Image

ഹ്യൂസ്റ്റൺ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓർത്തഡോസ് ദേവാലയം കൂദാശ ചെയ്യപ്പെടുന്നു. ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ബ്ലെസ്സൺ ഹ്യൂസ്റ്റൺ Published on 14 August, 2026
ഹ്യൂസ്റ്റൺ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓർത്തഡോസ് ദേവാലയം കൂദാശ ചെയ്യപ്പെടുന്നു. ചരിത്രത്തിലേക്ക് ഒരു  തിരിഞ്ഞുനോട്ടം

അമേരിക്കയിലെ മലയാളികളുടെ കുടിയേറ്റത്തോളം പഴക്കമുണ്ട് അവരുടെ ആരാധനാലങ്ങളുടെ തുടക്കത്തിനും. മെച്ചമായ ജീവിതം തേടി അമേരിക്കയിലെത്തിയപ്പോഴും അവർ കൈമോശം വരുത്താതെ പരിപാലിച്ചതാണ് തങ്ങളുടെ ആരാധനയും വിശ്വാസവും. അതിനായി അവർ ദേവാലങ്ങൾ കേരളത്തിലേതുപോലെ ഈ മണ്ണിലും തങ്ങൾക്കായി ദേവാലയങ്ങൾ പണിതു. അങ്ങനെ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിതമായതാണ് ആദ്യ കാല മലയാളി kidദേവാലങ്ങൾ . അങ്ങനെ സ്ഥാപിതമായ ഓരോ ദേവാലങ്ങൾക്കും പറയാനുണ്ട് ത്യാഗ പൂർണ്ണമായ ഒരു കഥ. അചഞ്ചലമായ ഭക്തിയോടെയും അടിയുറച്ച വിശ്വാസത്തോടെയും അവർ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചത്തിന്റെ സാക്ഷ്യമുണ്ട്  അവരുടെ ദേവാലയങ്ങളിൽ.  

അങ്ങനെ മുട്ടിപ്പായി  പ്രാർത്ഥിച്ചതിന്റെയും ത്യാഗ  പൂർണ്ണമായി പ്രവർത്തിച്ചതിന്റെയും ഫലമായി സ്ഥാപിച്ചതാണ് ഹൂസ്റ്റണിലെ മലങ്കര ഓർത്തഡോൿസ് സഭയുടെ ആദ്യ ദേവാലയമായ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ ചർച്ച്. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ പരുമല പള്ളിയെന്നറിയപ്പെടുന്ന ഹ്യൂസ്റ്റൺ സെന്റ് ഗ്രിഗോറിയസ് ചർച്ച് പതിനേഴ് ഓർത്തഡോക്സ്‌ കുടുംബങ്ങളുമായി വളരെ എളിയ രീതിയിൽ തുടങ്ങിയതാണ്.  ദൈവത്തിന്റെ കൃപയിലും പരിപാലനതയിലും ദേവാലയം ഇന്ന് നൂറ്റി എഴുപത്തെട്ട്‍ കുടുംബങ്ങളായി വളർന്നുകൊണ്ടിരിക്കുന്നു. 1978 ജനുവരി 15ന്  അഭിവന്ദ്യനായ ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ മാർഗ്ഗ നിർദ്ദേശത്തിലും അനുവാദത്തോടെയും ആദ്യ കുർബാനയോടെ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓർത്തഡോൿസ് ചർച്ച് ഹ്യൂസ്റ്റൺ സ്ഥാപിതമായി. മണ്മറഞ്ഞ റവ. ഫാ. കോശി പി ജോണായിരുന്നു ദേവാലയത്തിന്റെ ആദ്യ വികാരി. അദ്ദേഹത്തിന്റെ സമർപ്പിതവും അർപ്പണ പൂർണ്ണവുമായ നേതൃത്വം ദേവാലയത്തിന് ശക്തമായ അടിത്തറയുണ്ടാക്കി.

ആദ്യകാലങ്ങളിലെ വിശ്വാസ സമൂഹത്തിന്റെ ത്യാഗപൂർണ്ണവും  കഠിനാധ്വാനവും ദേവാലയത്തിന്റെ വളർച്ചയ്ക്ക് ശക്തിപകർന്നു. വികാരിയായി റവ. ഫാ. സഖറിയാ പി വേണാട്ടുകുളം നിയമിക്കപ്പെട്ടത് ദേവാലയത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കി. അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തിൽ ദേവാലയത്തിന് 1986 ൽ ഒരു ആസ്ഥാനമുണ്ടായി. സത്യത്തിലും വിശ്വാസത്തിലും ആരാധിക്കാൻ വിശ്വാസസമൂഹത്തിന് അങ്ങനെ സ്വന്തമായി ഒരു കെട്ടിടമുണ്ടായി. തലമുറകൾക്ക് തങ്ങളുടെ വിശ്വാസം പകർന്ന് നല്കാൻ സ്വന്തമായ ഒരാലയം ദൈവം അനുഗ്രഹിച്ച് നൽകി. അത് ദേവാലയത്തിന് കൂടുതൽ കരുത്തേകി.

വിവിധ കാലങ്ങളിൽ ദേവാലയത്തെ നയിച്ച മുൻ വികാരിമാരുടെ പ്രാർത്ഥനയും നേതൃത്വവും ഇടവകയെ ആത്മീയമായും ഭൗതികമായും വളർത്തി. മുൻ വികാരി പരേതനായ റവ . ഫാ. ഗീവര്ഗീസ് ജോണിനെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം മുൻ വികാരിമാരായി ദേവാലയത്തിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ച റവ. ഫാ . പി എം ചെറിയാൻ, റവ. ഫാ. രാജേഷ് കെ ജോൺ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. അതോടൊപ്പം യുവ തലമുറയെ വിശ്വാസത്തിലും ആരാധനയിലും വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ച യൂത്ത് മിനിസ്റ്ററായും സഹ വികാരിമാരായും സേവനം ചെയ്ത റവ. ഫാ. ഡെന്നിസ് മത്തായി, റവ. ഫാ . ക്രിസ്റ്റഫർ മാത്യു, റവ. ഫാ. ടോബി ജോൺ ഇപ്പോഴത്തെ സഹ വികാരി ജോഷ്വാ ജോർജിനെയും  നന്ദിയോടെ സ്മരിക്കുന്നു  സ്മരിക്കുന്നു.

1998 ൽ മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ ഇടവകയുടെ കാവൽ പിതാവുമായ പരിശുദ്ധ മാർ ഗ്രിഗോറിയോസിന്റെ തിരുശേഷിപ്പ് ദേവാലയത്തിൽ സ്ഥാപിച്ചത് കൂടുതൽ അനുഗ്രഹം പ്രാപിക്കാൻ വിശ്വാസി സമൂഹത്തിന് ഇടവരുത്തി. ദൈവത്തിന്റെ കരുണയിലും കൃപയിലും പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസിന്റെ മധ്യസ്ഥതയിൽ ദേവാലയം ആത്മീയതയിലും ഭൗതികതയിലും ദിനംപ്രതി വളർച്ച പ്രാപിക്കുമ്പോൾ അതിന് പ്രചോദനവും  കരുത്തുമാണ് ഇടവകയുടെ ഇപ്പോഴത്തെ വികാരി റവ. ഫാ. വര്ഗീസ് തോമസിന്റെ അർപ്പണ പൂർണ്ണവും സമർപ്പിതവുമായ നേതൃത്വം. അതിന്റെ ഏറ്റവും  ഉദാത്തമായ ഉദാഹരണമാണ് അച്ഛന്റെ നേതൃത്വത്തിൽ പുതിയ ദേവാലയംപണിതത്. മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ മാർ ദിവന്ന്യാസ്യോസ്സ്  തിരുമേനിയുടെ തിരുശേഷിപ്പ് പുതിയ ദേവാലയത്തിന്റെ പൂർത്തീകരണ സമയത്ത് ലഭിച്ചത് മറ്റൊരു അനുഗ്രഹം കൂടിയായി. ഇത് മലങ്കര സഭ ദേവാലയത്തിന് നൽകിയ വിലമതിക്കാനാകാത്ത സമ്മാനം കൂടിയാണ്. പുതിയ ദേവാലയം കൂദാശ ചെയ്യപ്പെടുന്ന ഈ വേളയിൽ ദൈവ മഹത്വത്തിനായും അളവറ്റ കരുണയ്ക്കായിട്ടും ഇടവരുത്തും.

2019 ൽ പുതിയ ദേവാലയം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. അതിനായി ആ വര്ഷം തന്നെ നിർമ്മാണ പ്രവർത്തനത്തിനായി ഒരു കമ്മറ്റി രൂപീകരിക്കുകയും 2020 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കോവിഡിന്റെ പാന്റാമിക്ക് വേളയായിരുന്നതിനാൽ ദേവാലയം സ്ഥിതി ചെയ്യുന്ന ഹ്യൂസ്റ്റൺ സിറ്റിയുടെ നിർമ്മാണ പ്രവർത്തങ്ങൾ തുടങ്ങാനുള്ള അംഗീകാരങ്ങൾ നേടിയെടുക്കുന്നതിന് താമസം നേരിട്ടു. ഏറെ വെല്ലുവിളികളിലൂടെ കടന്നുപോയെങ്കിലും അത് നേടിയെടുത്തത്തോടെ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ധനശേഖരണവും പ്ലാനുകളും മറ്റ് നടപടിക്രമങ്ങൾക്കും തുടക്കമിട്ടു. ദേവാല നിർമ്മാണ പ്രവർത്തങ്ങൾക്കായുള്ള വിവിധ കമ്മിറ്റികളുടെ കഠിനാധ്വാനവും വിശ്വാസികളുടെ അകമഴിഞ്ഞ സഹകരണവും ദൈവത്തിന്റെ അളവറ്റ കരുണയും കൊണ്ട് പുതിയ ദേവാലയത്തിന് 2025 ജനുവരി 19ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ . തോമസ് മാർ ഇവാനിയോസ് പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു.

ഏകദേശം 12000 ചതുരശ്ര അടി വിസ്തീർണ്ണ മുള്ള 450 പേർക്ക് ഇരിക്കാനുള്ള മനോഹരമായ ദേവാലയം പണിയുന്നതിനുള്ള പ്രവർത്തങ്ങൾക്ക് അതോടെ തുടക്കമിട്ടു. വർഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹവും ആശയും കൂട്ടായ പ്രവർത്തനത്തിലും അകമഴിഞ്ഞ സഹായ സഹകരണത്തിലും ദൈവ നടത്തിപ്പിലും കൂടി നേടി. ഏകദേശം 4.5 മില്യൺ ഡോളർ ചിലവാക്കി പണികഴിപ്പിച്ച പുതിയ ദേവാലയം 2026 ആഗസ്റ്റ് 21, 22 തീയതികൾ നടക്കുയാണ്. പുതിയ ദേവാലയം കൂദാശ ചെയ്യപ്പെടുമ്പോൾ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓർത്തഡോൿസ് ദേവാലയം അതിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലിന് തുടക്കം കുറിക്കുകയാണ്.

 

 

 

 

Join WhatsApp News
Ann 2026-08-14 13:33:06
What is the use of all these groups when you all can't help one struggling home in Stafford, Texas? Yes Vattasseril Thirumeni was my Fathers own uncle.
Mini 2026-08-14 18:22:36
May God bless you all
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക