
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മം ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 8:45-ന് നടന്നു. ഇന്ത്യയിലെ മിയാവോ രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അറ്റോര്‍ണി ഫിലോണ്‍ ട്രാന്‍, മുന്‍ സിറ്റി കൗണ്‍സില്‍ അംഗം ജെഫ്രി ബോണി, ഹണ്ടിംഗ്ടണ്‍ ബാങ്ക് പ്രതിനിധി ആഷ് പുതുച്ചിറയില്‍, ഫോര്‍സൈറ്റ് ഡെവലപ്പേഴ്‌സ് പ്രസിഡന്റ് അനീഷ് സൈമണ്‍ എന്നിവരായിരുന്നു വിശിഷ്ടാതിഥികള്‍.

ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മത്തിന് മുന്നോടിയായി മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജാസിം ജേക്കബ് തയ്യില്‍പുത്തന്‍പുരയില്‍ അതിഥികളെ പരിചയപ്പെടുത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
പുതിയ കെട്ടിടത്തിന് ''ഹൊറൈസണ്‍ സെന്റര്‍' എന്ന് നാമകരണം ചെയ്തതായി വികാരി ഫാ. എബ്രഹാം മുത്തോത്ത് അറിയിച്ചു. ട്രസ്റ്റി കോര്‍ഡിനേറ്റര്‍ സാജി മാരങ്ങാട്ടില്‍ നന്ദി രേഖപ്പെടുത്തി. കാറ്റക്കിസം ഡയറക്ടര്‍ ജോണ്‍സണ്‍ വട്ടമറ്റത്തില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു.
ഫാ. ജോഷി വലിയവീട്ടില്‍, ഫണ്ട്‌റൈസിംഗ് കോര്‍ഡിനേറ്റര്‍ ഡാനി വെണ്ണിലശ്ശേരി, സിസ്റ്റര്‍ റെജി, ട്രസ്റ്റിമാരായ സജി മരങ്ങാട്ടില്‍, സാബു കറുകപ്പറമ്പില്‍, ജെയിംസ് വടക്കേക്കര, നിധിന്‍ വട്ടമറ്റത്തില്‍, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ബിബി തെക്കനാട്ട് എന്നിവര്‍ പരിപാടികളുടെ ഏകോപനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും പരമ്പരാഗത ഭക്ഷണവിഭവങ്ങളായ പിടിയും കോഴിക്കറിയും അടങ്ങിയ ഭക്ഷണം വിതരണം ചെയ്തു.
കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനും ഇടവകയുടെ വിവിധ പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ഈ പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടം. പ്രാര്‍ത്ഥനകള്‍, പ്രോത്സാഹനം, സാമ്പത്തിക സംഭാവനകള്‍, സന്നദ്ധസേവനം എന്നിവയിലൂടെ ഈ പദ്ധതിയെ പിന്തുണച്ച എല്ലാ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും വികാരി ഫാ. എബ്രഹാം മുത്തോലത്ത് നന്ദി അറിയിച്ചു.