
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് തള്ളി യുഎസ് കോടതി. ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ്ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നതുള്‍പ്പടെയുള്ള കേസുകള്‍ ആണ് യുഎസ് നീതിന്യായ വകുപ്പ് റദ്ദാക്കിയത്.
ഈ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഈ കേസ് റദ്ദാക്കുകയാണെന്നും യുഎസ് കോടതി അറിയിച്ചു. ഇതോടെ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വിരാമമായി.
കേസ് തള്ളിയ യുഎസ് കോടതി തീരുമാനത്തെ ഗൗതം അദാനി സ്വാഗതം ചെയ്തു. ‘യുഎസ് കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഈ പ്രതിസന്ധിഘട്ടത്തിലുടനീളം സത്യം, നീതി, നിയമവാഴ്ച എന്നിവയിലുള്ള ഞങ്ങളുടെ വിശ്വാസം അടിയുറച്ചതായിരുന്നു.’ അദാനി എക്‌സില്‍ കുറിച്ചു