
എസ്.എസ്. രാജമൗലിയുടെ 'വാരാണസി'യുടെ സെറ്റ് സന്ദര്‍ശിച്ച് ഫഹദ് ഫാസില്‍. ഫഹദ് നായകനായെത്തുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയ്‌നര്‍ 'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് ഈ സിനിമ നിര്‍മിക്കുന്നത്.
എസ്. എസ്. കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിംഗ് ബിസിനസ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്ക്‌സിന്റെയും സഹകരണത്തോടെ ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍ നിര്‍മിക്കുന്നത്.
എസ്.എസ്. രാജമൗലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫാന്റസിയും തമാശയും വൈകാരിക മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സൂരി എന്ന മാജിക്കുകാരനായി ഫഹദ് ചിത്രത്തിലെത്തുന്നു.