Image

ഇൻഡിപെൻഡൻസ് ഡേ സെലിബ്രേഷൻ & മാപ്പ് ഓണാഘോഷം 2026

മാപ്പ് PRO- സജു വർഗീസ് Published on 13 August, 2026
ഇൻഡിപെൻഡൻസ് ഡേ സെലിബ്രേഷൻ & മാപ്പ് ഓണാഘോഷം 2026

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലോഡൽഫിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷവും, ഓണാഘോഷവും ഏറ്റവും വിപുലവും വർണ്ണാഭവുമായി ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച മൂന്നുമണിക്ക് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ(608 welsh road, Philadelphia PA 19115)നടത്തുവാനുള്ള വമ്പിച്ച ഒരുക്കങ്ങൾ പൂർത്തിയായി.സ്നേഹവും സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കാനും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഓർമ്മകളുടെയും മനോഹരമായ അനുഭവം ഏകാനും ഈ വർഷത്തെ ഓണാഘോഷം മാപ്പിനൊപ്പം ആഘോഷിക്കാം .

മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ആഘോഷങ്ങളിലേക്ക്, സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മറക്കാനാവാത്ത ഈ സായാഹ്നത്തിൽ
ദേശീയ പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ച്,ഓണാഘോഷത്തിന് വേറിട്ട ഒരു ഭംഗിയും ഉണർവും സമ്മാനിക്കാൻ കേരളത്തിൻറെ തനത് കലാ പാരമ്പര്യത്തിന്റെ ഭാഗമായ നാദം ഗ്രൂപ്പിൻറെ ചെണ്ടമേളവും ശിങ്കാരിമേളത്തോടും കൂടി


മാവേലിയെ എഴുന്നള്ളിച്ച് ആനയിക്കുന്നതോടുകൂടി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു
ഈ ആഘോഷങ്ങൾക്ക് പ്രൗഡിയും മാറ്റും പകരാൻ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത് ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും സംരംഭകനും സാമൂഹിക പ്രവർത്തകനും  കേരള സർക്കാരിന്റെ കാബിനറ്റ് പദവിയോടുകൂടിയ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ചുവരുന്ന Mr Apu John Joseph MLA യും,മലയാളം സിനിമാ ടെലിവിഷൻ ആക്ട്രസ് ശരണ്യ ആനന്തും ആണ്.

മെഗാ തിരുവാതിര,ട്രൈ സ്റ്റേറ്റ് മേഖലയിലെ വിവിധ ഡാൻസ് ഗ്രൂപ്പിൻറെ വൈവിധ്യമാർന്ന കലാപരിപാടികളും ,പ്രശസ്ത ഗായകരുടെ സംഗീതവിരുന്നും ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതാണ്.

മനോഹരമായ ഓണപ്പൂക്കളവും വൈവിധ്യമാർന്ന കലാപരിപാടികളും നൃത്തങ്ങളും ആഘോഷമുഹൂർത്തങ്ങളും വിനോദപരിപാടികളും ആസ്വദിക്കുന്നതിനും വിഭവസമൃദ്ധമായ പരമ്പരാഗത സദ്യയിൽ പങ്കുചേരുന്നതിനും   മാപ്പിന്റെ ഭരണസമിതി നിങ്ങളെ കുടുംബസമേതം ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു. വരൂ… ഒരുമിച്ച് ഓണം ആഘോഷിക്കാം, സ്നേഹവും സന്തോഷവും പങ്കുവെക്കാം!
ആഘോഷ പരിപാടികളിലേക്ക് പ്രവേശന നിരക്ക് നാല് പേരുൾപ്പെട്ട ഒരു കുടുംബത്തിന് 60 ഡോളറും സിംഗിൾ ടിക്കറ്റിന് 30 ഡോളറും എന്ന നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ് .ടിക്കറ്റിനും ,കൂടുതൽ വിവരങ്ങൾക്കും ആയി ബന്ധപ്പെടുക:

കൊച്ചുമോൻ വയലത്ത് 2154219250
എൽദോ വർഗീസ് 2674414381
ജോൺസൺ മാത്യു 2157409486
സാബു സക്കറിയ 2679807923
ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നതിനായി താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക.


സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ ഈ പരിപാടിയിലേക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവുംc പ്രതീക്ഷിക്കുന്നു. മാപ്പിനൊപ്പം ഒരുമിച്ച് സ്വാതന്ത്ര്യ ദിനത്തിന്റെയും ഓണത്തിന്റെയും സന്തോഷം പങ്കിടാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക