Image

മികച്ച സാമൂഹിക സേവനത്തിന് ഡോ. സച്ച്‌മോര്‍ തോമസിനെ ''ആവണിത്തെന്നല്‍ 2026'' വേദിയില്‍ ആദരിക്കുന്നു.

ജീമോന്‍ റാന്നി Published on 12 August, 2026
മികച്ച സാമൂഹിക സേവനത്തിന് ഡോ. സച്ച്‌മോര്‍ തോമസിനെ ''ആവണിത്തെന്നല്‍ 2026'' വേദിയില്‍ ആദരിക്കുന്നു.

ലീഗ് സിറ്റി (ടെക്‌സാസ്): ടെക്‌സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം 'ആവണിത്തെന്നല്‍ 2026' ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോള്‍ഫോ സിവിക് സെന്ററില്‍ (Johnnie Arolfo Civic Center) വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്നും ആ വേദിയില്‍ വച്ച്  ഡോ. സച്ച്‌മോര്‍ തോമസിനെ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ മികച്ച സാമൂഹിക സേവനവും സമൂഹത്തിന് നല്‍കിവരുന്ന നിര്‍ലോഭമായ പിന്തുണയും പരിഗണിച്ചാണ് ഡോ. സച്ച്‌മോര്‍ തോമസിന് ഈ പ്രത്യേക പുരസ്‌കാരം സമ്മാനിക്കുന്നത്.

നിലവില്‍ ഗാല്‍വസ്റ്റണ്‍ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിലായി 13 ആരോഗ്യ-പരിചരണ സ്ഥാപനങ്ങള്‍ക്ക്‌നേതൃത്വം നല്‍കുന്ന ഡോ. സച്ച്‌മോര്‍ തോമസിന്റെ സേവനശൃംഖലയില്‍ ആശുപത്രികള്‍, വയോജന പരിചരണകേന്ദ്രങ്ങള്‍, മെമ്മറി കെയര്‍ യൂണിറ്റുകള്‍, മെഡിക്കല്‍ സ്പാകള്‍, പ്രൈമറി കെയര്‍ ക്ലിനിക്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

കൂടാതെ, അദ്ദേഹം നിലവില്‍ ഗാല്‍വസ്റ്റണ്‍ കൗണ്ടി ഷെരിഫ് ഓഫീസിന്റെ ഔദ്യോഗിക മെഡിക്കല്‍ ഡോക്ടറായും സേവനമനുഷ്ഠിക്കുന്നു.

ആരോഗ്യരംഗത്തെ സേവനങ്ങള്‍ക്കൊപ്പം നമ്മുടെ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളിലും അദ്ദേഹം എന്നും സഹായഹസ്തവുമായി മുന്നിലുണ്ട്. സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ കരുതലും ആത്മാര്‍ത്ഥമായ സേവനവും തുടര്‍ച്ചയായ പിന്തുണയും ഏറെ വിലമതിക്കപ്പെടുന്നതാണ്.

MSOLC-യുടെ പത്തുവര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വ്യക്തിയെ പൊന്നാട അണിയിച്ച് ആദരിക്കുന്നത്. ഈ ചരിത്രപരമായ ആദരവിന് അര്‍ഹനാകുന്നത് ഡോ. സച്ച്‌മോര്‍ തോമസാണ്.

2026 ഓഗസ്റ്റ് 15-ന് നടക്കുന്ന മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ (MSOLC) ഓണാഘോഷമായ ''അവണിത്തെന്നല്‍ 2026'' വേദിയില്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചും പ്രശംസാഫലകം സമ്മാനിച്ചും ആദരിക്കുന്നതാണ്.

MSOLC-യുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ ഐക്യത്തിനും കരുത്തേകിയ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സേവനങ്ങള്‍ക്കും തുടര്‍ച്ചയായ സഹകരണത്തിനും MSOLC കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക