Image

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വർണോജ്വലമായ പ്രവർത്തനോൽഘാടനം: ശൈലജ ടീച്ചറും വി ടി ബൽറാമും മുഖ്യാതിഥികള്‍

Published on 12 August, 2026
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വർണോജ്വലമായ  പ്രവർത്തനോൽഘാടനം: ശൈലജ ടീച്ചറും വി ടി ബൽറാമും മുഖ്യാതിഥികള്‍

ഹ്യൂസ്റ്റൺ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോൽഘാടനം ഹൂസ്റ്റണിലെ വിൻഡം ഹോട്ടലിൽ സമുജ്ജ്വലമായി നടന്നു.  കേരളത്തിലെ സീനിയർ ഇടതുപക്ഷ നേതാവും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീമതി ശൈലജ ടീച്ചർ ഭദ്രദീപം കൊളുത്തി ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ നാഷണൽ കമ്മറ്റിയുടെയും ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെയും അടുത്ത രണ്ടു വര്ഷങ്ങളിലെ  പ്രവർത്തനങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു. മറ്റൊരു അതിഥിയായിരുന്ന യുവ എം എൽ എ ശ്രീ വി ടി ബെൽറാം ആശംസാ പ്രസംഗം നടത്തി.

ജനാധിപത്യത്തിൻറെ നാലാം തൂണായ മാധ്യമ ലോകം ഇന്ന് മലീമസമാണെന്നും എന്നാൽ  ഇന്ത്യാ പ്രസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കെ കെ ശൈലജ ടീച്ചർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. 
മലയാള മാധ്യമ പ്രവർത്തനം ഒന്ന് വേറെതന്നെയാണെന്നും പലപ്പോഴും ജനാധിപത്യവുമായി ഒരു ബന്ധവും പുലർത്താത്ത തരത്തിൽ തങ്ങളുടെ ഇഷ്ടം പോലെ റിപ്പോർട്ടിങ് നടത്തുന്ന തരത്തിലായിക്കഴിഞ്ഞു എന്നത് ആശങ്കാജനകമാണെന്നും വി ടി ബൽറാം എം എൽ എ പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി അനിൽ ആറന്മുള അതിഥികൾക്ക് സ്വാഗതമാശംസിച്ചു. തുടർന്ന് യോഗ അധ്യക്ഷനായിരുന്ന പ്രസ് ക്ലബ് പ്രസിഡണ്ട് രാജു പള്ളത്ത് പ്രസ് ക്ലബ്ബിന്റെ അമേരിക്കയിലെയും കേരളത്തിലെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു. സത്യസന്ധമായി മാതൃകാ മാധ്യമ പ്രവർത്തനം നടത്തുന്ന കേരളത്തിലെ മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും  അനുമോദിക്കാനും  എല്ലാരണ്ടു വർഷങ്ങൾ കൂടുമ്പോഴും പ്രസ് ക്ലബ്  നടത്താറുള്ള മാധ്യമശ്രീ അവാര്ഡുകളെക്കുറിച്ചും കേരളത്തിലെ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളര്ഷിപ്പുകളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.

സമ്മേളനത്തിൽ അതിഥിയായിരുന്നു പ്രശസ്ത എഴുത്തുകാരനും നടനുമായ തമ്പി ആൻറണി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കൻ മലയാളികൾക്കായി ഇന്ത്യ പ്രസ് ക്ലബ് നടത്തിവരുന്ന ഇടപെടലുകളെ പ്രകീർത്തിച്ചു.

ഇന്ത്യാ പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പ്രസിഡന്റ് ഇലെക്ട് ഷിജോ പൗലോസ് എന്നിവരും ആശംസാ പ്രസംഗങ്ങൾ നടത്തി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫോമാ പ്രസിഡന്റ് ഇലെക്ട് ബിജു തോണിക്കടവിൽ എന്നിവരും ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചു,

പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫിന്നി രാജു, സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അടുത്ത രണ്ടു വർഷത്തെ ചാപ്റ്റർ പ്രവർത്തനങ്ങളെ വിശദീകരിച്ചു.  ഒപ്പം മുൻ ചാപ്റ്റർ പ്രസിഡന്റ്മാരായ അനിൽ ആറന്മുള, ശങ്കരൻകുട്ടി പിള്ള, ജോയ് തുമ്പമൺ, ജോർജ് തെക്കേമല, സൈമൺ വളച്ചേരിൽ എന്നിവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
ഇന്ത്യാ പ്രസ് ക്ലബ്ബിൻറെ സഹയാത്രികരും അഭ്യുദയകാംഷികളുമായ സാജ് എർത്ത്‌ സാജ് റിസോർട് ഉടമ സാജൻ, സിഇഒ മിനി സാജൻ, ജോൺ ടൈറ്റസ്, സജി ഹെഡ്ജ്, ബേബി ഊരാളിൽ, അനിയൻ ജോർജ്, തോമസ് കോശി എന്നിവരും സന്നിഹിതരായിരുന്നു.

മാഗ് പ്രസിഡന്റ് റോയി മാത്യു, അഡ്വൈസറി ബോർഡ് അംഗങ്ങളായ മധു കൊട്ടാരക്കര, സുനിൽ തൈമറ്റം, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം, അറ്റ്ലാന്റ ചാപ്റ്റർ പ്രസിഡണ്ട് ഷൈനി അബൂബക്കർ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡണ്ട് ലിജോ ജോർജ്, അരുൺ കോവാട്ട് എന്നിവരും സന്നിഹിതരായിരുന്നു.
ഹ്യൂസ്റ്റൺ ചാപ്റ്റർ ട്രെഷറർ വിജു വര്ഗീസ്, മോട്ടി മാത്യു, ഡോ രഞ്ജിത്ത് പിള്ള, ജിജു കുളങ്ങര, ജോൺ വർഗീസ്,  സജി പുല്ലാട്, സുബിൻ ബാലകൃഷ്ണൻ, ജോർജ് പോൾ, മിക്കി  തുടങ്ങിയവർ സമ്മേളനത്തിന് ചുചുമതല വഹിച്ചു.
റെയ്‌ന സുനിൽ, ആൻസി ക്രിസ് എന്നിവർ എംസിമാരായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക