമി. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാശ്വസിക്കുന്ന ഭൗതിക വാദികളുടെ ശാസ്ത്രീയ നിഗമനങ്ങൾ നിലനിൽക്കുമ്പോളും മനുഷ്യൻ എന്ന മനോഹര ജീവിയോടുള്ള പരമമായ സ്നേഹത്തിന്റെ പരിലാളനങ്ങളുമായി ‘ സംതിങ് ബിഹൈൻഡ് ‘ എന്ന നിലയിൽ പിന്നിൽ പ്രവർത്തിക്കുന്ന ഒരു ചിന്താ സാന്നിധ്യംഅംഗീകരിക്കുന്നവരായി വളരെപ്പേർ ഇന്നും ലോകത്തുണ്ട്.

മനുഷ്യ പുരോഗതിയുടെ മഹത്തായ നാഴികക്കല്ലുകൾ താണ്ടി ഇന്നുകളുടെ ഇടനാഴികളിൽ ആർട്ടിഫിഷ്യൽഇന്റലിജൻസുകളുടെ തോളത്തു കയ്യിട്ടു നിൽക്കുന്ന മാനവിക ശാസ്ത്രം തനിക്കു പിന്നിൽ മറ്റൊന്ന് ഉണ്ടെന്നുസമ്മതിക്കുന്നേയില്ല. മനുഷ്യ വർഗ്ഗ മഹായാനത്തിന്റെ ചരിത്രാതീതമായ പിൻ നടപ്പിൽ കേവലമായ മുപ്പത്തഞ്ചുലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രമാണ്  അവന്റെ പൂർവികർ രണ്ട് കാലിൽ എഴുന്നേറ്റു നടന്നു തുടങ്ങിയതെന്ന്  നരവംശ ശാസ്ത്രം  കണ്ടെത്തിയിട്ടുമുണ്ട്.

ഇതാകട്ടെ പ്രപഞ്ചാരംഭത്തിനു കാരണമായി എന്ന് അവൻ കണ്ടെത്തിയ ബിഗ്ബാങ് മുതലുള്ളകാലപ്പഴക്കത്തിന്റെ കേവലമായ  0 .25 ശതമാശനം മാത്രവും.  ഈ കാല ഘട്ടത്തെ 24 മണിക്കൂറുള്ള ഒരുദിവസമായി കണക്കാക്കുകയാണെങ്കിൽ ദിവസം അവസാനിക്കുന്ന രാത്രി പന്ത്രണ്ട് മണിക്ക് തൊട്ടു മുൻപുള്ള ഒരുസെക്കൻഡാണ് മനുഷ്യന്റെ കാലം. ( ബിഗ്‌ബാംഗ് ആയിരുന്നു പ്രപഞ്ച കാരണം എന്ന വാദം തന്നെ ശാസ്ത്രംഇന്ന് തിരുത്തി തുടങ്ങിയിട്ടുണ്ട്. സ്‌പേസ് ആയും ഡാർക്ക് എനർജിയായും ഡാർക്ക് മാറ്ററായും ഒക്കെഎന്തൊക്കെയോ ബിഗ്‌ബാംഗിന് മുൻപും ഉണ്ടായിരുന്നതായി  അവർ സമ്മതിക്കുന്നു )

ബിഗ്‌ബാംഗിനും മനുഷ്യന്റെ എഴുന്നേൽപ്പിനും  ഇടയിലുള്ള 1382 കോടി വർഷങ്ങളിൽ എന്തായിരുന്നുആക്ടിവിറ്റികൾ ? ഇന്ന് നാം അറിയുന്ന പ്രപഞ്ചത്തിലേക്കുള്ള പരിണാമത്തിന്റെ യാത്രാ വഴിയിലായിരുന്നു  എന്ന്ശാസ്ത്രം പറയുമ്പോളും അതിനു പിന്നിൽ ചിന്തയുമില്ല കുന്തവുമില്ല കുടച്ചക്രവുമില്ല എന്നാണ് അവരുടെന്യായം. എല്ലാം യാദൃശ്ചികം.

വരാനിരിക്കുന്ന തന്റെ അരുമക്കുഞ്ഞിന് താരാട്ട് തൊട്ടിൽ കെട്ടുകയും, കുഞ്ഞുടുപ്പ് തുന്നുകയും ചെയ്യുന്നഒരമ്മയുടെ മാനസിക അവസ്ഥയിൽ ആയിരുന്നു പ്രപഞ്ചാത്മാവായ ദൈവം എന്ന് ദാർശനിക അവബോധമുള്ളദൈവാനുഭവക്കാർ. രണ്ടു കൂട്ടരും അവരവരുടേതായ വാദ മുഖങ്ങളിൽ ആശ്രയിച്ചു കൊണ്ട് സംതൃപ്തിയോടെജീവിക്കുന്നു.

മനുഷ്യന്റെ ഈ ശാസ്ത്രീയ അവബോധത്തിന് ആദ്യ വിത്ത് പാകിയത് കൃഷി ആയിരുന്നു എന്ന് പറയാം. കൃഷിആരംഭിച്ചിട്ട് പതിനായിരം വർഷങ്ങളേ ആയിട്ടുള്ളു. അന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കാം എന്നവാഗ്ദാനവുമായി എത്തിയ ചിലരെ അവന് ആശ്രയിക്കേണ്ടി വന്നിരിക്കാം.  അവർ ഉണ്ടാക്കിയ ശബ്ദങ്ങളുടെയോചലനങ്ങളുടെയോ ഫലമായിട്ടോ, ഇതൊന്നുമില്ലാതെ സ്വാഭാവികമായിട്ടോ തങ്ങളുടെ വിളവുകൾസംരക്ഷിക്കപ്പെട്ടപ്പോൾ അക്കൂട്ടരോട് സാധാരണക്കാരായ കൃഷിക്കാർക്ക് വിധേയത്വം ഉണ്ടാവുകയും തങ്ങളുടെവിളകളിൽ നിന്ന് ഒരു ഭാഗം അവർക്ക് കൊടുക്കുകയും ചെയ്തു. ഇങ്ങനെ കൃഷി സംരക്ഷണക്കാരായി അന്ന്രംഗത്തു വന്നവരുടെ തലമുറകൾ പിൽക്കാലത്ത് പുരോഹിതന്മാരായി രൂപം മാറുകയും തങ്ങളുടെ നില നില്പിനുള്ളആചാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്തപ്പോൾ തങ്ങളുടെ കൃഷി ( ജീവിതം ) നില നിർത്തുന്നതിനുള്ളവ്യഗ്രതയോടെ പൊതു സമൂഹം അവരുടെ അനുയായികളായി മാറി. തുടർന്നുണ്ടായ ഗോത്ര സംസ്‌കാരത്തേയും,  സംഘടിത മത സംവിധാനത്തെയും കുറിച്ച് മുൻപ് എഴുതിയിട്ടുള്ളതിനാൽ ആ ഭാഗം വിടുന്നു.

ആധുനിക ശാസ്ത്രത്തിന്റെ അളിയന്മാരായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹയാത്രികനായി  മാറിയആധുനിക മനുഷ്യന്റെ ഈ  ഈ ശാസ്ത്ര വളർച്ചയ്ക്ക് കേവലമായ നൂറ്റിയന്പത് വർഷങ്ങളുടെ പഴക്കമേയുള്ളു. കാരണം പരസ്പരം കാണാതെ അപരനിലേക്കുള്ള ഒരു സന്ദേശം കൈമാറാൻ സാധിക്കും എന്ന നിലയിലുള്ളറേഡിയോ തരംഗങ്ങളെ അവൻ പരുവപ്പെടുത്തിയത് അന്നാണ്. ഹ്യൂമൻ ഇന്റലിജെൻസിയുടെ ഈ വൻവാതിലിലൂടെ അകത്തു കടന്ന മനുഷ്യൻ കഴിഞ്ഞ നൂറ്റിയന്പത് വർഷങ്ങൾ കൊണ്ട് കൊയ്തെടുത്ത വമ്പിച്ചവിളവെടുപ്പുകൾ സാഹചര്യങ്ങളെ ആസ്വദിക്കുകയെന്ന ജീവിത വൃത്തിയുടെ അത്യതിശയകരമായ വൻസാധ്യതകളാണ് അവനു മുന്നിൽ തുറന്നിട്ടത്.

ഇത്തരം ഒരു സാഹചര്യത്തിൽ ആണ് പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന ചോദ്യം ലോകത്തിലെ എല്ലാഭാഗത്തു നിന്നും ഉണ്ടാവുന്നത്. നമ്മളെപ്പോലെ ബുദ്ധിവികാസം പ്രാപിച്ച ജീവികൾ പ്രപഞ്ചത്തിൽഎവിടെയെങ്കിലും  ഉണ്ടെങ്കിൽ അവർ പിടിച്ചെടുത്തു മറുപടി അയക്കും എന്ന പ്രതീക്ഷയോടെ നമ്മുടെ ശാസ്ത്രംനിരന്തരം റേഡിയോ സിഗ്നലുകൾ പ്രപഞ്ചത്തിലേക്ക്‌ അയച്ചു കൊണ്ട് കാത്തിരിക്കുകയാണ്. അവിടെക്കണ്ടു, ഇവിടെക്കണ്ടു എന്നൊക്കെ വാർത്തകൾ വരികയും അതിന്റെ നിജസ്ഥിതി അറിയുവാനായി ചില ഗവർമെന്റുകൾസ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെങ്കിലും ഇത് വരെയും ഒന്നിനെയും പിടി കൂടിയതായിഅറിവില്ല. ഈ അന്യഗ്രഹ ജീവികൾ കൂട്ടമായി വന്ന് നമ്മുടെ ഭൂമിയെ തകർത്ത് കളയുമോ എന്ന ഭീതി  വിശ്രുതശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്‌സ് തന്റെ എഴുത്തുകളിൽ പ്രകടിപ്പിച്ചിരുന്നതായി വാർത്തകളുണ്ട്.

മനുഷ്യനെ ഭയപ്പെടുത്തി പുട്ടടിക്കുക എന്നത്  ശാസ്ത്രാന്വേഷകരുടെ ഒരു പൊതു സ്വഭാവമായി മുൻപുംഅനുഭവപ്പെട്ടിട്ടുണ്ട്. രണ്ടായിരാമാണ്ടിൽ അവതരിക്കുന്ന y 2 k പ്രതിഭാസം വാട്ടർ പൈപ്പിലൂടെ തീ ചീറ്റിക്കുമെന്നുംഗ്യാസ് പൈപ്പിലൂടെ പച്ചവെള്ളം വരുമെന്നും ഒക്കെ പറഞ്ഞിരുന്നത് നമ്മുടെ ഓർമ്മയിലുണ്ട്. അന്ന് ഭയന്ന്വിറച്ചിരുന്ന മനുഷ്യരാശിയുടെ മനോഹര സ്വപ്നങ്ങളിൽ കുളിരു കോരിയിട്ടു കൊണ്ട് കിഴക്കൻ ചക്രവാളത്തിൽയുഗപ്പിറവിയുടെ വർണ്ണ സൂര്യോദയം സംഭവിക്കുക തന്നെ ചെയ്തു. കോവിഡ് മഹാമാരിയിൽ ലോകം ഞെട്ടിവിറച്ചപ്പോൾ ലോകരാജ്യങ്ങൾ മത്സരിച്ച്‌ വാക്സിൻ നിർമ്മിച്ച് വിറ്റഴിച്ചു. എന്നിട്ടു കോവിഡിനെ നിയന്ത്രിച്ചുവോ ? സ്വാഭാവിക രോഗ പ്രതിരോധ ശേഷിയില്ലാഞ്ഞ അനേകർ മരിച്ചു വീണു. രോഗപ്രതിരോധ ശേഷിഉണ്ടായിരുന്നവർ രക്ഷപ്പെട്ടു, ഇന്നും രക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. തങ്ങളുടെ വാക്സിൻ ജീവിതകാലംമുഴുവൻ ഉപയോഗിച്ചാലേ പിടിച്ചു നിൽക്കാനാവൂ എന്ന പ്രചാരണം സർക്കാർ തലത്തിൽ തന്നെനടപ്പിലാക്കിക്കൊണ്ട് ഫർമസ്യൂട്ടിക്കൽ മാഫിയകൾ ഇന്നും രംഗത്തുണ്ട്.

അന്യഗ്രഹ ജീവികൾ ഉണ്ടാവുമോ എന്നതാണ് ചോദ്യം. നമ്മുടെ ഗാലക്സിയായ ആകാശ ഗംഗയിൽ ഉൾപ്പടെഭൂമിയുടെ സമാനമായ സാഹചര്യങ്ങളോട് കൂടിയ ഒട്ടനേകം ഗ്രഹങ്ങൾ ഉണ്ടാവാം എന്ന് ശാസ്ത്രംകണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഭൂമിയിൽ ഇങ്ങനെ ആണെങ്കിൽ അവിടെ ആ സാഹചര്യങ്ങളിലും  ഇവിടുത്തെപ്പോലെ ഉണ്ടാവണമല്ലോ എന്നതാണ് ന്യായം.

2004 ൽ ഹിമാലയ പ്രതലത്തിലെ  മലയിടുക്കുകളിലൊന്നിൽ കനത്ത മഞ്ഞിൽ നടന്നിറങ്ങുകയുംപറന്നുയരുകയും ചെയ്ത ഒരു ജീവിയെ കണ്ടെത്തിയതായി വാർത്ത വരികയും ഇന്ത്യൻ പാർലിമെന്റിൽ വരെഅത് ചർച്ചയാവുകയും ഉണ്ടായിട്ടുണ്ട്.  ലോകത്തിലെ പല ഭാഗങ്ങളിലും പറക്കും തളികളിൽ വന്നിറങ്ങി അക്കൂട്ടർ  പരിശോധനകൾ നടത്തുന്നു എന്നാണു വാർത്തകൾ വരുന്നത്. ഈ വാർത്തകളിൽ തന്നെ വൈരുധ്യമുണ്ട്. ഒരുകൂട്ടർക്ക് വരാൻ പറക്കും തളികകൾ വേണം മറ്റേ കക്ഷിക്ക്‌ ഒന്നും വേണ്ട. ഈസിയായി നടക്കുകയും പറക്കുകയുംചെയ്യാം. വ്യത്യസ്ത ടെക്‌നോളജി ഉപയോഗിക്കുന്ന വ്യത്യസ്ത ഗ്രഹങ്ങളിൽ നിന്ന് ഉള്ളവരാകാം ഇവർ എന്നന്യായവുമായി ശാസ്ത്ര സത്തമന്മാർ രംഗത്തു വരുമായിരിക്കും ?

ചാനൽ 24 ൽ ഈയിടെ നടന്ന ചർച്ചയിൽ ‘ സാധ്യതയുണ്ട് ‘എന്ന നിഗമനത്തിൽ എത്തിയാണ് ചർച്ചക്കാർപിരിഞ്ഞത്. ഈ നിഗമനത്തിന്റെ സാദ്ധ്യതകൾ സാമാന്യ ബുദ്ധി കൊണ്ട് നമുക്കൊന്ന് പരിശോധിക്കാം. ബിഗ്ബാങ് നടന്നതിന് ശേഷം എത്രയോ കാലങ്ങൾക്കു ശേഷമാണ് ഗാലക്സികൾ രൂപം കൊള്ളുന്നത്‌ ? ഈഗാലക്സികളിൽ നമ്മുടെ ഗാലക്സിയായ മിൽക്കീവേയുടെ ഒരരികിലാണ് നമ്മുടെ സൗരയൂഥം.

നമ്മുടെ സൗരയൂഥം രൂപപ്പെട്ട കാലത്തു തന്നെ അതായത് അഞ്ഞൂറ് കോടി കൊല്ലങ്ങളുടെ ചുറ്റുവട്ടങ്ങളിൽമിൽക്കി വേയുടെ മറ്റു ഭാഗങ്ങളിലോ മറ്റു വിദൂര ഗാലക്സികളിലോ സൗരയൂഥ സമാന സാഹചര്യങ്ങൾരൂപപ്പെട്ടിട്ടുണ്ടാവാം എന്നും സമ്മതിക്കാം.

അങ്ങിനെ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവിടെയും സമാന സാഹചര്യങ്ങളിൽ നമ്മളെപ്പോലെയുള്ള ജീവികൾരൂപപ്പെട്ടിട്ടുണ്ടാവാം. അങ്ങിനെ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവിടുത്ത ആശാന്മാർക്കും മുപ്പത്തഞ്ചു ലക്ഷംവർഷങ്ങളുടെ പഴക്കമല്ലേ ഉണ്ടാവുകയുള്ളു ? നമ്മുടെ ഇത്രകാലത്തെയും പറക്കൽ  യജ്ഞങ്ങളുടെ പരിസമാപ്തിഎന്നത് രണ്ട് ലക്ഷത്തി മുപ്പത്താറായിരം മൈൽ ദൂരെയുള്ള ചന്ദ്രനിൽ ഇറങ്ങി എന്നത് മാത്രമാണ്. പിന്നെയുള്ളത്കാടടച്ചു വെടി  വയ്ക്കും പോലെയുള്ള ചില ശൂന്യാകാശ ദൗത്യങ്ങൾ മാത്രമാണ്.

(അതിലും തർക്കമുണ്ട്. അൻപതു വർഷങ്ങൾക്കും മുൻപേ ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ വീണ്ടുംചന്ദ്രനിൽ പോകാൻ എന്ത് കൊണ്ട് പുതിയ റോക്കറ്റ് ടെക്‌നോളജിയെ ആശ്രയിക്കുന്നു എന്ന ചോദ്യമുണ്ട്. അതുംആദ്യ ഘട്ട പരീക്ഷണങ്ങൾ നടന്നിട്ടേയുള്ളു. ഇരുപത്തഞ്ച് വർഷം മുമ്പുള്ള ഒരു സെൽഫോൺ ഇന്നൊരു ഫുൾലോഡിഡ് കംപ്യൂട്ടറായി മാറിക്കഴിഞ്ഞ സമാന വളർച്ച എന്ത് കൊണ്ട് ശൂന്യാകാശ വാഹനങ്ങളിൽ ഉണ്ടായില്ലഎന്ന ചോദ്യവും നിലവിലുണ്ട്. )  

അത് പോകട്ടെ നമ്മുടെ അന്യഗ്രഹ ജീവികൾ നമ്മളെപ്പോലെ ഇന്റലിജന്റായി നൂറ്റമ്പതു വർഷങ്ങൾക്ക് മുൻപേതുടങ്ങി വച്ച ശാസ്ത്ര വളർച്ച ഗ്രഹാന്തര യാത്രകൾക്ക് അവരെ പ്രാപ്തരാക്കിയിട്ടുണ്ടാവാം. നമ്മളെപ്പോലെയോഅതിലുപരിയോ ആയ വളർച്ച അവർ നേടിയിട്ടുണ്ടാവാമെങ്കിലും അവർക്കു ഭൂമിയിൽ വരാൻ സാധ്യമേയല്ല. കാരണം ദൂരം. ദൂരം ഒരു വലിയ വെല്ലുവിളിയായി അവരുടെയും മുന്നിലുണ്ട്.

ഒരു സെക്കൻഡിൽ ഒരു ലക്ഷത്തി എൺപത്താറായിരം മൈൽ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷംകൊണ്ട് എത്തിച്ചേരുന്ന ദൂരം 5. 88 ട്രില്യൺ മൈലുകളാണ്. അതായത് അഞ്ചു ലക്ഷത്തി എൺപത്തിഎണ്ണായിരം കോടി ( 5880 000 000 000 ) മൈലുകൾ ആണ് ഒരു പ്രകാശ വർഷം. നമ്മുടെ തൊട്ടടുത്തനക്ഷത്രം പോലും നാലേകാൽ പ്രകാശ വർഷങ്ങൾക്ക് അകലെയാണ് എന്നറിയുമ്പോൾ ഒരു ലക്ഷത്തിലേറെപ്രകാശ വർഷങ്ങളുടെ വ്യാസ വിസ്താരമുള്ള മിൽക്കി വേയിലോ, അവിടന്നും ഇരുപത്തി അഞ്ചു ലക്ഷം പ്രകാശവർഷങ്ങൾക്ക് അപ്പുറത്തുള്ള ആൻഡ്രോമീഡിയാ ഗാലക്സിയിലോ, അതിനും അപ്പുറത്തുള്ള മറ്റ്ഗാലക്സികളിലോ ഉണ്ടായിരിക്കാൻ ഇടയുണ്ടെന്നു പറയുന്ന ഗ്രഹങ്ങളിലെ ജീവികൾക്ക് സഞ്ചരിച്ചെത്താൻകഴിയുന്ന ഒരു ദൂരത്തിലല്ല നമ്മൾ ഉള്ളതെന്ന് സാമാന്യ ബുദ്ധി കൊണ്ട് ആലോചിച്ചാൽമനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യകിച്ചും നമ്മുടെ റോക്കറ്റ് ഇന്ധനങ്ങൾക്ക് മണിക്കൂറിൽ ഇരുപത്തയ്യായിരംമൈൽ വേഗതയാർജ്ജിക്കുവാനേ ഇതുവരെ സാധിച്ചിട്ടുള്ളു എന്ന വസ്തുത കൂടി വിലയിരുത്തുമ്പോൾ ? ‌

ഇനി അവരുടെ ഇന്ധന  ഉപയോഗ രീതി നമ്മുടേതല്ലാ എന്ന് വാദിച്ചാലും  പ്രപഞ്ചത്തിലെ യാതൊരുപ്രതിഭാസത്തിനും പ്രകാശവേഗം  ആർജ്ജിക്കാനാവില്ല ( special relativity theory of Albert Einstein ) എന്നതിനാൽ പ്രകാശവേഗത്തിൽ സഞ്ചരിച്ചെത്തിയാലും ആർക്കും നമ്മെ തൊടാനാവില്ല.?    നൂറു വർഷത്തിൽശരാശരി നാല് എന്ന കണക്കിൽ തന്റെ  തലമുറകളെ പേടകത്തിനുള്ളിൽ ജനിപ്പിച്ചു വളർത്തി പഠിപ്പിച്ചു കൊണ്ട്  മാത്രമേ മനുഷ്യന്റെ നിലവാരത്തിലുള്ള ഏതൊരു ജീവിക്കും നക്ഷത്ര യാത്രകൾ നടത്തുവാൻ സാധിക്കുകയുള്ളുഎന്ന് നാം മനസ്സിലാക്കണം. എന്ത് കൊണ്ടെന്നാൽ എപ്പോൾ നൂറിന്റെ ചുറ്റുവട്ടങ്ങളിൽ എത്തുന്നുവോ അപ്പോൾതന്നെ നമ്മുടെ ആൾ പടം മടക്കുമല്ലോ ?  

നൂറു വർഷത്തിൽ എരിഞ്ഞടങ്ങുന്ന മനുഷ്യനെപ്പോലെയല്ലാ, കൂടുതൽ  വർഷങ്ങൾ ജീവിച്ചിരിക്കുന്നവർആയിരിക്കാം അവർ എന്ന് വാദിച്ചാലും പ്രപഞ്ച യാത്രക്കിടയിൽ വാഹനത്തിൽ വച്ച് തന്നെ അവരുംവടിയാകുമല്ലോ?  കാരണം മാറ്റം എന്ന മരണം സംഭവിക്കാത്തതായി ഒന്നും പ്രപഞ്ചത്തിന്റെ സ്ഥൂലവസ്ഥയിൽ നിലനിൽക്കുന്നില്ല എന്നതിനാൽത്തന്നെ ? പിന്നെ ഒന്നേയുള്ളു ന്യായം: ‘ നമുക്ക് മനസ്സിലാക്കാൻ ആവാത്ത അനേകംകാര്യങ്ങൾ ഇനിയും പ്രപഞ്ചത്തിലുണ്ട് എന്ന ഒരു സത്യം. ‘

നിലവിലുള്ള റോക്കറ്റ് വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ ഒരു പ്രകാശ വർഷത്തിന്റെ ദൂരം ( 5 .88 ട്രില്യൺ ) പിന്നിടുവാൻ ഒരു കോടി മൂന്നു ലക്ഷത്തി അറുപത്തി എട്ടായിരം ദിവസങ്ങൾ വേണം. ഇതിന്റെ നാലേകാൽ ഇരട്ടിവേണം നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രത്തിൽ എത്തുവാൻ. 100 വര്ഷം ജീവിച്ചിരിക്കുന്ന മനുഷ്യന് പോലും  മുപ്പത്തേഴായിരത്തിൽ താഴെ ദിവസങ്ങളുടെ ആയുസ്സ് മാത്രമേയുള്ളു എന്നിരിക്കെ എങ്ങിനെയാണ് അവനോഅവന്റെ നിലവാരത്തിലുള്ള അന്യഗ്രഹ ജീവികളോ (അവ ഉണ്ടെങ്കിൽ ) ഗ്രഹാന്തര യാത്രകൾ നടത്തുന്നത് ?

രണ്ട് തലമുറകൾ തമ്മിലുള്ള ശരാശരി കാലദൈർഘ്യം 25 വർഷമായി കണക്കാക്കുകയാണെങ്കിൽ അവന്റെതന്നെ 6000 ത്തിൽപ്പരം തലമുറകൾ യാത്രാ

പേടകത്തിൽ ജനിച്ചു വളർന്ന് പഠിച്ച് ആയുസെത്തി മരിച്ചാൽ മാത്രമേ അവസാന തലമുറയ്ക്ക് ഏറ്റവുമടുത്തനക്ഷത്രത്തിലോ അതിന്റെ ഗ്രഹത്തിലോ  എത്തിച്ചേരാൻ സാധിക്കുകയുള്ളു.  എന്നിട്ടാണ് നമ്മുടെ ശാസ്ത്രംനാളെ പ്രപഞ്ചം കീഴടക്കിക്കളയും എന്ന് വെറുതേ വീമ്പിളക്കുന്നത്.

ഇതേ ബാധ്യതകൾ ( അന്യഗ്രഹ ജീവികൾ ഉണ്ടെങ്കിൽ ) അവർക്കും നേരിടേണ്ടതുണ്ട് എന്നതിനാൽ നമ്മുടെഭൂമിയിൽ അവരോ, അവരുടെ ഗ്രഹത്തിൽ നമ്മളോ ഒരിക്കലും ( പ്രകാശം ഇന്ധനമാക്കിയാലും ) എത്തിച്ചേരാൻപോകുന്നേയില്ല. അതുകൊണ്ടാണ് അന്യഗ്രഹ ജീവികളെ ഇപ്പോൾ പിടിക്കും എന്ന അവകാശ വാദവുമായിരംഗത്തു  വരുന്നവരെ കാര്യകാരണ സഹിതം ‘ ഗെറ്റ്ഔട്ട് ’ അടിക്കേണ്ടത്.

പിന്നെ എന്താണീ കോലാഹലങ്ങൾ ? മനുഷ്യനെ ഭയപ്പെടുത്തി പുട്ടടിക്കാനുള്ള വേല. മതങ്ങളും രാഷ്ട്രീയങ്ങളുംഅതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ശാസ്ത്രവും ചെയ്യുന്നു എന്നേയുള്ളു. ( ഒരുപക്ഷെഅതിരഹസ്യമായി വികസിപ്പിച്ചെടുത്ത മാരകായുധങ്ങൾ അതി സുരക്ഷിതമായി ഒളിപ്പിച്ചു സൂക്ഷിക്കുന്നതിനുള്ളഒരു രഹസ്യ സംവിധാനവുമാകാം ഈ പുകമറ. ) പിന്നെ അവിടവിടെ കണ്ടു എന്ന് അവകാശപ്പെടുന്നത് എന്ത്എന്ന ചോദ്യമുണ്ടാവാം. ലോക മേധാവിത്വം നേടാനാഗ്രഹിക്കുന്ന രാജ്യങ്ങളുടെ ചാര സംവിധാനങ്ങളുടെഭാഗമായിട്ടുള്ള ടെക്‌നോളജിക്കൽ പ്രൊഡക്ടുകളാവാം ഇത്തരം UFO കൾ. ( Unidentified flying objects ) ആരും ഇതൊന്നും പുറത്തു പറയും എന്ന് പ്രതീക്ഷിക്കണ്ട. ഓരോ വിഭാഗക്കാരുടെയും പുട്ടടിയുടെ ഭാഗമായിട്ടുള്ളഒരു പരസ്പ്പര സഹായ സഹകരണ സംഘം തന്നെയാണല്ലോ നമ്മുടെ ലോകം !? 
 

Join WhatsApp News
Josecheripuram 2026-08-16 14:58:30
അറിയാത്ത കാര്യങ്ങളെപ്പറ്റി എന്തും പറയാമല്ലോ? തെളിയിക്കേണ്ട ബാധ്യത ഇല്ലല്ലോ, എന്തും വിശ്വസിക്കുന്ന ഒരു കൂട്ടം ജനം ഉള്ളപ്പോൾ ആർക്കും എന്തും പറയാമല്ലോ.
Jayan Varghese 2026-08-16 14:58:54
പ്രപഞ്ചത്തിലെ യാതൊരു ‘ പ്രതിഭാസത്തിനും’ പ്രകാശവേഗം  ആർജ്ജിക്കാനാവില്ല എന്നത് ‘ വസ്തുക്കൾക്കും’ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക