
മുകിലലിഞ്ഞു
ഞാൻ തൂവാനമാകവെ
കനലണച്ചു ഞാൻ
തീയായ് പടരവെ
ഉടലുറഞ്ഞു ഞാൻ
മഞ്ഞായി മാറവെ
തിരകൾ തീർത്ഥമായ്
തീരം മുകരവേ
ഉയിരുമുള്ളവും
അടരാതലിയവെ
കടവ് തേടവേ
കനവൊന്നകന്നതും.
തുഴയൊടിഞ്ഞു നിൻ
തോണിയുലഞ്ഞതും.
സമയതീരവും
സഞ്ചാരവീഥിയും
നിനവിലെങ്ങോ
സമാന്തരമാകവേ
എവിടെ നീയെന്നു
തേടുവാനില്ലിനി.
ഉടലിലുള്ളത്തിൽ
പ്രണയാർദ്രമാമൊരു
നദി തൻ നീലിമ-
യായൊഴുകുന്നു നീ.