
മോഹന്‍ലാലിനൊപ്പമുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍. സ്റ്റേജ് ഷോയ്ക്ക് മുന്നോടിയായി മോഹന്‍ലാല്‍ തനിക്ക് മേക്കപ്പിട്ട് തന്ന അനുഭവമാണ് ഷാജോണ്‍ പങ്കുവെച്ചത്. മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നപ്പോഴാണ് മോഹന്‍ലാല്‍ ഷാജോണിന് രക്ഷകനായി എത്തിയത്.
മേക്കപ്പ് ബാഗ് മറന്ന കാര്യം ലാലേട്ടന്റെ പേഴ്സണല്‍ അസിസ്റ്റന്റിനോട് പറയുകയും ഇതറിഞ്ഞ് അദ്ദേഹം തനിക്ക് മേക്കപ്പ് ഇട്ട് തരാമെന്ന് പറയുകയുമായിരുന്നു എന്ന് ഷാജോണ്‍ പറയുന്നു. മേക്കപ്പ് ചെയ്ത് തരാമെന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഷാജോണിന്റെ കുറിപ്പിലുണ്ട്.
വലിയ ഭാഗ്യമാണെന്ന് അറിഞ്ഞിട്ടും താന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ നിര്‍ബന്ധിച്ച് പിടിച്ചിരുത്തി മേക്കപ്പിട്ട് തരികയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ മേക്കപ്പിട്ട് നല്‍കുന്ന ചിത്രങ്ങളും ഷാജോണ്‍ പങ്കുവെച്ചിട്ടുണ്ട്.
മോഹന്‍ലാലും ഷാജോണും ഒന്നിച്ചുള്ള സ്റ്റേജ് ഷോയിലെ വീഡിയോകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഡാന്‍സും പാട്ടുമെല്ലാം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ദൃശ്യം സിനിമയിലെ മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയെയും ഷാജോണിന്റെ സഹദേവനെയും ഓര്‍ക്കുന്നവരും ഏറെയാണ്. സിനിമയില്‍ ഇരുവരും കീരിയും പാമ്പുമായിരുന്നെങ്കില്‍ റിയല്‍ ലൈഫില്‍ നല്ല കൂട്ടാണല്ലോ എന്നും കമന്റുകളുണ്ട്.
കലാഭവന്‍ ഷാജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ചില മറവികള്‍ ചിലപ്പോള്‍......ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോള്‍ ഞാന്‍ എന്റെ മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നു.. എന്ത് ചെയ്യും എന്നോര്‍ത്ത് സ്റ്റേജിന്റെ ബാക്കില്‍ നില്‍ക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടെന്റെ പേര്‍സണല്‍ അസിസ്റ്റന്റ്)കാണുന്നത്.. കാര്യം പറഞ്ഞു.. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു..
ലാലേട്ടന്‍ അറിയരുതേ എന്നും ഞാന്‍ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാന്‍ ചെല്ലുമ്പോള്‍ ലാലേട്ടന്‍ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.. ഇരിക്ക് മോനെ.. നിനക്കു ഞാന്‍ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലില്‍.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാന്‍ വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ലാലേട്ടന്‍ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു... Thank you so much Lalettaaa ഈ സ്നേഹത്തിന്, ചേര്‍ത്ത് നിര്‍ത്തലിന്.
ദൈവത്തിന് ഒരുപാട് നന്ദി സ്വപ്നം പോലും കാണാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ നടത്തി തരുന്നതിന്. ചില മറവികള്‍ ചിലപ്പോള്‍... നമുക്ക് ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ തരും. Thank you Vijeesh for your support and piczz