
അമ്മതന്നെ സത്യം അമ്മതന്നെ സ്നേഹം
അമ്മയെക്കാൾ ത്യാഗിയാം താപസ്സിയില്ല
!അമ്മതൻ പുണ്യം കവി ഭാവനയിൽ ഒതുങ്ങില്ല
അമ്മ തൻ രണ്ടക്ഷരത്തിൽ തെളിയും
അർഥങ്ങളെത്രയെന്നറിയില്ല ആർക്കും
മാതൃത്വത്തിൻ മഹിമയിൽ തേജ്ജസ്സിറ്റിച്ചു
ഒട്ടും തന്നെ പതിരില്ലാത്തൊരു
പുണ്യ പുരാതന വാക്കാണ് 'അമ്മ
അമ്മയെന്ന രണ്ടക്ഷരത്തിൽ ഒളിഞ്ഞിരിപ്പത്
കുഞ്ഞിന് അമ്മിഞ്ഞിപ്പാൽ മാത്രമല്ല
അമ്മയല്ലോ കുഞ്ഞിന്റെ ആദ്യ പാഠപുസ്തകം
അറിവൊരുപാട് നേടി വളർച്ചയെത്തിന്നാലും
അമ്മയെന്നസത്യത്തിൻ പൊരുളറിയാതെ
മാതൃത്വത്തിൻ മഹിമയെ വിസ്മരിച്ചുo നിൽക്കുന്നു
വാടക ഗർഭപാത്രത്തിനായി ശാസ്ത്രത്തിൻ മുമ്പിൽ
അമ്മതന്നല്ലോ എല്ലാർക്കും ഒരു ബാല പാഠം
അമ്മയെ തള്ളിക്കയരുത് പിന്തള്ളപ്പെടും.
അകന്നു നിൽക്കരുത് വിസ്മരിക്കപ്പെടും.