Image

23 കേന്ദ്രങ്ങളിലായി 50 സ്‌ക്രീനുകള്‍; കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ ഗ്രൂപ്പായി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്

Published on 14 August, 2026
 23 കേന്ദ്രങ്ങളിലായി 50 സ്‌ക്രീനുകള്‍; കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ ഗ്രൂപ്പായി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്

 

കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവില്‍ 50 സ്‌ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.

50-ാമത്തെ സ്‌ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍ കാക്കനാട് നിര്‍വഹിക്കും. നാല് സ്‌ക്രീനുകളാണുള്ളത്. ട്രാന്‍സ്പരന്റ് എല്‍ഇഡി സ്‌ക്രീനാണ് കാക്കനാട് തിയറ്ററിന്റെ പ്രത്യേകത. 8000 ത്തിലേറെ സീറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടിയുള്ളത്.

പ്രേക്ഷകന് മികച്ച സംവിധാനങ്ങളോടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസ്. ശബ്ദമായാലും ദൃശ്യമായാലും അവര്‍ ആഗ്രഹിക്കുന്ന പെര്‍ഫക്ഷനില്‍ നല്‍കാനാണ് ശ്രമം. മികച്ച ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ്, വാഷ് റൂമുകള്‍ എല്ലാം നല്‍കുന്നിടത്താണ് തിയറ്ററുകള്‍ ജനപ്രിയമാകുന്നതെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

കോലഞ്ചേരിയിലാണ് അടുത്ത തിയറ്റര്‍ സമുച്ചയം. കറുകച്ചാല്‍, വെള്ളരിക്കുണ്ട്, എടക്കര പോലുള്ള ചെറിയ പട്ടണങ്ങളിലും മാജിക് ഫ്രെയിംസ് തിയറ്ററുകള്‍ തുറന്നിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക