Image

സർഗ്ഗസാഹിത്യം തളർച്ചയെ നേരിടുന്നുവോ ? (ലേഖനം: ജയൻ വർഗീസ്)

Published on 13 August, 2026
സർഗ്ഗസാഹിത്യം തളർച്ചയെ നേരിടുന്നുവോ ? (ലേഖനം: ജയൻ വർഗീസ്)

അമേരിക്കയിൽ മലയാള സാഹിത്യത്തിന് വലിയ ഭാവി ഉണ്ടെന്ന് പ്രതീക്ഷയില്ല.

സർഗ്ഗധനരായ എഴുത്തുകാരുടെ കുറവാണ് അതിന്റെ പ്രധാന കാരണം. എഴുത്തുകാരായി അനേകം പേർനിരയിലുണ്ടെങ്കിലും ഉള്ളവരിലധികവും പേരുണ്ടാക്കാൻ പേനയെടുത്തവരാണ് എന്നതിനാൽ  അതിരുകൾഭേദിക്കുന്ന രചനകൾ സംഭവിക്കുന്നില്ല. മറ്റു ജീവിത വ്യാപാരങ്ങളിൽ എന്ന പോലെ സാഹിത്യത്തിലും ഒരുധാർമ്മികത നില നിർത്തേണ്ടതുണ്ട്. നല്ലതിനെ നല്ലത് എന്ന് സമ്മതിക്കാനുള്ള സത്യ സന്ധതയാണ് അതിൽപ്രധാനം. അവാർഡ് നിർണ്ണയങ്ങളിൽപ്പോലും ഒന്നാംകിട രചനകൾ തഴയപ്പെടുകയും രണ്ടാം കിടക്കാരോ മൂന്നാംകിടക്കാരോ മുന്നിൽ വരികയും ചെയ്യുന്നു. സംഘാടകരുടെ വേണ്ടപ്പെട്ടവർ എന്ന നിലയിലുള്ള ഈതെരഞ്ഞെടുപ്പുകൾ കക്ഷി രാഷ്ട്രീയക്കാരുടെ കാല് നക്കി കസേരയിൽ എത്തുന്ന കേരളത്തിലെഅക്കാദമിക്കാരിൽ നിന്ന് തന്നെയാവണം അമേരിക്കൻ മലയാളിയും പഠിച്ചെടുത്തത് എന്നതിനാൽ അതിനെപാരമ്പര്യം എന്ന് തന്നെ വിളിക്കാം.

ആദ്യമായി നഗരത്തിലെ ട്യൂബ് ലൈറ്റ് കണ്ട നാട്ടും പുറത്തുകാരൻ  “വടിവിളക്ക് കണ്ടേ ” എന്ന് അന്തിച്ചു നിന്നപോലെ അമേരിക്കയിൽ എത്തിപ്പെട്ട മലയാളി ആവുന്നത്ര ഓവർടൈം ചെയ്ത് പിടിച്ചു നിൽക്കാനുള്ളതത്രപ്പാടിനിടയിൽ ആഴ്ച ചെക്കുകളിലെ അക്ഷരങ്ങളും അക്കങ്ങളും മാത്രമേ വായിച്ചുള്ളുവെങ്കിൽ അവരെകുറ്റപ്പെടുത്താനാവില്ലല്ലോ ?  ആവശ്യത്തിനും അതിലധികവും ഡോളർ കയ്യിലെത്തിയപ്പോൾ പ്രതാപംഉണ്ടാവണമെങ്കിൽ പ്രശസ്തി അത്യാവശ്യമാണെന്ന് മനസ്സിലാക്കുകയും അതിനുള്ള കുറുക്കുവഴി തേടിബേസ്മെന്റ് ബാറുകളിലെ ബ്ലാക് ലേബലുകൾ കാലി അടിപ്പിക്കുകയും ചെയ്തപ്പോളാണ് “ പണവും പ്രതാപവുംഎന്തിനാ ജോളീ, അരികിലീ ബ്ലായ്ക്കും നീയുമുണ്ടെങ്കിൽ ? “ എന്ന നിലയിലുള്ള കള്ള് കവിതകൾ എഴുതിപലരും സെലിബ്രിറ്റികൾ ആയത്‌ !  

അമേരിക്കൻ മലയാളികളിൽ നിന്ന് പുറത്തു വന്ന സാഹിത്യ സൃഷ്ടികളിൽ ആദ്യ പരിഗണന അർഹിക്കുന്നഅപൂർവം രചനകളിൽ ഒന്നായിരുന്നു പ്രൊ. ജോസഫ് ചെറുവേലിയുടെ ‘എ പാസ്സേജ് ടു അമേരിക്ക’ എന്നബൃഹത് ക്‌ളാസിക് കൃതി. എങ്കിലും അദ്ദേഹവും കൂടി മുൻകൈ എടുത്തു രൂപീകരിച്ച സർഗ്ഗവേദി പോലും അത്കണ്ടതായി ഭാവിക്കുന്നേയില്ല. പകരം നാല്‌ പാലങ്ങളുള്ള ഐലണ്ടിൽ വസിക്കുന്ന എഴുത്തുകാരന്  വിശ്വത്തിന്റെനാനാ ഭാഗത്തുമുള്ള സംസ്‌ക്കാരങ്ങളിലേക്കു പ്രവേശം ലഭിക്കുന്നു എന്നതിനാൽ അയാൾ വിശ്വസാഹിത്യകാരനാണ് എന്ന നിലയിലുള്ള വിലയിരുത്തലുകൾ ചില വിശ്വ പ്രതിഭകളിൽ നിന്നു വരെ കേൾക്കേണ്ടിവരുന്ന ഗതികേടിലാണ് സഹൃദയർ.

സത്യ സന്ധമായ ചർച്ചകൾ നടക്കാതെ സാഹിത്യം വളരുകയില്ല എന്ന സത്യം നില നിൽക്കുമ്പോൾ അതിനുഅവസരമൊരുക്കിയ ത്യാഗ മൂർത്തികളായ മനുഷ്യ സ്നേഹികളുണ്ട്. കൈരളി, മലയാളംപത്രം, മലയാളംവാർത്ത, കേരളഎക്സ്‌പ്രസ്സ്, ജനനി, മുതലായ അച്ചടി മാധ്യമങ്ങളുടെയും ഇ മലയാളി, മലയാളം ഡെയിലി ന്യൂസ്, ജോയിച്ചൻ പുതുക്കുളം മുതലായ ഓൺലൈൻ മാധ്യമങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ത്യാഗ മൂർത്തികൾ. വ്യക്തിപരമായി അവർ നേരിട്ട നഷ്ടങ്ങളുടെ ബാക്കി പത്രങ്ങളാണ് ഇന്നുള്ളഅമേരിക്കൻ മലയാള സാഹിത്യം !

ഇ മലയാളിയുടെ പത്രാധിപർ ശ്രീ ജോർജ് ജോസഫിനെപ്പോലുള്ള അപൂർവം സാഹിത്യ സ്നേഹികളുടെത്യാഗത്തിന്റെ കരുത്തിൽ മാത്രമാണ് ഇന്ന് ഇവിടെ മലയാള സാഹിത്യം നില നിൽക്കുന്നത് എന്ന് സമ്മതിക്കേണ്ടിവരുന്നു. ആയിരത്തിൽ ഒരുവനിൽ  പ്രകൃതിയാൽ സന്നിവേശിക്കപ്പെടുന്ന അപൂർവതയാണ് സർഗ്ഗ ചൈതന്യംഎന്നതിനാൽ കുടിയേറ്റ നിയമങ്ങളുടെ കാർക്കശ്യത്തിൽ അത്തരക്കാരെ ഇനി അധികം പ്രതീക്ഷിക്കേണ്ടതില്ല.

ഇപ്പോൾ എഴുതുന്ന ഞാനുൾപ്പെടെയുള്ള കിളവന്മാരും കിളവിമാരും അരങ്ങൊഴിയുകയും തൊഴിലധിഷ്ഠിതഭാഷയായ ഇംഗ്ലീഷിലേക്കു പുതു തലമുറ കൂപ്പു കുത്തുകയും ചെയ്യുന്ന നാളെകളിൽ തിന്നുറങ്ങുന്നകുംഭകര്ണനെപ്പോലെ മലയാള സാഹിത്യം ഇവിടെ ഉറങ്ങിപ്പോകാനാണ് സാധ്യത.

ഏതൊരു സമൂഹത്തിലെയും സർഗ്ഗ മൂല്യമുള്ള സാഹിത്യ സൃഷ്ടികൾ ചരിത്രത്തിന്റെ സ്മാരകവും ഭാവിയുടെ  ഇരുട്ട് തുരക്കുന്ന വെളിച്ചവുമാണ് എന്നതിനാൽ മനുഷ്യ നന്മയെ ലക്‌ഷ്യം വയ്ക്കുന്നവർ അത് സംരക്ഷിച്ചുസൂക്ഷിക്കുവാൻ ബാധ്യസ്ഥരാകുന്നു.. ഫൊക്കാന / ഫോമകൾ സജീവമായ ലൈബ്രറി സമ്പ്രദായങ്ങൾക്കു രൂപംകൊടുക്കുന്നതോടൊപ്പം നമ്മുടെ കേരളാ സെന്ററിനെപ്പോലെ സ്വന്തമായി ആസ്ഥാനം ഉണ്ടാക്കുകയും വേണം.

വിസ്തൃത രാജ്യമായ അമേരിക്കയിൽ അനായാസം ആശയ വിനിമയം സാധ്യമാകുന്നതിനായി ഡിജിറ്റൽഫ്ലാറ്റുഫോറങ്ങളിലൂടെ ലൈബ്രറി സംവിധാനങ്ങൾ സംഘടനാ തലത്തിൽ സ്ഥാപിക്കാവുന്നതും ആവശ്യക്കാർക്ക്നാമമാത്ര നിരക്കിൽ ആവശ്യമുള്ള സൃഷ്ടികൾ വായിക്കാൻ അവസരം നൽകേണ്ടതുമാണ്.

സാഹിത്യ സംഘടനകൾ ചർച്ചകളിലൂടെ സാഹിത്യം വളർത്തണം. ഒരു കൃതിയുടെ ചർച്ചയിൽ രചയിതാവിനെപങ്കെടുപ്പിക്കുകയേ അരുത്.  സ്വതന്ത്രമായ വിമർശനങ്ങൾക്കു തടസ്സമാവാതിരിക്കാനാണ് അയാളെഒഴിവാക്കേണ്ടത്.

യുദ്ധവും കച്ചവടവുമായി നാഗരികത വളരുകയാണ്. മനുഷ്യ സ്വപ്നങ്ങളുടെ മൺ ചിരാതുകൾ അണയാനെന്നപോലെ ആളുകയാണ്. മനഃ സമാധാനം മരീചികയാവുന്ന മനുഷ്യരാശിക്ക് ആശ്വാസത്തിന്റെ തലോടലാണ്സാഹിത്യം. ഭൂമുഖത്ത് മനുഷ്യനുള്ള  കാലത്തോളം അവനോടൊപ്പം അവന്റെ സാഹിത്യവും  ഉണ്ടായിരിക്കും എന്ന്പ്രത്യാശിക്കാം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക