Image

സ്വാതന്ത്ര്യത്തിന്റെ മാധുര്യം: മലയാളം സൊസൈറ്റിയുടെ ആഗസ്റ്റ് മാസ സൂം മീറ്റിംഗില്‍ തോമസ് കളത്തൂരിന്റെ പ്രഭാഷണം.

തോമസ് കളത്തൂര്‍ Published on 13 August, 2026
സ്വാതന്ത്ര്യത്തിന്റെ മാധുര്യം: മലയാളം സൊസൈറ്റിയുടെ ആഗസ്റ്റ് മാസ സൂം മീറ്റിംഗില്‍ തോമസ് കളത്തൂരിന്റെ പ്രഭാഷണം.

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ   (ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍) 2026 ആഗസ്റ്റ് മാസ സൂം മീറ്റിങ്   ഒന്‍പതാം തിയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജോര്‍ജ് പുത്തന്‍കുരിശ്  രചിച്ച   ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തോടെയാണ് യോഗം ആരംഭിച്ചത്. തുടര്‍ന്നുള്ള അറിയിപ്പുകളില്‍  ലാനയുടെ അടുത്ത സമ്മേളനവേദിക്ക്   ജോര്‍ജ് മണ്ണിക്കരോട്ടിന്റെ സ്മരണാര്‍ത്ഥം ''മണ്ണിക്കരോട്ടു നഗര്‍'' എന്ന പേര് നല്‍കുമെന്നുള്ള  തീരുമാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും  ലാനയുടെ ഭാരവാഹികളോടുള്ള മലയാളം സൊസൈറ്റിയുടെ നന്ദി  രേഖപ്പെടുത്തുകയും ചെയ്തു.  അതോടൊപ്പം  മരണാനന്തര  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി  പരേതനായ ജോര്‍ജ് മണ്ണിക്കരോട്ടിനെ ആദരിച്ചതില്‍  ഫൊക്കാനയോടുള്ള നന്ദിയും അറിയിച്ചു.   'പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍' എന്ന പുസ്തകത്തിന് മണ്ണിക്കരോട്ട്  അവാര്‍ഡ് ലഭിച്ച അബ്ദുല്‍ പുന്നയൂര്‍കുളം,  'നടക്കാന്‍ ഇറങ്ങിയ കവിത' എന്ന കവിതയ്ക്ക് അവാര്‍ഡ് നേടിയ ജോസഫ് നമ്പിമഠം എന്നിവരേയും അദ്ദേഹം അഭിനന്ദിച്ചു. ന്യൂയോര്‍ക്കില്‍ നിര്യാതനായ പ്രശസ്ത എഴുത്തുകാരനും നാടക നടനുമായ പി. ടി.  പൗലോസിന്റെ  കുടുംബത്തോടുള്ള മലയാളം സൊസൈറ്റിയുടെ  അനുശോചനവും  രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഒരു കഥ മുന്‍പ് മലയാളം സൊസൈറ്റിയുടെ  സൂം  മീറ്റിങ്ങില്‍  അവതരിപ്പിച്ചിരുന്നു എന്നുള്ളതും അദ്ദേഹം സ്മരിക്കുകയുണ്ടായി. 


സെക്രട്ടറി ജി.  പുത്തന്‍കുരിശിന്റെ  അറിയിപ്പുകള്‍ക്ക് ശേഷം വൈസ് പ്രസിഡണ്ട്    ശ്രീമതി പൊന്നുപിള്ള സന്നിഹിതരായിരുന്ന ഏവരെയും സ്വാഗതം ചെയ്തു.  ജോര്‍ജ് മണ്ണിക്കരോട്ട് സമര്‍പ്പണ മനോഭാവത്തോടെ പടുത്തുയര്‍ത്തിയ പാതകളെ ആദരിച്ചുകൊണ്ട്  അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃത്വവും തുടരാന്‍, അദ്ദേഹം ഒഴിഞ്ഞ സ്ഥാനത്ത് ചുമതല ഏല്‍ക്കാന്‍ മലയാളം സൊസൈറ്റിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോര്‍ജ് പുത്തന്‍കുരിശിന്റെ പേരും, സെക്രട്ടറി സ്ഥാനത്തേക്ക് ടി. എന്‍ സാമുവലിന്റെ പേരും നിര്‍ദേശിച്ചു. തന്നോട്  പ്രിസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍   ആവശ്യപ്പെട്ടെങ്കിലും , വിവിധ സംഘടനകളിലെ ഉത്തരവാദിത്വങ്ങളും വ്യക്തിപരമായ കാരണങ്ങളും മൂലം താന്‍ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലെന്ന്  ശ്രീമതി പൊന്നുപിള്ള  അറിയിക്കുകയും ചെയുത്.     സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരുന്ന,  ജോര്‍ജ് ഉമ്മനും (പുത്തന്‍കുരിശ്)   പുതിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ പോകുന്ന ടി. എന്‍. സാമുവലും കഴിഞ്ഞ മുപ്പതു വര്‍ഷമായി മലയാളം സൊസൈറ്റിയുടെ സജ്ജീവ അംഗങ്ങളും സാഹിത്യലോകവുയമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണെന്ന് പൊന്നുപിള്ള എടുത്തു പറയുകയുണ്ടായി.   സംഘടനയുടെ ദൗത്യമയാ - 'മലയാളം ബോധവല്‍ക്കരണം, ഭാഷയുടെ വളര്‍ച്ചയും വികസനവും''  മുന്നില്‍ കണ്ടുകൊണ്ട് ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും അതില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നൂവെന്നും  ജോര്‍ജ് പുത്തന്‍കുരിശും ടി. എന്‍ സാമുവലും, മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി.  പ്രസിഡണ്ടും സെക്രട്ടറിയും ശ്രീമതി പൊന്നുപിള്ളയുടെ വിശാലമനസ്സിനെയും മലയാളം സൊസൈറ്റിയുടെ നന്മമാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള തീരുമാനങ്ങളെ ആദരിക്കുകയും അവരോടുള്ള നന്ദി  രേഖപ്പെടുത്തുകയും ചെയ്തു.


    തുടര്‍ന്നുള്ള മീറ്റിങ്  മലയാളം സൊസൈറ്റിയുടെ സജ്ജീവ അംഗമായ എം. സി . ചാക്കോ മോഡറേറ്ററായി ''സ്വാതന്ത്ര്യത്തിന്റെ മാധുര്യം'' എന്ന വിഷയം സാഹിത്യകാരനായ  തോമസ് കളത്തൂര്‍ അവതരിപ്പിച്ച.   ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ചുരുക്കചരിത്രം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്.  ഗാന്ധി, നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, വല്ലഭായി പട്ടേല്‍, ഭഗത് സിങ്  തുടങ്ങി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത മഹാന്മാരെ അദ്ദേഹം സ്മരിച്ചു. ജാതി, വര്‍ഗ്ഗം തുടങ്ങിയ അടിസ്ഥാനങ്ങളിലുള്ള വിവേചനം ഇന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണ ഫലസാക്ഷാത്കാരത്തെ തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 


        അമേരിക്കയും കാനഡയും ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ സൂം മീറ്റിംഗില്‍  പങ്കെടുത്തു:  ജോണ്‍ ഇളമത (കാനഡ), പ്രൊഫ്. ഫിലിപ്പ് കല്ലട  (കാലിഫോര്‍ണിയ), സുരേന്ദ്രന്‍ നായര്‍, ഡോ. രാജപ്പന്‍ നായര്‍ (ജര്‍മ്മനിയില്‍ നിന്ന് സന്ദര്‍ശക പ്രൊഫസര്‍), ജോസഫ് തച്ചാറ, ഡോ. ജോസഫ് പൊന്നോലി  , ജെയിംസ് ചിറതടത്തില്‍   , ഫ്രാന്‍സിസ് ജോസഫ്, എ. സി. ജോര്‍ജ് (Zoom മാനേജര്‍), ശ്രീമതി പൊന്നുപിള്ള, ജോര്‍ജ് പുന്‍കുരിശ്, ടി. എന്‍. സാമുവല്‍, തോമസ് കളത്തൂര്‍ എന്നിവരായിരുന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍. 


    സ്വാതന്ത്ര്യം നേടിയ ശേഷം അതിനെ സംരക്ഷിക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് സുരേന്ദ്രന്‍ നായരും,  അഴിമതിയും രാഷ്ട്രീയ അസത്യവും ജനങ്ങളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ തകര്‍ക്കുന്നു എന്നതിനെക്കുറിച്ച് പ്രൊഫ്. ഫിലിപ്പ് കല്ലടയും,  സ്വാതന്ത്ര്യത്തില്‍  ''മാധുര്യം'' ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് ജോസഫ് തച്ചാറയും,  സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ച്  ജോസഫ് പോന്നോലിയും, ഇന്ത്യയില്‍ സ്വാതന്ത്ര്യം ഇന്നും നിലനില്‍ക്കുന്നു എന്ന് ഡോ. രാജപ്പന്‍ നായരും, എന്നാല്‍ നേരെ മറിച്ചാണെന്ന് എ. സി. ജോര്ജും, സ്വന്തന്ത്ര്യത്തെ നിര്‍വചിക്കാതെയാണ് ചര്‍ച്ച തുടര്‍ന്നതെന്ന് ഫ്രാന്‍സിസ് ജോസഫും,  സ്വാതന്ത്ര്യമില്ലെങ്കില്‍ ജീവിതമില്ല സ്വാതന്ത്ര്യംതന്നെയാണ് ജീവിതമെന്ന് ജെയിംസ് ചിറതടത്തിലും അഭിപ്രായപ്പെട്ടു അഭിപ്രായപ്പെട്ടു.  സ്വാതന്ത്ര്യത്തിന്റെ  ഓരോരുത്തരുടെയും അഭിപ്രായങ്ങളുടെ സാരാംശം ചൂണ്ടിക്കാട്ടി എം. സി. ചാക്കോ ഏറ്റവും ഭംഗിയായി യോഗം നിയന്ത്രിച്ചു 
സെക്രട്ടറി ടി. എന്‍. സാമുവല്‍ നന്ദിപ്രസംഗത്തില്‍ വിഷയം അവതരിപ്പിച്ച തോമസ് കളത്തൂര്‍, മോഡറേറ്റര്‍ എം. സി.ചാക്കോ, സൂം പ്ലാറ്റ്ഫോം ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന എ. സി ജോര്‍ജ് എന്നിവര്‍ക്ക് ഹൃദയംഗമായ നന്ദി ഏകി   . ഭാവിയിലെ യോഗങ്ങളില്‍ വിഷയം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍  മലയാളം സൊസൈറ്റി ഭാരവാഹികളില്‍ ആരെങ്കിലുമായി    ബന്ധപ്പെടണമെന്നും , അവതരണങ്ങള്‍ ''ഫസ്റ്റ്കം, ഫസ്റ്റ്‌സേര്‍വ്'' അടിസ്ഥാനത്തില്‍ ക്രമീകരിക്കുമെന്നും  അറിയിച്ചു.
Contact Information
ജോര്‍ജ് പുത്തന്‍കുരിശ് , പ്രസിഡണ്ട് , MSA - (281) 7731217
ശ്രീമതി പൊന്നുപിള്ള, വൈസ് പ്രസിഡണ്ട് , MSA (281) 261 4950
ടി. എന്‍. സാമുവല്‍, സെക്രട്ടറി, MSA (832) 623 3884
Video link for the zoom meeting:  

https://youtu.be/Rxyi_BX850Y?si=zEa1gP6bzQY4JWEN
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക