Image

ചീഫ് വിപ്പ്‌ അപു ജോണ്‍ ജോസഫിന് ചിക്കാഗോ പൗരാവലിയുടെ സ്വീകരണവും, ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫും 12 ന്

മാത്യു തട്ടാമറ്റം Published on 12 August, 2026
ചീഫ് വിപ്പ്‌ അപു ജോണ്‍ ജോസഫിന് ചിക്കാഗോ പൗരാവലിയുടെ സ്വീകരണവും, ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫും 12 ന്

ചിക്കാഗോ :  ഹ്രസ്വസന്ദര്‍നത്തിനായി ചിക്കാഗോയില്‍ എത്തുന്ന തൊടുപുഴ എം.എല്‍.എ. യും കേരള ഗവ. ചീഫ് വിപ്പുമായ ശ്രീ. അപു ജോണ്‍ ജോസഫിന് ആഗസ്റ്റ് 12-ാം തീയതി ബുധനാഴ്ച വൈകിട്ട് 7.30 ന് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് പള്ളിയില്‍ വച്ച് ഉജ്ജ്വലമായ ഒരു സ്വീകരണമാണ് ചിക്കാഗോ പൗരാവലി സംഘടിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 19-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫും ശ്രീ. അപു ജോണ്‍ ജോസഫ് നിര്‍വ്വഹിക്കുന്നതാണ്. 
    
വോളിബോളിന്റെ ഈറ്റില്ലമായ ചിക്കാഗോയുടെ മണ്ണില്‍ വീണ്ടും ഒരു വോളിബോള്‍ മാമാങ്കത്തിന് തിരി തെളിയുകയാണ്. 2026 സെപ്റ്റംബര്‍ 5 ന് ഋിലൃഴ്യ ടുീൃെേ ഇീാുഹലഃ ആലിലെി്ശഹഹല, കഹഹശിീശ െല്‍ വച്ച് നടക്കുന്ന 19-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇതാ അതിന്റെ മുന്നോടിയായുള്ള കിക്കോഫിന് തിരശ്ശീല ഉയരുകയാണ്. ഇനി ആഘോഷങ്ങളുടെ ദിനരാത്രങ്ങളാണ് ഇവിടെ. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് നടത്തുന്ന ഇന്റര്‍നാഷണല്‍ വടംവലി മത്സരവും 19-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റും ഒരു കുടക്കീഴിലാണെന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ വര്‍ഷം. 
    
ചിക്കാഗോ മലയാളി അസോസിയേഷനു വേണ്ടി ജോസ് മണക്കാട്ട് (പ്രസിഡന്റ്), ടൂര്‍ണമെന്റ് കമ്മിറ്റിക്കു വേണ്ടി ജിനു പുന്നശ്ശേരിയില്‍ (ടൂര്‍ണമെന്റ് ചെയര്‍മാന്‍), മാത്യു തട്ടാമറ്റം (ജനറല്‍ കണ്‍വീനര്‍), സണ്ണി വള്ളിക്കുളം, കൊച്ചുമോന്‍ ചിറയില്‍, ബിജു മുണ്ടയ്ക്കല്‍, സാറാ അനില്‍, അച്ചന്‍കുഞ്ഞ് മാത്യു, പ്രിന്‍സ് ഈപ്പന്‍, പയസ് ആലപ്പാട്ട്, പീറ്റര്‍ കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, സിബി കദളിമറ്റം, ജോഷി പുത്തൂരാന്‍, അഗസ്റ്റിന്‍ ആലപ്പാട്ട്, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, ജെസ്സ്‌മോന്‍ പുറമഠം എന്നിവര്‍ ഈ പരിപാടിയിലേക്ക് ചിക്കാഗോയിലുള്ള എല്ലാ വോളിബോള്‍ പ്രേമികളെയും നല്ലവരായ മറ്റു നാട്ടുകാരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
                                
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക