Image

ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റില്‍ പുതിയ വൈസ്‌മെന്‍സ് ക്ലബ് രൂപീകരിച്ചു

Published on 16 August, 2026
ന്യൂയോര്‍ക്ക്  സ്റ്റാറ്റന്‍ഐലന്റില്‍ പുതിയ വൈസ്‌മെന്‍സ് ക്ലബ് രൂപീകരിച്ചു

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റില്‍ പുതിയ വൈസ്‌മെന്‍സ് ക്ലബ് രൂപീകരിച്ചു. ഒക്ടോബര്‍ ഒന്‍പതിന് ആറുമണിക്ക് ഓത്തഡോക്‌സ് പള്ളി ആഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ നടന്നു.

പുതിയ ക്ലബിന്റെ സ്‌പോണ്‍സര്‍ ആയ ലോങ്ങ് ഐലന്‍ഡ് ക്ലബ് പ്രസിഡന്റ് തോമസ് സാമുവല്‍ സ്വാഗതം ആശംസിച്ചു. ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ഞമല സ്റ്റാറ്റന്‍ ഐലന്‍ഡ് ക്ലബിന് അംഗത്വം നല്‍കിയതായി പ്രഖ്യാപിച്ചു. മുന്‍ ഏരിയ പ്രസിഡന്റ് ഷാജുസാം സത്യവാചകം ചൊല്ലിക്കൊടുത്തു 
ജേക്കബ് ജോസഫ് പ്രസിഡന്റ് ആയും ജോസ് വര്‍ഗീസ് സെക്രട്ടറി ആയും ചാക്കോ എബ്രഹാം ട്രഷറര്‍ ആയും ചുമതല എടുത്തു.

റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ് കെ ജോണ്‍ ഐ ഡി പിന്നുകളും കോളറും നല്‍കി അനുമോദിച്ചു വൈസ്മാന്‍ ഇന്റര്‍നാഷനല്‍ന്റെ എല്ലാവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികള്‍ ആകുവാന്‍ അംഗങ്ങള്‍ തീര്‍മാനമെടുത്തു വൈ എം സി എ പ്രവര്‍ത്തങ്ങളില്‍ പങ്കാളികള്‍ ആകുവാനും സ്റ്റാറ്റനൈലന്‍ഡ് പ്രദേശത്ത് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പ്രസിഡന്റ് ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകരായ പിപി ജെയിംസും മധു കൊട്ടാരക്കരയും വൈസ്മന്‍ പ്രവര്‍ത്തഞങ്ങളെ നല്ല നില്‍വാരമുള്ള ബന്ധങ്ങള്‍ വളര്‍ത്തു വാന്‍ സാധിക്കും എന്നഭിപ്രായപ്പെട്ടു റീജിയണല്‍ സെക്രട്ടറി വര്‍ഗീസ് ജേക്കബ്,ആര്‍ ഡി എലെക്റ്റ് ഷാജി സക്കറിയ,വര്‍ഗീസ് ലൂക്കോസ്,ഡിന്‍സില്‍ ജോര്‍ജ്,മാത്യു ചാമക്കാല മറ്റു ക്ലബിന്റെ പ്രിതി നിധി കളും ആശംസകള്‍ നേര്‍ന്നു.

അംഗങ്ങളായ റോഷിന്‍മാമ്മനും ഷൈല റോഷിനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോസ് വര്‍ഗീസ് കൃതജ്ഞത രേഖപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക