Image

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 21 ന്

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 14 August, 2026
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 21 ന്

മിഡ് വെസ്റ്റ്  മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2026-ലെ ഓണാഘോഷം നോര്‍ത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയന്‍ ബാങ്ക്വറ്റ് ഹാളില്‍ (3315 Milwaukee Ave, North Brook) ല്‍ നടത്തപ്പെടും. ഈ മാസം ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രസിഡന്റ് ശ്രീ ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയില്‍ നടത്തപെടുന്ന ആഘോഷങ്ങളില്‍ പ്രശസ്ത സിനിമാ ആര്‍ട്ടിസ്റ്റ് ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

 വിഭവസമൃദ്ധമായ ഓണസദ്യയും, തിരുവാതിരയും, മണവാളന്‍സിന്റെ കലാവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളില്‍, ജോയിന്റ് സെക്രട്ടറി നിതിന്‍ നായര്‍, ട്രഷറര്‍ മനോജ് വഞ്ചിയില്‍, മുന്‍ പ്രസിഡന്റുമാരായ ശ്രീ റോയി നെടുംചിറ, ശ്രീ സ്റ്റീഫന്‍ കഴകേക്കുറ്റ്, ശ്രീമതി വിജി എസ്. നായര്‍, ശ്രീ പീറ്റര്‍ കുളങ്ങര, ശ്രീ സതീഷ് നായര്‍, ശ്രീ ഹറാള്‍ഡ് ഫിഗ്ഗെഡോ, ശ്രീ വര്‍ഗ്ഗീസ് പാലമലയില്‍ എന്നിവര്‍ കാര്യപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. മിഡ്വെസ്റ്റ് മലയാളീ അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും വിനയപൂര്‍വം ക്ഷണിച്ചുകൊള്ളുന്നതായി ജോയിന്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളില്‍ അറിയിച്ചു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക