
കൊച്ചി: മമ്മൂട്ടിക്കൊപ്പമുള്ള വഴി തെറ്റിപ്പോയ ഒരു രാത്രിയാത്രയെക്കുറിച്ചും അതിരുകളില്ലാത്ത സ്‌നേഹത്തെക്കുറിച്ചുമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ്. പുലര്‍ച്ചെ മൂന്നര കഴിഞ്ഞ് പുതിയ സിനിമയുടെ ലൊക്കേഷനായ തമിഴ്‌നാട്ടിലെ കാരൈക്കുടിയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന വഴി ?ഗൂ?ഗിള്‍മാപ്പ് പലവട്ടം പലവഴിയിലൂടെ സഞ്ചരിക്കാന്‍ മമ്മൂട്ടിക്കും ഒപ്പമുണ്ടായിരുന്ന നിര്‍മ്മാതാവ് ആന്റോ ജോസഫിനും നടന്‍ രമേഷ് പിഷാരടിയും അടങ്ങുന്ന സംഘത്തിന് നിര്‍ദ്ദേശം നല്‍കി. വഴിതെറ്റി ഒടുവില്‍ രക്ഷയില്ലാതെ തിരിച്ച് കാരൈക്കുടിയിലേയ്ക്ക് മടങ്ങാമെന്ന് മമ്മൂട്ടി തീരുമാനിച്ച സമയത്തായിരുന്നു അവിചാരിതമായി വഴികാട്ടി നല്‍കാന്‍ ഒരാള്‍ കടന്ന് വരുന്നത്.
ഇന്‍സ്റ്റ??ഗ്രാമില്‍ ആന്റോ ജോസഫ് ആ അനുഭവം ഇങ്ങനെയാണ് പങ്ക് വെച്ചിരിക്കുന്നത്. 'തിരുപ്പത്തൂരില്‍ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിള്‍ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു. അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു ''തിരികെ കാരക്കുടിയില്‍ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും'' ജോര്‍ജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു. പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയില്‍ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോള്‍ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരന്‍ അയാള്‍ ചില വഴികള്‍ ഒക്കെ പറയുന്നുണ്ട് ;അവയില്‍ പലതും ഞങ്ങള്‍ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാള്‍ എത്തി. ''നീങ്ക മലയാളികളാ? ' പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...'നീങ്ക മമ്മൂട്ടി സാറാഎന്നെ ഫോളോ സെയ്....ഒരു ബൈക്കില്‍ 10 കിലോമീറ്ററോളം അയാള്‍ ഞങ്ങള്‍ക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികള്‍ ) 'അപ്പടിയെ സ്‌ട്രൈറ് കേരള''....അയാള്‍ കൈ ചൂണ്ടി....'. എന്നാണ് ആന്റോ ജോസഫ് ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ഒരു നല്ല മനുഷ്യന്‍ അയാള്‍ നാളെ ആരോടെങ്കിലും പുലര്‍ച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തിന് പിന്നാലെ മമ്മൂട്ടി കാറില്‍ നിന്നിറങ്ങി. വഴി കാണിച്ച് തന്നയാളുടെ ഫോണ്‍ വാങ്ങി മമ്മൂട്ടി പിഷാരടിക്ക് നല്‍കി, അയാളെ ചേര്‍ത്തു പിടിച്ചു. ഉന്‍ പേരെന്ന എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് അയാള്‍ മറുപടി നല്‍കി. ....പാന്ധ്യന്‍.... നമ്മ ഫ്രണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് മമ്മൂട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.