Image

ഓര്‍മ്മയിലെ ഓണം മാഗിലൂടെ! അത്തത്തിളക്കം ഞായറാഴ്ച്ച.

ജിന്‍സ് മാത്യു, റിവര്‍സ്‌റ്റോണ്‍ Published on 11 August, 2026
 ഓര്‍മ്മയിലെ ഓണം മാഗിലൂടെ! അത്തത്തിളക്കം ഞായറാഴ്ച്ച.

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍(മാഗ്) ഓഗസ്റ്റ് 22 ശനിയാഴ്ച നടക്കുന്ന മെഗാ ഓണത്തിന്റെ ക്വിക്ക് ഓഫ് 'അത്തത്തിളക്കം' ഈ മാസം 16 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ മാഗ് ആസ്ഥാനമായ കേരള ഹൗസിന്റെ ഗ്രൗണ്ടില്‍ നടക്കും.


നാട്ടിലെ ഓണ ഓര്‍മ്മകള്‍ അയവിറക്കുന്ന മല്‍സരങ്ങളായ ഉറിയടി മല്‍സരം, കബിഡി, വടം വലി, അത്തപ്പൂക്കള മല്‍സരം തുടങ്ങി നിരവധി മല്‍സരങ്ങള്‍ അത്തദിനമായ ഞായറാഴ്ച അരങ്ങേറും. കേരള തനിമ നിലനിര്‍ത്തുന്ന അത്തത്തിളക്കം പരിപാടിയിലേക്ക് മാഗ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഏവരെയും സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 22 ന് നടക്കുന്ന ഹ്യൂസ്റ്റണ്‍ ഓണമായ മാഗ് മെഗാ ഓണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചതായി പ്രസിഡന്റ് റോയി മാത്യു, സെക്രട്ടറി വിനോദ് ചെറിയാന്‍, ട്രഷറര്‍ സുനില്‍ തങ്കപ്പന്‍, വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
 

 ഓര്‍മ്മയിലെ ഓണം മാഗിലൂടെ! അത്തത്തിളക്കം ഞായറാഴ്ച്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക