Image

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ മുതൽ തിയറ്ററുകളിൽ!

Published on 13 August, 2026
സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ മുതൽ തിയറ്ററുകളിൽ!

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന “വിശ്വനാഥ് ആൻഡ് സൺസ്” നാളെ തിയറ്ററുകളിലെത്തുന്നു. മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. 

സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാാഗ വംശിയും സായ് സൗജന്യയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഫോർച്യൂൺ ഫോര്‍ സിനിമാസുമായാണ് സഹകരിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രീ-റിലീസ് ചടങ്ങിൽ പങ്കെടുക്കാൻ സൂര്യ തിരുവനന്തപുരത്ത് എത്തിയിരുന്നു.

പ്രണയവും ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും മികച്ച ഗാനങ്ങളും കോർത്തിണക്കി ഒരുക്കിയ ഒരു ഗംഭീര ഫാമിലി എന്റർടൈനറാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായി എത്തുന്ന ഇത്, ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക