Image

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ഓണാഘോഷം- ഇനി ഒരു ദിവസം കൂടി

രാജു മൈലപ്രാ Published on 14 August, 2026
മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ഓണാഘോഷം- ഇനി ഒരു ദിവസം കൂടി

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT) ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 15നു ശനിയാഴ്ച, സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടും.

പ്രസിഡന്റ് ബിജോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍, മുഖ്യാതിഥി ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍ ഓണസന്ദേശം നല്‍കും.

വിഭവസമൃദ്ധമായ ഓണസദ്യ, വൈവിധ്യമാര്‍ന്ന കലാ-സാംസ്‌ക്കാരിക പരിപാടികള്‍, സംഗീതം, നൃത്തം തുടങ്ങി നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന, ഈ ഓണമഹോത്സവത്തിലേക്ക് എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത :  രാജു മൈലപ്രാ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക