Image

മൂന്ന് മാസത്തിനുള്ളില്‍ വിവാഹനിശ്ചയം വരെ എത്തി, ഇത് പ്രണയമല്ല, നിയന്ത്രിക്കാനാണെന്ന് മനസിലായി,' അനുപമ പരമേശ്വരന്‍

Published on 13 August, 2026
 മൂന്ന് മാസത്തിനുള്ളില്‍ വിവാഹനിശ്ചയം വരെ എത്തി, ഇത് പ്രണയമല്ല, നിയന്ത്രിക്കാനാണെന്ന് മനസിലായി,' അനുപമ പരമേശ്വരന്‍

കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ ഒരു മോശം അവസ്ഥയിലൂടെയായിരുന്നു കടന്നു പോയതെന്ന് നടി അനുപമ പരമേശ്വരന്‍. താന്‍ രണ്ടു വര്‍ഷമായി 'നാര്‍സിസ്റ്റിക് അബ്യൂസ്' നേരിടുകയായിരിന്നുവെന്നും താരം പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്ന് പറച്ചില്‍.

'ആദ്യത്തെ കുറച്ച് ഡേറ്റിം?ഗുകള്‍ക്ക് ശേഷം ഈ വ്യക്തിയുടെ കുടുംബത്തെ കാണുന്നു. അവര്‍ക്കൊപ്പം ലഞ്ച് കഴിക്കുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഈ വ്യക്തി എന്‍?ഗേജ്‌മെന്റിനെക്കുറിച്ച് സംസാരിച്ചു. എവിടെ വെച്ച് എന്‍?ഗേജ്‌മെന്റ് നടത്തും, എത്ര പേരെ വിളിക്കണം എന്നെല്ലാം കുടുംബം ചോദിക്കുന്നു. മൂന്ന് മാസത്തെ ബന്ധമാണ്. അത്രയും വേ?ഗത്തില്‍ അല്ല സാധാരണയുണ്ടാകുക. എന്നെ ?ഗോള്‍ഡ് ഡി?ഗര്‍ എന്ന് വിളിക്കുന്നവര്‍ അറിയേണ്ട കാര്യമുണ്ട്. എന്‍ഗേജ്‌മെന്റ് കോള്‍ ഞാന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ആ വ്യക്തിയെ ഞാന്‍ വിവാഹം ചെയ്‌തേനെ. ഡിവോഴ്‌സില്‍ എത്തിയേനെ.

ഞാനാണ് എന്‍?ഗേജ്‌മെന്റ് കോള്‍ നിരന്തരം തടഞ്ഞത്. കാരണം ഇത് പ്രണയമല്ല, ഞാന്‍ ആക്ടിം?ഗ് നിര്‍ത്താനുള്ള ഡെസ്‌പെറേഷന്‍ ആണെന്നും എനിക്കറിയാമായിരുന്നു. ഇപ്പോള്‍ എന്‍?ഗേജ്‌മെന്റ് വേണ്ട, ഈ വ്യക്തി ചെറുപ്പമാണ്, കുട്ടികളാണ് കണ്‍സേണ്‍ എങ്കില്‍ എ?ഗ് ഫ്രീസിം?ഗ് ചെയ്യാം എന്നെല്ലാം ഞാനാണ് പറഞ്ഞത്. പ്രണയമല്ല, ഒരാളെ നിയന്ത്രണത്തിലാക്കാനുള്ള ഡെസ്പറേഷന്‍ ആണെന്ന് എനിക്ക് മനസിലായി,' അനുപമ പരമേശ്വരന്‍ പറയുന്നു.

ബ്രേക്കപ്പ് സംഭവിച്ചിട്ട് ഒരു മാസം ആയി. യൂണിവേഴ്‌സ് നമുക്ക് പല തരത്തിലുള്ള റെഡ് ഫ്‌ലാ?ഗ് കാണിക്കും. നമ്മളുടെ ജീവിതത്തില്‍ എന്തെങ്കിലും നെ?ഗറ്റീവായി നടക്കുമ്പോള്‍ നമ്മളത് കാണില്ല. നിനക്ക് എന്തോ മോശം സംഭവിക്കുന്നെന്ന് ചുറ്റുമുള്ള ആളുകളെക്കൊണ്ട് പറയിപ്പിക്കും. പക്ഷെ നമുക്ക് മനസിലാകില്ല. അവസാനം വളരെ മോശമായ ഒരു സാഹചര്യം യൂണിവേഴ്‌സ് നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കും. അപ്പോള്‍ തീര്‍ച്ചയായും പ്രശ്‌നം കണ്ടേ പറ്റുള്ളൂ. ആ നിമിഷം നമ്മള്‍ മറിച്ച് ചിന്തിക്കും. എന്താണ് നമുക്ക് സംഭവിക്കുന്നതെന്ന് മനസിലാക്കും. വളരെ പെട്ടെന്ന് ആ നിമിഷം എനിക്ക് സംഭവിച്ചതില്‍ സന്തോഷമുണ്ട്. അതിന്റെ ആഫ്ടര്‍ ഇഫക്ടായാണ് ആ ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിട്ടപ്പോള്‍ ആളുകള്‍ പറഞ്ഞത് ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമം ആണെന്നാണ് എന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക