Image

ബാജി ഓടംവേലിയുടെ പുസ്തക പ്രകാശനം - മരുക്കാട്ടിലെ കാവൽക്കാരൻ

Published on 14 August, 2026
ബാജി ഓടംവേലിയുടെ പുസ്തക പ്രകാശനം - മരുക്കാട്ടിലെ കാവൽക്കാരൻ

ഡാലസ് :- അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ 'മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ നിർവ്വഹിക്കും. 2026 ഓഗസ്റ്റ് 15 ആം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ഡാലസ് കേരള അസോസിയേഷൻ ഹാളിൽ വെച്ചാണ് പ്രകാശനം നടക്കുന്നത്. 

കേരള ലിറ്റററി സൈസൈറ്റി പ്രസിഡൻ്റ് അനശ്വർ മാമ്പിള്ളി ആദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ പുസ്തകത്തിൻ്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡൻ്റുമായ ജോസ് ഓച്ചാലിയ്ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിക്കുന്നത്. കേരള അസോസിയേഷൻ പ്രസിഡൻ്റ് ഷിജു എബ്രഹാം, പി. പി. ചെറിയാൻ, സി. വി. ജോർജ്ജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, അനൂപ കോശി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും. കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പ്രകാശിപ്പിക്കും. കേരള അസോസിയേഷൻ ലൈബ്രറിയ്‌ക്കും പുസ്തകത്തിൻ്റെ കോപ്പി നൽകും. 
ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽക്കാട് പൂക്കുമ്പോൾ (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. ബഹ്റൈനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 4 പി. എം. ന്യൂസ് പേപ്പറിൽ അഞ്ചുവർഷത്തോളം കോളമിസ്റ്റായിരുന്നു. ദല - കൊച്ചുവാവ സാഹിത്യ പുരസ്കാരം, സ്പന്ദനം സാഹിത്യ പുരസ്കാരം, ഗാന്ധി സേവാ സമാജ് നോവൽ പുരസ്കാരം, മാർത്തോമ്മാ പ്രതിഭാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപരിചയം എന്ന പക്തി ഇമലയാളിയിൽ 25 ലക്കത്തിലെത്തി നിൽക്കുന്നു.   

ഡാലസിലെ മെക്കന്നിയിലാണ് ബാജി ഓടംവേലി കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ :- മിനി വറുഗീസ്, മക്കൾ :- ഡാൻ കോശി, ദയ അന്ന email :- bajikzy@yahoo.com
ബാജി ഓടംവേലിയുടെ 20 കഥകളുടെ ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പത്തനംതിട്ടയിലുള്ള സാഹിതി പബ്ളിക്കേഷ്ണസാണ്. സാമുവേൽ പനവേലിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ബാജി ഓടംവേലി ( 915 613 6566 )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക