Image

സിറിൽ റാഡ്ക്ലിഫ് ഒരു വര വരച്ചു....(സ്വാതന്ത്ര്യദിന ചിന്തകൾ: സുധീർ പണിക്കവീട്ടിൽ)

Published on 16 August, 2026
സിറിൽ റാഡ്ക്ലിഫ് ഒരു  വര വരച്ചു....(സ്വാതന്ത്ര്യദിന ചിന്തകൾ: സുധീർ പണിക്കവീട്ടിൽ)

(Cyril John Radcliffe, 1st Viscount Radcliffe, GBE, PC, FBA (30 March 1899 – 1 April 1977),

1947 ജൂലൈ 18-ന്, യുണൈറ്റഡ് കിംഗ്ഡം പാർലമെന്റ് പാസാക്കിയ 'ഇന്ത്യൻ സ്വാതന്ത്ര്യ നിയമം 1947' പ്രകാരം, ഒരു മാസം കഴിഞ്ഞ് 1947 ഓഗസ്റ്റ് 15-ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് നിശ്ചയിച്ചു. ബ്രിട്ടീഷ് ഇന്ത്യയെ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി വിഭജിക്കുന്ന 1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പ്രകാരം അതിർത്തികൾ നിർണ്ണയിക്കാൻ നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് അഭിഭാഷകനായിരുന്നു സർ സിറിൽ റാഡ്ക്ലിഫ്. 'റാഡ്ക്ലിഫ് ലൈൻ' (Radcliffe Line) രൂപീകരിച്ച രണ്ട് അതിർത്തി കമ്മീഷനുകളുടെയും അധ്യക്ഷൻ അദ്ദേഹമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രസിഡൻസികളെയും പ്രവിശ്യകളെയും ഇന്ത്യ, പാകിസ്ഥാൻ എന്നിങ്ങനെ രണ്ട് പുതിയ പരമാധികാര രാഷ്ട്രങ്ങളായി (ഡൊമിനിയനുകളായി) വിഭജിക്കണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്തു.പാകിസ്ഥാൻ ഒരു മുസ്ലീം മാതൃരാജ്യമായിരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്, അതേസമയം ഇന്ത്യ മതേതരമായി തുടർന്നു.
അദ്ദേഹം ഒരു വര വരച്ചു. ഭാരതം രണ്ടു കഷണങ്ങളായി. ബ്രിട്ടീഷ് ബാരിസ്റ്ററായ സർ സിറിൽ റാഡ്ക്ലിഫ് വെറും അഞ്ച് ആഴ്ചകൾക്കുള്ളിൽ തിടുക്കത്തിൽ അതിർത്തിരേഖ വരച്ച രീതിയിൽനിന്നായിരിക്കാം ഒരുപക്ഷേ പ്രശ്നങ്ങളുടെ  തുടക്കം.

ആ വര അനവധി ജീവിതങ്ങളെ തട്ടിയെടുത്തു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയതും ദാരുണവുമായ കൂട്ട പലായനങ്ങളിലൊന്നിന് വഴിവെച്ചു; കൂടാതെ, വർഗീയ കലാപങ്ങളിൽ ഏകദേശം 20 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടതായും കണക്കാക്കപ്പെടുന്നു.
അതിർത്തി നിർണ്ണയ സമിതികളുടെ അധ്യക്ഷൻ എന്ന നിലയിലുള്ള  അനുഭവത്തെക്കുറിച്ച് അദ്ദേഹം  ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് 

"എനിക്ക് മറ്റ് മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല; എന്റെ കൈവശമുണ്ടായിരുന്ന സമയം വളരെ കുറവായതിനാൽ ഇതിലും മികച്ച രീതിയിൽ ആ ജോലി ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. അതേ സമയപരിധിയാണ് ലഭിച്ചിരുന്നതെങ്കിൽ ഞാൻ അതുതന്നെ ചെയ്യുമായിരുന്നു. എന്നാൽ, എനിക്ക് രണ്ടോ മൂന്നോ വർഷം ലഭിച്ചിരുന്നെങ്കിൽ, ഞാൻ ചെയ്ത കാര്യങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്താൻ എനിക്ക് സാധിച്ചേനെ.”

എന്താണ് റാഡ്ക്ലിഫ് ലൈൻ?

പുതുതായി രൂപീകരിക്കപ്പെട്ട ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കിടയിൽ പഞ്ചാബ്, ബംഗാൾ എന്നീ പ്രവിശ്യകളെ വിഭജിക്കുന്നതിനായി 1947-ൽ നിശ്ചയിച്ച അതിർത്തിരേഖയാണ് റാഡ്ക്ലിഫ് ലൈൻ.
റാഡ്ക്ലിഫ് വരച്ച വര നമ്മുടെ നാടിനെ എങ്ങനെ ബാധിച്ചുവെന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ  താഴെ പറയുന്നവയാണ്. "പഞ്ചാബിലെയും ബംഗാളിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സങ്കീർണ്ണമായ അതിർത്തികൾ നിശ്ചയിക്കാൻ വെറും 36 ദിവസങ്ങൾ മാത്രമാണ് ലഭിച്ചത്. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവില്ലായ്മ: പ്രദേശത്തിന്റെ സങ്കീർണ്ണമായ സാംസ്കാരിക, മത, സാമ്പത്തിക ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചുള്ള അജ്ഞത. കൃത്യതയില്ലാത്ത വിവരങ്ങൾ: സമകാലികമായ നേരിട്ടുള്ള സർവേകൾക്ക് പകരം പഴയ സെൻസസ് രേഖകളെ ആശ്രയിച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ തടസ്സം: സംയോജിത കനാൽ ജലസേചന ശൃംഖലകളിലൂടെയും റെയിൽപ്പാതകളിലൂടെയും ഏകപക്ഷീയമായി അതിർത്തികൾ വെട്ടിമുറിച്ചു.
പ്രാദേശികമായ ബന്ധങ്ങളൊന്നും ഇല്ലാത്തത് അദ്ദേഹത്തിന്റെ ഒരു ഗുണമായാണ് കണക്കാക്കപ്പെട്ടത്; കാരണം, ഏതെങ്കിലും ഒരു വിഭാഗത്തോട് പക്ഷപാതം കാണിക്കാതെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വിശ്വസിച്ചു. എന്നാൽ, സങ്കീർണ്ണമായ സാമൂഹിക, സാമ്പത്തിക, മതപരമായ ബന്ധങ്ങളുള്ള പ്രദേശങ്ങളെ വിഭജിക്കുന്നതിനുള്ള ചുമതല, ആ പ്രദേശത്തെക്കുറിച്ച് യാതൊരു പരിചയവുമില്ലാത്ത ഒരാളെയാണ് ഏൽപ്പിച്ചത് എന്നതും ഇതിന്റെ മറ്റൊരു വശമായിരുന്നു 
ഇന്നും ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷം തുടരുന്നു. കാശ്മീർ പ്രശ്‍നം നില നിൽക്കുന്നു. ഒരു പക്ഷെ റാഡ്ക്ലിഫിനു ആവശ്യത്തിന് സമയം അനുവദിച്ചെങ്കിൽ ഇങ്ങനെ ധൃതിപിടിച്ച ഒരു വിഭജനം ഉണ്ടാകുമായിരുന്നില്ല. ചോരചൊരിച്ചിലുകൾ  ഒഴിവാക്കാൻ കഴിയുമായിരുന്നു.

സുമന്ത ബാനർജി ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി'യിൽ എഴുതിയ ലേഖനത്തിൽ റാഡ്ക്ലിഫിന്റെ വിഭജനത്തെ 'അശ്രദ്ധമായ ശസ്ത്രക്രിയ' (sloppy surgery) എന്നാണ് വിശേഷിപ്പിച്ചത്; അതേസമയം, ബിശ്വനാഥ് ഘോഷ് ഇങ്ങനെ പറഞ്ഞു: "ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും വെവ്വേറെ രാജ്യങ്ങളായി നിലനിൽക്കുന്നിടത്തോളം കാലം ആ ശസ്ത്രക്രിയാ മുറിവുകൾ... അവശേഷിക്കും. ആ മുറിവുകളെ മൊത്തത്തിൽ 'റാഡ്ക്ലിഫ് ലൈൻ' എന്ന് വിളിക്കുന്നു. മുറിവുകൾ ഇന്നും ഭാരതീയന് വേദന നൽകുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായി ഇതിനെ കാണുന്നു. അതിർത്തികൾ പുതുതായി വരുന്നുവെന്ന  വാർത്തകൾ പരന്നതോടെ പൊതുജനങ്ങളിൽ  ഭയവും അവിശ്വാസവും വർധിച്ചു. പഞ്ചാബിലെയും ബംഗാളിലെയും പല ഭാഗങ്ങളിലും വ്യാപകമായ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു; വിവിധ വിഭാഗങ്ങൾ പരസ്പരം ആക്രമിക്കുകയും, അതിർത്തിയുടെ സുരക്ഷിതമെന്ന് തങ്ങൾ കരുതിയ ഭാഗത്തേക്ക് ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പുതിയ അതിർത്തി ആ ബന്ധങ്ങളെ തകർത്തു. തലമുറകളായി താമസിച്ചിരുന്ന പ്രദേശങ്ങളിൽ നിന്നും പല ജനവിഭാഗങ്ങളും അപ്രത്യക്ഷരായപ്പോൾ, അഭയാർത്ഥികൾ അതിർത്തിയുടെ മറുഭാഗത്ത് പുതിയ ജീവിതം കെട്ടിപ്പടുത്തു. സ്വാതന്ത്ര്യത്തിന്റെ സന്തോഷം ജനം ശരിക്കും ആഘോഷിച്ചോട്ടെ എന്ന് കരുതി    റിപ്പോർട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിനു ശേഷമാകാമെന്ന് മൗണ്ട്ബാറ്റൺ തീരുമാനിച്ചു. 

രക്തച്ചൊരിച്ചിൽ കണ്ട് ഞെട്ടിയ റാഡ്ക്ലിഫ് ഇംഗ്ലണ്ടിലേക്ക് മടങ്ങി; പിന്നീട് ഒരിക്കലും അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചുവന്നില്ല. അദ്ദേഹം തന്റെ രേഖകൾ കത്തിച്ചുകളയുകയും 40,000 രൂപയുടെ പ്രതിഫലം കൈപ്പറ്റാൻ വിസമ്മതിക്കുകയും ചെയ്തു. 1947 ജൂലൈ 8-നാണ് റാഡ്ക്ലിഫ് ഇന്ത്യയിലെത്തിയത്. ഓഗസ്റ്റ് 15-ന് അധികാരം കൈമാറാൻ ബ്രിട്ടൻ തയ്യാറെടുക്കുകയായിരുന്നതിനാൽ, ആ ജോലി പൂർത്തിയാക്കാൻ അദ്ദേഹത്തിന് ആറാഴ്ചയിൽ താഴെ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. അദ്ദേഹം അതുവരെ ഇന്ത്യ സന്ദർശിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഉപഭൂഖണ്ഡത്തിലുടനീളം അക്രമങ്ങൾ പടരുന്നതിനിടയിൽ, പുതിയ അതിർത്തി നിർണ്ണയിക്കാൻ ഏതാനും ആഴ്ചകൾ മാത്രം ലഭിച്ച അദ്ദേഹം ഭൂപടങ്ങളും രേഖകളും രാഷ്ട്രീയ വാദങ്ങളും അടിസ്ഥാനമാക്കിയാണ് പ്രവർത്തിച്ചത്.
1947-ൽ, തങ്ങളുടെ വീടുകൾ ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ എന്ന് അറിയാനായി ദശലക്ഷക്കണക്കിന് ആളുകൾ കാത്തിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് അതിനുള്ള ഉത്തരം ലഭിച്ചത്. ഈ പ്രക്രിയയുടെ കേന്ദ്രബിന്ദുവായത് സർ സിറിൽ റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് അഭിഭാഷകനായിരുന്നു; പഞ്ചാബ്, ബംഗാൾ അതിർത്തി നിർണ്ണയ കമ്മീഷനുകളുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് ദക്ഷിണേഷ്യ സന്ദർശിച്ചിട്ടില്ലാത്ത ഒരു ബ്രിട്ടീഷ് ബാരിസ്റ്ററായിരുന്നു റാഡ്ക്ലിഫ്.

ഒരു മതത്തിന്റെ പിടിവാശിയാണ് ലക്ഷകണക്കിന് മനുഷ്യരുടെ ജീവൻ പൊലിയിച്ചു കളഞ്ഞത്. ഭാരതത്തിന്റെ ചരിത്രം മൂന്നു ഭാഗങ്ങളായി കാണാവുന്നതാണ്. അവ, പ്രാചീനകാലം, മദ്ധ്യകാലം,ആധുനികകാലം  എന്നിവയാണ്. മുസ്‌ലിം ആക്രമണം ഉണ്ടാകുന്നതിനു മുൻപ് ഇറാനിയൻസ്,  ഗ്രീക്സ്, പല്ലവസ്, ശാകാശ്, ഹുനാസ്, കുശനാസ് എന്നിവർ  ഭാരതത്തെ  ആക്രമിച്ചിരുന്നു. പക്ഷേ അവർ ഹിന്ദു സമൂഹത്തിൽ ലയിച്ചു.എന്നാൽ മുസ്ലീങ്ങളുടെ കാര്യത്തിൽ ഇത് ഒരിക്കലും സംഭവിച്ചില്ല. മറ്റ് മതങ്ങളുമായി യാതൊരുവിധ വിട്ടുവീഴ്ചകളും അനുവദിക്കാത്ത ഇസ്‌ലാമിന്റെ കാർക്കശ്യവും അയവില്ലാത്തതുമായ സ്വഭാവം ഇതിനൊരു കാരണമായിരുന്നു. അങ്ങനെ മുസ്‌ലിം മതം ഭാരതത്തിൽ വളർന്നു. അതിനൊപ്പം തന്നെ സിക്ക് മതവും ഉണ്ടായി

റാഡ്ക്ലിഫ് എന്ന ഇംഗ്ളീഷ്‌കാരന്റെ മുന്നിൽ വേറെ വഴികൾ ഇല്ലായിരുന്നു. അദ്ദേഹത്തെ നേരിട്ടത്  ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ ആയിരുന്നു.  കഠിനമായ  തെരഞ്ഞെടുപ്പുകളും. പഞ്ചാബും, ബംഗാളും വിഭജിക്കുക  പ്രയാസമായി.സിഖ്‌കാർക്ക് അവരുടേതായ ഖാലിസ്ഥാൻ വേണമെന്ന ആവശ്യമുണ്ടായി. മുസ്‌ലിം ആധിപത്യമുള്ള പ്രദേശത്ത് രണ്ടാംകിടക്കാരായി കഴിയുക അവർക്ക് പ്രയാസമായിരുന്നു. പകുതി ഭാരതത്തിലും പകുതി പാകിസ്താനിലുമായി ഈ രണ്ടു സംസ്ഥാനങ്ങളെ വിഭജിക്കുമ്പോൾ അത് "പാറ്റ നക്കിയ പാകിസ്ഥാൻ" ആകുമെന്ന് ജിന്ന പ്രസ്താവിച്ചു. എന്നാൽ അതൊന്നും പരിഗണിക്കാൻ കഴിയാതെ രണ്ടു സംസ്ഥാനങ്ങളും പകുത്തു.  അതുമൂലം എത്രയോ ജന്മങ്ങൾ കത്തിക്കും, ബാലസംഗത്തിനും ഇരയായി. വളരെ ഭീകരമായിരുന്നു മതത്തിന്റെ പേരിൽ നടന്ന ഈ ഭാഗം വയ്പ്പ്.
സ്വാതന്ത്ര സമര കാലത്തെ നേതാക്കളെയൊക്കെ കറകളഞ്ഞ ദേശീയ സ്നേഹികളാക്കി മുദ്ര കുത്തി അവർ പറഞ്ഞതൊക്കെ ശരിയെന്നു സ്ഥാപിക്കുന്നവർ ചരിത്രം പഠിക്കുന്നില്ല. അവരിൽ പലരുടെയ്യും സ്വതതാല്പര്യങ്ങൾക്ക് ജനം വലിയ വില കൊടുക്കേണ്ടിവന്നുവെന്നു ചരിത്രപുസ്തകങ്ങൾ തുറന്നുകാണിക്കുന്നു. വന്ദേ മാതരം ഒരു ദേശത്തിന്റെ സഹസ്രാബ്ദമായുള്ള  വിശ്വാസത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് പാടാൻ  ഒരു മതവിശ്വാസത്തിന് കഴിയില്ലെന്ന് പറയുന്നത് അവരുടെ വിശ്വാസമാണ്. പക്ഷേ അതേപോലെ മറ്റുള്ളവരുടെ വിശ്വാസവും പാലിക്കണമെന്ന ഒരു അയവു ഉണ്ടായാൽ എല്ലാം ശുഭം. ഭാരതം ഒരിക്കൽ വിഭജിക്കപ്പെട്ടു. അതിന്റെ അനന്തരഫലങ്ങൾ ഇന്നും അനുഭവിക്കുന്നു. ഒന്നുകൂടി അതിനെ വെട്ടി മുറിക്കാൻ വിവരമില്ലാത്ത രാഷ്ട്രീയക്കാരെ അനുവദിക്കാതിരിക്കാൻ ജനം അവരുടെ അറിവ് വർധിപ്പിക്കുക. ഇനി വെട്ടിമുറിക്കാൻ ഇംഗ്ലണ്ടിൽ നിന്ന് ഒരു സായിപ്പ് വരേണ്ട കാര്യമില്ല കശാപ്പുകാർ ഇവിടെയുണ്ടെന്ന വ്യത്യാസം.  ജയ് ഹിന്ദ്.

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക