Image

വേൾഡ് മലയാളി കൗൺസിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്-2026, ആൻഡ്രൂ പാപ്പച്ചന്

Published on 13 August, 2026
വേൾഡ് മലയാളി കൗൺസിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്-2026, ആൻഡ്രൂ പാപ്പച്ചന്

 

ഡാളസ് : വേൾഡ് മലയാളി കൗൺസിലിന്റെ (WMC) 2026-ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ഡബ്ല്യു.എം.സി സഹസ്ഥാപകനും പ്രമുഖ സംഘാടകനും എഴുത്തുകാരനുമായ ആൻഡ്രൂ പാപ്പച്ചൻ അർഹനായി. 1995-ൽ സംഘടന രൂപീകൃതമായത് മുതൽ കഴിഞ്ഞ 30 വർഷത്തിലധികമായി അദ്ദേഹം നൽകിവരുന്ന സമാനതകളില്ലാത്ത സേവനങ്ങളെ മാനിച്ചാണ്   പുരസ്കാരം.

ഡബ്ല്യു.എം.സിയുടെ മൂന്ന് സ്ഥാപക നേതാക്കളിൽ ഒരാളായ ആൻഡ്രൂ പാപ്പച്ചൻ, നാല് വർഷം ഗ്ലോബൽ പ്രസിഡന്റായും, നാല് വർഷം ഗ്ലോബൽ ചെയർമാനായും, രണ്ട് വർഷം ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായും സംഘടനയെ നയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 21 മുതൽ 24 വരെ ടെക്സസിലെ ഡാളസിലുള്ള വിൻധാം ഡി.എഫ്.ഡബ്ല്യു എയർപോർട്ടിൽ വെച്ച് നടക്കുന്ന ഡബ്ല്യു.എം.സിയുടെ 15-ാമത് ബയനിയൽ  കോൺഫറൻസിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-13 13:43:10
💥🔥എല്ലാ മഹാരഥന്മാരോടും...... അടുത്ത "ലോക കേരളം മഹാസഭ"യിലേക്ക് പങ്കെടുക്കാനുള്ള പ്രതിനിധികളുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.മഹാരഥന്മാർ എന്നു സ്വയം ചിന്തിക്കുന്ന എല്ലാവരും സമയം പാഴാക്കാതെ ഉടനേ apply ചെയ്യുക.ഈ സുവർണ്ണാവസരം നഷ്‌ടപ്പെടുത്തരുതേ. പിന്നീട് വിലപിച്ചിട്ടു കാര്യമില്ല. റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക