Image

ഈ ഓണം 'ഓണാടോ'... സോഷ്യല്‍ മീഡിയ തൂക്കാന്‍ പുത്തന്‍ പാട്ടുമായി അക്ബര്‍ ഖാനും അനാര്‍ക്കലിയും

Published on 13 August, 2026
 ഈ ഓണം 'ഓണാടോ'... സോഷ്യല്‍ മീഡിയ തൂക്കാന്‍ പുത്തന്‍ പാട്ടുമായി അക്ബര്‍ ഖാനും അനാര്‍ക്കലിയും

ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ പുത്തന്‍ ഗാനവുമായി എത്തിയിരിക്കുകയാണ് 'ഓണാടോ' ടീം. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഓണത്തിന്റെ ആഘോഷവും താളവും നിറച്ചാണ് 'ഓണാടോ' പ്രേക്ഷകരിലേക്കെത്തുന്നത്.

അക്ബര്‍ ഖാനും അനാര്‍ക്കലി മരിക്കാറും ചേര്‍ന്നാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഹസ്ബു കൊല്ലമാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഫാഹിസ് ഹംസയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ശ്രീരാഗ് സുരേഷാണ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. സനീപ് മോഹന്‍ ഗിറ്റാര്‍ കൈകാര്യം ചെയ്തു. മാക്‌ബ്രോ ഓഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന്റെ റെക്കോര്‍ഡിങ് എന്‍ജിനീയര്‍ മിസ്ജാദ് സാബുവാണ്. അര്‍ജുന്‍ ബി നായരാണ് മിക്‌സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.

നിഹാലാണ് ഗാനത്തിന്റെ വിഷ്വല്‍സ് ഒരുക്കിയത്. ലിറിക് വീഡിയോ കിഷോര്‍ വിശ്വയും ടൈറ്റില്‍ ഡിസൈന്‍ വിജയിയും നിര്‍വഹിച്ചു. ആല്‍ബം കവര്‍ തയ്യാറാക്കിയത് അഭിനന്ദ് കൃഷ്ണയാണ്. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ചടുലമായ സംഗീതവും ആഘോഷ മൂഡും സമ്മാനിക്കുന്ന 'ഓണാടോ' ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഓണപ്പാട്ടുകളുടെ പട്ടികയില്‍ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് ഈ പുത്തന്‍ ഗാനം.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക