
ഈ തണുത്ത രാവിൽ
ജാലകങ്ങളില്ലാത്ത മുറിയിലെന്ന പോലെ,
കടുത്ത നിശബ്ദത എന്നെ
ശ്വാസം മുട്ടിക്കുന്നു
പുറത്ത്
കറുകറുത്തരാവ്...
മഴ
തോരാതെ പെയ്യുന്ന മഴ!!
മിന്നൽ
സദാ കലഹക്കാരിയായ ഒരു ഭാര്യയെപ്പോലെ
മേഘങ്ങളോട് കലഹിച്ചു കൊണ്ടിരിക്കുന്നു
അവൾ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കുന്നു.
ഇടിനാദം ക്ഷോഭത്തോടെ
ഉച്ചത്തിൽ ഉത്തരം നൽകുന്നുണ്ട്.
നിശബ്ദരായി നിൽക്കുന്ന മരങ്ങൾക്കു മേൽ,
മഴത്തുള്ളികളെ ഇത്രമേൽ ശക്തിയോടെ
എറിഞ്ഞിട്ടും
ചില മനുഷ്യരെപ്പേ ാ ലെ
പ്രതികരിയ്ക്കാനാവാതെ
പാവം മരങ്ങൾ
ഈ തണുത്ത രാവിൽ ഉറക്കം വരാതെ
....
തെരുവിലെ കുട്ടികൾ ഉയർത്തിയ
ദേശീയ പതാകകൾ, അലങ്കാരങ്ങൾക്കൊപ്പം
മഴയിൽ നനഞ്ഞു കുതിർന്നു
ചെളിയിൽ പുതഞ്ഞുകിടക്കുന്നു.
79 വർഷത്തെ നമ്മുടെ ശുഭപ്രതീക്ഷകൾ പോലെ...