Image

സി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷൻ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 21 മുതൽ 23 വരെ

പി പി ചെറിയാൻ Published on 12 August, 2026
സി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷൻ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 21 മുതൽ 23 വരെ

ഡാളസ്: സി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ വാർഷിക സഭാ കൺവെൻഷൻ  ഓഗസ്റ്റ് 21 വെള്ളിയാഴ്ച മുതൽ 23 ഞായറാഴ്ച വരെ നടക്കും.
റവ. ബൈജു ഈപ്പൻ  കൺവെൻഷനിൽ ദൈവവചന പ്രഘോഷണം നടത്തും. "ദൈവിക വഴിനടത്തൽ" - സങ്കീർത്തനങ്ങൾ 27:14) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം.

കൺവെൻഷൻ സമയം:
ഓഗസ്റ്റ് 21 (വെള്ളി): വൈകുന്നേരം 7:00
ഓഗസ്റ്റ് 22 (ശനി): വൈകുന്നേരം 7:00
ഓഗസ്റ്റ് 23 (ഞായർ): രാവിലി 9:30

ഗാർലൻഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.csicod.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക