Image

തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ തൃഷയും, മുന്‍നിരയില്‍ ഇരിപ്പിടവും വിജയ്ക്ക് സല്യൂട്ടും

Published on 15 August, 2026
 തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ തൃഷയും, മുന്‍നിരയില്‍ ഇരിപ്പിടവും വിജയ്ക്ക് സല്യൂട്ടും

ചെന്നൈയിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത് നടി തൃഷ കൃഷ്ണന്‍. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പതാക ഉയര്‍ത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തൃഷ മുന്‍നിരയിലാണ് ഇരുന്നിരുന്നത്. ഈ ചടങ്ങില്‍ നിന്നുള്ള നിരവധി വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

മഞ്ഞ സാരി ധരിച്ച്, തലയില്‍ മുല്ലപ്പൂവും ചൂടിയാണ് തൃഷ ചടങ്ങിനെത്തിയത്. തന്റെ അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ വേദിയിലെത്തിയത്. മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖര്‍, ശോഭാ ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് തൊട്ടടുത്താണ് തൃഷയും ഇരുന്നത്. കൂടാതെ, പരേഡ് കടന്നുപോയപ്പോള്‍ തൃഷ മുഖ്യമന്ത്രി വിജയ്യെ സല്യൂട്ട് ചെയ്യുന്നതും വീഡിയോകളില്‍ കാണാം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക