
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 14, വെള്ളിയാഴ്ച വൈകിട്ട് 5.30ന് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ നടക്കും.
കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പൊലിമയും ഒത്തുചേരുന്ന പരിപാടിയില്‍ മെഗാ ചെണ്ടമേളം, മെഗാ തിരുവാതിര, വിവിധ നൃത്തനൃത്യങ്ങള്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്, മെലഡി, മിഷന്‍ എന്നിവ സമന്വയിപ്പിച്ച എം-ക്യൂബ് ഷോ ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാകും.
ഓഗസ്റ്റ് 14ന് വൈകിട്ട് 5.30ന് ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് വര്‍ണാഭമായ ഓണഘോഷയാത്ര, മെഗാ ചെണ്ടമേളം, മെഗാ തിരുവാതിര, വിവിധ കലാപരിപാടികള്‍, മുതുകാട് ഷോ എന്നിവ അരങ്ങേറും. മലയാളികളുടെ പാരമ്പര്യവും സംസ്‌കാരവും പുതുതലമുറയിലേക്ക് പകരുന്ന തരത്തില്‍ കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, കുന്നത്തുനാട് എം.എല്‍.എ വി.പി. സജീന്ദ്രന്‍, പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറല്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറ അനില്‍ ,ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്‍, ഓണാഘോഷ പരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. സൂസന്‍ ചാക്കോ, ജിനോയ് മാത്യു എന്നിവര്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. ടിക്കറ്റോ എന്‍ട്രി ഫീസോ ഉണ്ടായിരിക്കുന്നതല്ല. ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഈ വര്‍ണാഭമായ ഓണാഘോഷത്തിലേക്ക് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് മണക്കാട്ട്: 847-830-4128
ബിജു മുണ്ടക്കല്‍: 773-673-8820
അച്ചന്‍കുഞ്ഞ് മാത്യു: 847-912-2578