Image

MAT-ന്റെ വര്‍ണ്ണാഭമായ ഓണാഘോഷം ഓഗസ്റ്റ് 15ന്

രാജു മൈലപ്രാ. Published on 11 August, 2026
MAT-ന്റെ വര്‍ണ്ണാഭമായ ഓണാഘോഷം ഓഗസ്റ്റ് 15ന്

മലയാളി അസോസ്സിയേഷന്‍ ഓഫ് ടാമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗ്‌സറ്റ് 15 നു ശനിയാഴ്ച നടത്തപ്പെടും.

ഫോമാ പ്രസിഡന്റ്  ശ്രീ. ബിജു തോണിക്കടവില്‍(2026-2028) മുഖ്യാതിഥിയായി പങ്കെടുത്ത ഓണസന്ദേശം നല്‍കും.
ഓണത്തിന്റെ ഓര്‍മ്മകളും, കേരളത്തനിമയും, ഒത്തുചേരുന്ന ഈ ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യ, വൈവിധ്യമാര്‍ന്ന കലാ-സാംസ്‌ക്കാരിക പരിപാടികള്‍, സംഗീതം, നൃത്തം തുടങ്ങിയ നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


തലമുറകളുടെ അകലമില്ലാത്ത കുട്ടികളും, മുതിര്‍ന്നവരും ഒരുമിച്ചു പങ്കെടുക്കുന്ന തരത്തിലാണു പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.


മാവേലിത്തമ്പുരാനും, തിരുവാതിരയും, താളമേളവും പൂക്കളവും പരമ്പരാഗത ഓണസദ്യയുടെ രുചിയും ഒത്തുചേരുമ്പോള്‍, ടാമ്പായില്‍ മലയാളക്കരയുടെ ഉത്സവാന്തരീക്ഷം പുനരാവിഷ്‌ക്കരിക്കും.
കേരളത്തിന്റെ സംസ്‌ക്കാരവും, പാരമ്പര്യവും, പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് 'മാറ്റ്'. പ്രസിഡന്റ് ശ്രീ.ബിജോയ് ജോസഫ് ചൂണ്ടിക്കാട്ടി.

ഓണം ഒരു ആഘോഷം മാത്രമല്ല, മലയാളികളെ ഒരുമിപ്പിക്കുന്ന സ്‌ന്ഹത്തിന്റെയും സൗഹൃദത്തിന്റേയും മഹോത്സവമാണെന്നും, എല്ലാവരും കുടുംബസമേതം എത്തി ഈ ആഘോഷത്തിന്റെ ഭാഗമാകണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.


രാജു മൈലപ്രാ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക