Image

ഫൊക്കാനയുടെ ഗിന്നസ് റെക്കോർഡ് (ജെയിംസ് കുരീക്കാട്ടിൽ)

Published on 11 August, 2026
ഫൊക്കാനയുടെ ഗിന്നസ് റെക്കോർഡ്  (ജെയിംസ് കുരീക്കാട്ടിൽ)

മോഹിനിയാട്ടത്തിന്റെ വേഷം ധരിച്ച രണ്ട് ചെറിയ കുട്ടികൾ നിന്ന് കരയുകയാണ്. കൂടെയുള്ള പേരെന്റ്സ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അവരും  അസ്വസ്‌ഥയും ദേഷ്യവും പ്രകടിപ്പിക്കുന്നുമുണ്ട്. ഫൊക്കാനാ കൺവെൻഷന്റെ ഒരു ഒഴിഞ്ഞ മൂലയിൽ അവരെ കണ്ടപ്പോൾ, മലയാളികൾ ഒത്തുകൂടുന്ന ഫൊക്കാനയിൽ ഈ തമിഴർക്ക് എന്ത് കാര്യം എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്.

ഏതെങ്കിലും തരത്തിൽ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യാമെന്ന് കരുതി അടുത്ത് ചെന്നു. സമയം 4 മണിയായി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിപ്പറ്റാൻ 1500 പേരെ പങ്കെടുപ്പിച്ചു ഫൊക്കാന നടത്തുന്ന മോഹിനിയാട്ട പഠന പരിപാടിയിൽ പങ്കെടുക്കാൻ മലയാളികളായ സുഹ്രത്തുക്കളുടെ നിർബന്ധം കൊണ്ട് വന്നവരാണവർ. ഉച്ചക്ക് 12 മണി മുതൽ  ഒരുങ്ങി നിൽക്കുന്നതാണ് ആ പാവം കുട്ടികൾ. 4 മണിക്ക് തുടങ്ങേണ്ടതാണ് മോഹിനിയാട്ടം. പക്ഷെ  ഗിന്നസിൽ കയറാനുള്ള 500 പേരുടെ ചെണ്ടമേളം  കഴിഞ്ഞിട്ട് വേണം മോഹിനിയാട്ടം തുടങ്ങാൻ.  

കാരണം ഇത് മോഹിനിയാട്ടം പെർഫോമൻസ് അല്ല. പഠനമാണ്. ഗിന്നസിൽ കയറിയാലും Largest Mohiniyattam Lesson Ensemble എന്ന വിഭാഗത്തിലാണ് പേര് വരുന്നത്. കുട്ടികൾ മടുത്തു. പരെന്റ്സ് നും ക്ഷമ നശിച്ചു. ഈ വേഷവും ധരിച്ച് ചിലങ്കയും കെട്ടി  ഒന്ന്  വാഷ്‌റൂമിൽ പോകാൻ പോലും   കുഞ്ഞുങ്ങൾക്ക് സാധിക്കുന്നില്ല. അതിന്റെ വിഷമവും സങ്കടവുമാണ് കരച്ചിലായി മാറിയത്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ….. അന്ന് മുഴുവൻ  മനസ്സിൽ നിറഞ്ഞത് ഒരു ചോദ്യമായിരുന്നു.

എന്ത് കൊണ്ടാണ് നമ്മൾ മലയാളികൾ ഗിന്നസിൽ കയറാൻ ഇങ്ങനെ ഓരോ പോഴത്തരം കാട്ടിക്കൂട്ടുന്നത് ? ആർക്കെന്ത് നേട്ടം. ആർക്കെന്ത് ഗുണം. ആയിരകണക്കിന് പേരെ ഒരിടത്ത് ഒരേ സമയത്ത് എത്തിക്കുന്നത് ഒരു Organizational Achievement ആയിരിക്കാം. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പ്രയത്നത്തെ മാനിക്കുന്നു. പക്ഷെ ആളെണ്ണം മികവിന്റെ ഒരു അളവ് കോലല്ല. ഗിന്നസ് സർട്ടിഫിക്കറ്റ് ഏതെങ്കിലും തരത്തിലുള്ള മഹത്വത്തിന്റെ സർട്ടിഫിക്കറ്റും അല്ല. വർഷങ്ങൾ നീണ്ട പരിശീലനം കൊണ്ട് ഒരാൾ ആർജ്ജിക്കുന്ന വ്യക്തിഗതമായ മികവിനോ കഴിവിനോ ഉള്ള അംഗീകാരവുമല്ല. (അങ്ങനെയുള്ള അപൂർവ്വം ചില കേസുകൾ ഉണ്ടാവാം). എന്നാലും ഒരു  കാര്യത്തെ ഒരു നേട്ടമായി പരിഗണിക്കണമെങ്കിൽ, അതിന്റെ ആശയം എന്തായിരുന്നു? അത് കൊണ്ട് എന്ത് ഗുണമുണ്ടായി? പുതുതായി അത് എന്താണ് നമ്മുടെ കമ്മ്യുണിറ്റിക്ക് സംഭാവന ചെയ്തത് എന്ന ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവണം. ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ലായെങ്കിൽ പിന്നെ ഇതിനെ  വിളിക്കാൻ പറ്റുന്ന പേര് പോഴത്തരങ്ങളുടെ ഗിന്നസ് റെക്കോർഡ് എന്ന് തന്നെയാണ്.

നമ്മൾ മലയാളികൾ ഈ പോഴത്തരങ്ങളുടെ ഗിന്നസ് റെക്കോർഡ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രണ്ട് വർഷം മുമ്പാണ് കൊച്ചിയിൽ ഒരു പ്രൈവറ്റ് കമ്പനി 10,500 പേരെ പങ്കെടുപ്പിച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഭരതനാട്യം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടാവും. സുരക്ഷാ ക്രമീകരണങ്ങളുടെ പിഴവ് കൊണ്ട് MLA ഉമാ തോമസിനുണ്ടായ വീഴ്ചയും പരിക്കും…. കുട്ടികൾ വെള്ളം പോലും കിട്ടാതെ വെയിലത്ത് വലഞ്ഞത്….. ഇതെല്ലം സഹിക്കാൻ അവർക്ക് 3500 രൂപ കൊടുത്ത് രജിസ്റ്റർ ചെയ്യണമായിരുന്നു. കൂടാതെ കോസ്ട്യുമിന് 1500 വേറെയും. അങ്ങനെ 5100 രൂപ കൊടുത്ത് ഇതെല്ലാം സഹിച്ചാൽ, അവർക്ക് കിട്ടുന്നത്, 10500 പേര് പങ്കെടുത്ത ഒരു ഭരതനാട്യം പ്രോഗ്രാമിൽ നിങ്ങളും പങ്കെടുത്തിരുന്നു എന്ന പങ്കാളിത്ത സർട്ടിഫിക്കറ്റ് ആണ്. ആർക്കെന്ത് ഗുണം?  ഗുണം ഉണ്ട്. നടത്തിയവർക്ക്. അവർക്ക് മാത്രം.

2017 ൽ ഇത് പോലെ കിഴക്കമ്പലത്ത് 6500 പേരെ പങ്കെടുപ്പിച്ച് നമ്മൾ കൈകൊട്ടി കളി നടത്തിയും ഗിന്നസിൽ കയറിപറ്റിയിട്ടുണ്ട്.
ഇങ്ങനെ മോഹിനിയാട്ടവും ഭാരത നാട്യവും കൈകൊട്ടി കളിയും മാത്രമല്ല, ഓരോരോ  വേഷം ധരിച്ചും നമ്മൾ ഇന്ത്യക്കാർക്ക് ഗിന്നസിൽ കയറാൻ വലിയ താത്പര്യമാണ്. ഒരു വർഷം ബാംഗ്ലൂരിൽ 4605 പേർ ഗാന്ധിയുടെ വേഷം ധരിച്ച് ഗിന്നസ് ബുക്കിൽ കയറിയപ്പോൾ അതിനെ തോൽപ്പിക്കാൻ തെലുങ്കാനയിൽ 4772 പേരാണ് ഗാന്ധിയുടെ വേഷവും ധരിച്ചെത്തിയത്. ബാംഗ്ലൂർ തോറ്റു. തെലുങ്കാന ജയിച്ചു. ഇത് പോലെ ഒരു പരിപാടി 2014ൽ നമ്മൾ മലയാളികളും തൃശൂര് നടത്തിയിരുന്നു. അന്ന് 18,000 ൽ അധികം പേരാണ് സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയത്. അവർക്കും കിട്ടി ഗിന്നസ് സർട്ടിഫിക്കറ്റ്. 18000 പേര് സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ പരിപാടിയിൽ നിങ്ങളും ഉണ്ടായിരുന്നു എന്ന സർട്ടിഫിക്കറ്റ്.

ചില വ്യക്തികളും ഇങ്ങനെ ഗിന്നസ് ബുക്കിൽ കയറാൻ ചില പരിപാടികൾ ഒപ്പിക്കാറുണ്ട്. ഏറ്റവും നീളത്തിൽ കയ്യിലെ നഖം നീട്ടിവളർത്തിയവർ മുതൽ ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിടാൻ പറ്റുന്നവനും ഗിന്നസ് ബുക്കിൽ കയറിപറ്റിയിട്ടുണ്ട്. അവിടെയും തീർന്നില്ല. അതിലും വിചിത്രമായ ഒരു ഗിന്നസ് റിക്കാർഡ് ഉണ്ട്. 2021 ൽ Paul Oldfield എന്നൊരാൾ ഗിന്നസ് ബുക്കിൽ കയറിപറ്റിയത്, Longest Career as a Professional Flatulist എന്ന നിലയിലാണ്. അതായത് നീണ്ട 30 വർഷങ്ങൾ അയാൾ വേദിയിൽ fart ചെയ്ത് (കീഴ് ശ്വാസം) ആളുകളെ രസിപ്പിച്ചതിന്. ഇപ്പോൾ ഉള്ള ഒരു ഭയം അതാണ്. ഫൊക്കാനയെ തോൽപ്പിക്കാൻ ഫോമാ ഇനിയെങ്ങാനും ഉച്ചത്തിൽ fart ചെയ്യാൻ കഴിയുന്ന 500 അമേരിക്കൻ മലയാളികളെ കണ്ടെത്തി 2028 ലെ ഫോമാ കൺവെൻഷനിൽ ഗിന്നസ് ബുക്കിൽ കയറാൻ ശ്രമിക്കുമോ എന്ന ഭയം. ഫോമയിലെ സുഹ്രത്തുക്കളോടുള്ള അപേക്ഷയാണ്. ഫൊക്കാനയെ തോൽപ്പിക്കാൻ ഇത് പോലെ എന്തെങ്കിലും കോപ്രായം കാണിച്ച് ജയിക്കാൻ ശ്രമിക്കരുത്. ഇതിലെങ്കിലും ഫൊക്കാന ജയിച്ചോട്ടെ എന്ന് വെയ്ക്കണം.

ഫോമാ ഇനി എന്ത് കാണിച്ചാലും അത് അവരുടെ കാര്യം. ഫൊക്കാനയിലെ മലയാളികൾക്ക് അതൊരു വിഷയമല്ല. ഫൊക്കാനയിലുള്ളവരെ സംബന്ധിച്ചിടത്തോളം  ഫൊക്കാന കൺവെൻഷൻ ഒരു നല്ല അനുഭവമായിരിക്കണം. അത് ഇത്തവണ ഉണ്ടായില്ലെന്നതാണ് ഖേദകരം. ഗിന്നസ് പരിപാടികൾ എല്ലാം കഴിഞ്ഞു കൺവെൻഷന്റെ അവസാനത്തേതും ഏറ്റവും പ്രധാനപെട്ടതുമായ Grand Gala Banquet വൈകിട്ട് 6 മണി മുതൽ 9 മണി വരെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എല്ലാവരും കോട്ടും സൂട്ടും നല്ല സാരിയുമൊക്കെ ധരിച്ച് എത്തി. ആദ്യം നവ്യാ നായരുടെ 30 മിനിറ്റ്സ് നൃത്ത പ്രോഗ്രാം ആയിരുന്നു. തുടങ്ങിയപ്പോൾ 7 മണി കഴിഞ്ഞു. ഏറെ നേരം costume ധരിച്ചു ഇരിക്കേണ്ടി വന്നതിന്റെ പരാതിയിലും പരിഭവത്തിലുമാണ് അവർ തുടങ്ങിയത് തന്നെ. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരുടെ മുമ്പിൽ നൃത്തം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അവർ അറിയിച്ചത് കൊണ്ട് അപ്പോഴും Banquet  തുടങ്ങിയില്ല. അത് കഴിഞ്ഞാൽ നാദിർഷായുടെ കോമഡി പ്രോഗ്രാം ആണ്. 8 മണി ആയിട്ടും നാദിർഷായും ഇല്ല. ഭക്ഷണവും ഇല്ല. ഫൊക്കാനയുടെ പ്രസിഡന്റും സെക്രട്ടറിയും പരസ്പരം ആനയെക്കാൾ വലിപ്പത്തിൽ ഊതി വീർപ്പിക്കുന്നുണ്ട്. അതൊക്കെ നമ്മൾ മലയാളികൾ സഹിക്കും. ഇതൊക്കെ എത്ര കണ്ടതാ.
സമയം 9 മണി ആയി. ഭക്ഷണവും ഇല്ല. നാദിർഷായും ഇല്ല. മനുഷ്യരുടെ ക്ഷമ നശിച്ചു തുടങ്ങി. ചെറുതായി മുറുമുറുപ്പ് തുടങ്ങി. സമയം 10 മണിയായി. ഭക്ഷണം ഇനിയും എത്തിയില്ല. ആളുകൾ നാദിർഷായെ മറന്നു കഴിഞ്ഞു. സമയം 10:30 ആയി. ക്ഷമയുടെ നെല്ലി പലക കണ്ട മലയാളികളിൽ കുറച്ചു പേർ പിന്നിൽ നിന്നും കൂവാനും We need food എന്ന് അലറി വിളിക്കാനും തുടങ്ങി. അപ്പോൾ സ്റ്റേജിൽ നിന്നും   ധാർഷ്ട്യത്തോടെ അറിയിച്ചു, You may leave. 1200 ഉം  1500 ഉം  ഡോളർ മുടക്കി വന്നവരോട്   പറഞ്ഞത്, ഞങ്ങൾ ഞങ്ങളുടെ സൗകര്യം പോലെ കാര്യങ്ങൾ ചെയ്യും എന്നാണ്. നിങ്ങളുടെ വിശപ്പും ദാഹവുമൊന്നും ഞങ്ങൾക്ക് പ്രശ്നമല്ലെന്നാണ്. അതോടെ ആത്മാഭിമാനത്തിന് മുറിവേറ്റ കുറേപേർ Banquet ഉപേക്ഷിച്ച്   ഹാൾ  വിട്ട് പോയി തുടങ്ങി. അവസാനം ടേബിളിൽ ഇരുന്ന്  കലാപരിപാടികൾ കണ്ട് കൊണ്ട് ഒരു നല്ല Banquet ആസ്വദിക്കാൻ വന്നവർ 11 മണിക്ക് തണുത്ത് മരവിച്ച ഭക്ഷണത്തിന് വരിയിൽ പാത്രവും പിടിച്ചു നിൽക്കേണ്ടി വന്നു.

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും  ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സ്വയം  മനസ്സിൽപറഞ്ഞു ഭക്ഷണം ഉപേക്ഷിച്ചു റൂമിലേക്ക് നടക്കുമ്പോൾ ഒരു കാഴ്ച്ച കണ്ടു. ഹാൾവേയുടെ സൈഡിൽ വെച്ചിരിക്കുന്ന വെൻഡിങ് മെഷീനിൽ നിന്നും ഒരു അപ്പച്ചൻ 3 ഡോളർ ഇട്ട് കാൻഡി ബാർ എടുക്കുന്നു. അപ്പച്ചൻ പറഞ്ഞു. ഷുഗർ ലോ ആയെന്ന് തോന്നുന്നു. ഇനിയും എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ഞാൻ വിറച്ചു താഴെ വീഴും. ഉള്ളിൽ നീറ്റലുണ്ടാക്കിയ ആ അപ്പച്ചന്റെ വാക്കുകൾ കേട്ടപ്പോൾ, മോഹിനിയാട്ട വേഷത്തിൽ നിന്ന് കരഞ്ഞ ആ കുട്ടികളുടെ വേദന ഞാൻ മറന്നു.

ഈ സംഭവങ്ങൾ ഇത്രയും പറഞ്ഞത്  ആരെയും കുറ്റപ്പെടുത്താനോ വിമർശിക്കാനോ അല്ല. ലീഡർഷിപ് എന്നത് ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ വാക്കും പ്രവർത്തിയുമാണെന്ന് കരുതുന്നവരോട് ഇതൊന്നും പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാം. പക്ഷെ പുതിയ നേത്രത്വമെങ്കിലും ഇനിയുമിത് ആവർത്തിക്കരുത്.

Read More: https://www.emalayalee.com/writer/241

Join WhatsApp News
ജോർജ് പുള്ളോലി 2026-08-11 05:45:35
ഈ FOKANA - FOMA തുടങ്ങിയ സംഘടനകൾ ഒക്കെ താല്പര്യമുള്ള മലയാളികൾ വളരെ മൈക്രോ മൈന്യൂട്ട് മാത്രമേയുള്ളൂ. എന്നാൽ ഈ പത്ര മാധ്യമ വാർത്തകളാണ് അവരെ വലുതാക്കി ഊതി വീർപ്പിച്ച പൊക്കിവിടുന്നത്. ഇവിടെ ചൊറിഞ്ഞു പൊക്കുന്ന വാർത്തകൾ സാഹിത്യത്തിൽ ആണെങ്കിലും മിക്കവാറും എല്ലാ മലയാളി പള്ളി അമ്പല വാർത്തകളിലും അതൊക്കെ തന്നെ ഉള്ളൂ. 99 ശതമാനം സത്യങ്ങളും മനുഷ്യർ അറിയുന്നില്ല. ഇവിടെ ജെയിംസ് കുരീക്കാട്ടിൽ എഴുതിയതാണ് സത്യം. ഒരു നഗ്നസത്യം. താങ്കൾ സത്യമായിട്ടും പരിപാടി മഹാ മോശമായിരുന്നു, അവിടെ വീമ്പടിച്ച വലിയ വമ്പൻ പൊക്കാനാ ഭാരവാഹികൾ, അല്ലെങ്കിൽ FOMA ഭാരവാഹികൾ വെറും നഗ്നരായിരുന്നു എന്ന് ജെയിംസ് തുറന്ന് അടിച്ച് എഴുതിയതിന് ഈ വിനീത വ്യക്തി പ്രകീർത്തിക്കുന്നു. ഇങ്ങനെയുള്ള സത്യം എഴുതുന്നവരെയാണ് നമുക്ക് ആവശ്യം. ഒരു ഗിന്നസ് ബുക്ക്, ഇന്നലെ മുളച്ച തകരകളായ സംഘടന നേതാക്കളുടെ ഒരു ധാർഷ്ട്യം. നാട്ടിലെ എഴുത്തു നേതാക്കന്മാരെയും, സിനിമ തകരകളെയും അമേരിക്കയിൽ പൊക്കിയെടുത്തു കൊണ്ട് വന്ന് ബോറടി പരിപാടികളും. ഇവിടെ നമ്മുടെ ഇടയിൽ നല്ല സാഹിത്യകാരന്മാരില്ലേ?. നല്ല കലാകാരന്മാർ ഇല്ലേ? നല്ല പാട്ടുകാർ ഇല്ലേ? നല്ല നൃത്തക്കാർ ഇല്ലേ? നല്ല പ്രസംഗക്കാർ ഇല്ലേ?. നാട്ടിൽനിന്ന് കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്ന, നമുക്ക് ശരിയായി സമയത്ത് ശാപ്പാട് പോലും തരാതെ കഷ്ടപ്പെടുത്തുന്നു. . ചുമ്മാതല്ല പണം മുടക്കിയാണ് നമ്മളൊക്കെ അവിടെ ചെല്ലുന്നത്. മൈക്രോ ഫോണും പിടിച്ച് ഇവന്മാരുടെ ഒരു വായിട്ടടി, സഹിക്കാൻ പറ്റുന്നില്ല. ചുമ്മാ നാലാംകിട എഴുത്തുകാർക്ക് പൊന്നാടയും പലകവും. ഇതൊക്കെ കിട്ടിയവര് എനിക്ക് കിട്ടിപ്പോയി കിട്ടിപ്പോയി എന്നും പറഞ്ഞ് നാടുനീളെ പെരുമ്പാറ കൊട്ടിയാണ് നെട്ടോട്ടം. കാര്യം എഴുതുമ്പോൾ നിനക്ക് അസൂയ ആണെന്ന് തള്ളിപ്പറച്ചില്. ഏതാണെങ്കിലും ശരിയായ എഴുത്തുകാർക്ക് അവാർഡ് കൊടുത്ത് അപമാനിക്കാതിരുന്നത് നന്നായി. എന്നിട്ട് ഏതാണ്ട് ഭയങ്കര സേവനം ചെയ്തു എന്ന മട്ടിലാണ് ഈ തുത്തു കുലുക്കി പക്ഷികളുടെ പെരുമാറ്റം. ഇതിലും മോശമായ പെരുമാറ്റവും ഇതിലും മോശമായ കൺവെൻഷനും ആയിരുന്നു FOMA എന്നാണ് ജനസംസാരം. പള്ളിക്കൺവെൻഷനുകൾ, അമ്പല കൺവെൻഷനുകൾ അതങ്ങനെ മനുഷ്യനെ വേറെ തരത്തിൽ പറ്റിക്കുന്നു. ജെയിംസ് കുരീക്കാട്ടിൽ ഇനിയും എഴുതൂ. ലക്ഷം പിന്നാലെ. നല്ല തകർപ്പൻ എഴുത്തുകാർ ഇവിടെ നമ്മുടെ മുന്നിൽ ഉണ്ട് വേറെ. പക്ഷേ അവർ പലരും എഴുതാൻ എന്തോ മടിക്കുകയാണ്.
Jayan varghese 2026-08-11 09:16:16
മഹാരാജാവ് നഗ്നനാണ് എന്ന് പറയാൻ ധൈര്യം കാണിച്ച ബഹുമാന്യനായ ശ്രീ ജയിംസ് കുരീക്കാട്ടിലിന് അഭിവാദനങ്ങൾ ! ജയൻ വർഗീസ്,
ലോ എൻഫോഴ്‌സ്‌മെന്റ് . 2026-08-11 11:04:36
ജെയിംസ് , ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനു അഭിനന്ദനങ്ങൾ. ഇതിൽ പങ്കെടുത്തവരുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തിയ നേതാക്കളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടാതാണ് . അതെ, നിങ്ങൾക്ക് വ്യക്തമായ സാമ്പത്തികവും നിയമപരവുമായ പരിഹാരമാർഗ്ഗങ്ങളുണ്ട്; കാരണം, വാഗ്ദാനം ചെയ്ത ഭക്ഷണം സമയത്തു നൽകാതിരിക്കുന്നത് കരാർ ലംഘനവും പ്രതിഫലത്തിനുള്ള ബാധ്യത നിറവേറ്റുന്നതിലെ വീഴ്ചയുമാണ്. പണം നൽകി പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പരസ്യം ചെയ്ത പ്രധാനപ്പെട്ട ഒരു സേവനം ലഭ്യമാകാതിരിക്കുമ്പോൾ, ആ സേവനം ലഭിക്കാത്തതിലൂടെയുണ്ടായ നഷ്ടത്തിനുള്ള തുകയോ അല്ലെങ്കിൽ ഭാഗികമായ പണം തിരികെ ലഭിക്കാനോ (partial refund) പങ്കെടുക്കുന്നവർക്ക് നിയമപരമായി അവകാശമുണ്ട്. ഉപഭോക്തൃ പരാതി നൽകുക: നിങ്ങളുടെ സംസ്ഥാനത്തെ അറ്റോർണി ജനറലിന്റെ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിലോ 'ബെറ്റർ ബിസിനസ് ബ്യൂറോ'യിലോ (BBB) ഔദ്യോഗിക പരാതി സമർപ്പിക്കുക. ഒരു സർക്കാർ ഏജൻസി അന്വേഷണം ആരംഭിച്ചാൽ, സംഘാടകർ പലപ്പോഴും വേഗത്തിൽ പ്രശ്നം പരിഹരിക്കാറുണ്ട്. സ്മോൾ ക്ലെയിംസ് കോടതി (Small Claims Court): ടിക്കറ്റിന് ഉയർന്ന തുക ചെലവായിട്ടും സംഘാടകർ നിങ്ങളെ അവഗണിക്കുകയാണെങ്കിൽ, അഭിഭാഷകന്റെ സഹായമില്ലാതെ തന്നെ നിങ്ങൾക്ക് അവരെ സ്മോൾ ക്ലെയിംസ് കോടതിയിൽ നിയമനടപടിക്ക് വിധേയരാക്കാവുന്നതാണ്. പരിപാടിയുടെ യഥാർത്ഥ പരസ്യങ്ങൾ, നിങ്ങളുടെ പക്കലുള്ള രസീത്, ഭക്ഷണം നൽകിയിരുന്നില്ല എന്നതിന്റെ സ്ഥിരീകരണം എന്നിവയുടെ ഭൗതികമായോ ഡിജിറ്റലോ ആയ തെളിവുകൾ ഇതിനായി നിങ്ങൾ ഹാജരാക്കേണ്ടതുണ്ട്. ലോ എൻഫോഴ്‌സ്‌മെന്റ് .
FOKANA സ്‌നേഹി 2026-08-11 12:35:48
ആരെയും നിർബന്ധിച്ചു ആ ഗിന്നസ്സ് വേൾഡ് പരിപാടിയിൽ പങ്കെടുപ്പിച്ചില്ല, അതിൽ പങ്കെടുത്താൽ ആ കുട്ടിക്ക് കിട്ടുന്ന കോളേജ് എഡ്യൂക്കേഷനിലും മറ്റും കിട്ടുന്ന ആനുകൂല്യങ്ങൾ കണ്ടാണ് അവരുടെ രക്ഷകര്താക്കളുടെ നിർബന്ധമായിരിക്കാം കുട്ടികൾ പങ്കെടുത്തത് , അതിനു സംഘടകാരെ എന്തിന്‌ കുറ്റം പറയുന്നു. അമേരിക്കകാൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത് , അതിനെ വിമർശിക്കണമെങ്കിൽ നിങ്ങൾക്ക് നന്നേ പിടിച്ചില്ല എന്ന് മനസിലായി. പിന്നെ ഫുഡ് ;മീറ്റിംഗ് തുടങ്ങിയത് 8 മണി കഴിഞ്ഞാണ് , ടേബിൾ നിറയെ അപ്പസിർ ഉണ്ടായിരുന്നു , അതിനു ശേഷം പത്തു മണിക്ക് ഡിന്നർ സെർവ് ചെയ്തു. വിമർശിക്കാൻ വേണ്ടി നടക്കരുത് . നല്ല ഒരു പരിപാടി നടത്തിയതിന്റെ ശോഭ കെടുത്തുവാൻ കാണിക്കുന്ന ആക്രാന്തം കണ്ട് ഞാനും ചിരിക്കുന്നു .
Sunil 2026-08-11 13:30:46
I watched that Mohiniyattam teaching session on U-tube. It should get another award for the most boring program. Boring, boring, boring.
കുഞ്ഞൂസ് 2026-08-11 13:54:05
രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറഞ്ഞതിനു അഭിനന്ദനങ്ങൾ...
Venugopalan Kokkodan 2026-08-11 14:36:07
വളരെ വ്യക്തതയോടെ എഴുതി... ഇന്നത്തെ സമൂഹത്തിന് പോസിറ്റിവായിട്ടുള്ള ഗിന്നസ് റെക്കോർഡുകൾ ഒരു ഹരമാണെന്നതിനെ മാനിക്കുന്നു... അതിലേക്ക് വേണ്ടിയുള്ള പ്രയത്നത്തെയും (അതിന്റെ ആവശ്യകത എത്ര പ്രസക്തമായാലും അല്ലെങ്കിലും) അതിയായി മാനിക്കുന്നു... പക്ഷേ, അവസാനനിമിഷം പടിക്കൽ കൊണ്ടുപോയി കലം ഉടച്ചുവെന്ന് മാത്രമല്ല, അഹംഭാവം ഛർദ്ദിക്കുകയും ചെയ്തു... അതുവരെ എന്തൊക്കെ നേട്ടങ്ങൾ കൊയ്തുവെന്ന് അഭിമാനിച്ചുവോ, എല്ലാം ആ ഛർദ്ദിയിൽ നാറിപ്പോയി… ഭക്ഷണം കഴിച്ചിട്ട് മെരിലാന്റിലേക്കും വിർജീനിയയിലേക്കും അടുത്തുള്ള മറ്റ് സ്ഥലങ്ങളിലേക്കും ഡ്രൈവ് ചെയ്യാനിരുന്നവർ പ്രാകിക്കൊണ്ട് സ്ഥലം വിട്ടു... ഒരു സ്ത്രീ ഷുഗർ ലോ ആയതിനാൽ എന്തെങ്കിലും കിട്ടുമോയെന്ന് നോക്കി അങ്ങോട്ടുമിങ്ങോട്ടും തളർന്ന് നടക്കുന്നുണ്ടായിരുന്നു... കുഞ്ഞുങ്ങളുടെ കരച്ചിൽ വേറെ... സ്റ്റേജിൽ രണ്ട് മണിക്കൂറോളം പരസ്പരം മാലയും വളയും കൊടുത്ത് നടന്ന ചടങ്ങിന് പാരലലായി ഭക്ഷണം കൊടുക്കാവുന്നതേയുണ്ടായിരുന്നുള്ളൂ... നമുക്ക് banquet dinner വലിയ കാര്യമൊന്നുമല്ല... ലേറ്റാവുന്നതും സഹിക്കും... അബദ്ധങ്ങളും സഹിക്കും... പക്ഷേ… തീർത്തും നിരുത്തരവാദപരമായ, മാനവികത തീരെയില്ലാത്ത ധാർഷ്ട്യം... അത് സഹിക്കാൻ ഇത്തിരി പാടാണ്… പ്രകടനങ്ങളുടെ പിറകിൽ മനുഷ്യത്തമില്ലെങ്കിൽ കേമത്തരം വെറും വങ്കത്തരമായിപ്പോകും... അതുവരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയത് ചീട്ട് കൊട്ടാരം പോലെ പൊട്ടിപ്പൊളിയും... സ്വയം സമാധാനിക്കാനെങ്കിലും നമുക്ക് നമ്മുടെ നാക്ക് ചിലപ്പോഴെങ്കിലും പുറത്തെടുക്കേണ്ടതുണ്ട്.… ഇത് ഫൊക്കാനക്കെതിരെയുള്ള കുറിപ്പല്ല... ആരോടുമുള്ള ദേഷ്യം കൊണ്ട് കുറിക്കുന്നതല്ല... ആരെയും അപകീർത്തിപ്പെടുത്താനും ഉള്ളതല്ല... സ്വന്തം അച്ഛനായാലും അമ്മയായാലും ഒരു ഘട്ടം കഴിഞ്ഞാൽ, അവർ ചെയ്യുന്നത് അനീതിയാണെങ്കിൽ ക്രിയാത്മകമായും അനുഗുണമായും പ്രതികരിക്കുന്നത് ഒരിക്കലും മോശപ്പെട്ട കാര്യമല്ല... സംഭവിച്ച തെറ്റുകൾ അംഗീകരിക്കാതിരിക്കുമ്പോൾ... വീണ്ടും അത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ... പ്രതികരിക്കാത്തവരെ കൂടുതൽ ബോധവൽക്കരിക്കാൻ.... ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകൾ തീർച്ചയായും ഉപകരിക്കും... തീർത്തും മിണ്ടാതിരിക്കുന്നത്, തെറ്റുകൾ ശരിയാണെന്ന് വ്യാഖ്യാനിക്കപ്പെടാൻ ഇടയാക്കും... ഫൊക്കാനയെന്ന സംഘടന കൂടുതൽ നല്ല കാര്യങ്ങൾ ചെയ്ത് ഭാവിയിലേക്ക് കൂടുതൽ കരുത്താർജ്ജിക്കട്ടെ...
Jose Plakkal 2026-08-11 15:06:22
I am glad that I attended the FOKANA convention. I was not planning to go to the event at the beginning of the registration period. My best friend told me that he was planning to go. My wife and I decided to join him to drive from Chicago. We had a great trip and enjoyed the program from Thursday night through Chendamelam and Mohiniyattam. Since we were not registered guests, we stayed in a nearby hotel. I am glad that we made the right decision staying in a hotel of our choice and had dinner at one of the nearby Indian restaurant while all the registered guests were practically starving at the banquet. It’s so sad to hear about the facts from my friend who was at the banquet. James has done an excellent job of describing the event so well. It’s unfortunate that the poor kid was hungry and crying and the Achayan who had to buy a candy bar to control his sugar levels. The future big events planners should learn from this unfortunate incident.
Shibukumar Nattuvetty 2026-08-11 17:45:13
Very well written and all valid points, James. The most disheartening thing was the gala banquet on the last day where the dinner was not served till 11. Atleast if the organizers apologized for the delay, that would have been forgiven but the attitude was, we organizers worked hard for 2 years on this and you people cannot even wait or don't have the patience to wait for food. That bordered on arrogance.. kudos to the audience who didn't create much ruckus on that.. 👍👍
Friend of Fokana 2026-08-11 19:39:36
We are humans and we make mistakes. As Mr. Shibukumar mentioned, an apology would had wisely managed the guests! This is America and none of us, including GEN-Z, appreciate anyone's arrogance. After all, each and every one are paying to attend Fokana is a great organization. Many of us are looking forward to the new team lead by Mr. Philipose Philip , who will write a new chapter to the profesional high standards of malayalee community! I apologize to all of you for the mistake happened.
Prabish Pillai 2026-08-11 19:52:13
Most people understand that Guinness World Records is not an award like the Padma Bhushan or Jnanpith Award. It has a clear business model and recognizes the highest, lowest, fastest, or most unique accomplishments of their kind on a global platform. How one values such recognition is personal. However, one thing is certain: most of the artists and participants who came to the FOKKANA event were passionate individuals who have practiced Chenda, classical dance, and other art forms for many years. The FOKKANA leadership deserves appreciation for bringing together so many like-minded people. It is true that several programs were delayed for different reasons. Part of it may be our collective difficulty in following schedules—for example, people taking longer to finish breakfast or lunch before coming to the programs. Children’s participation is largely a parent’s choice, and no one can expect every item in an event of this magnitude to run perfectly on time. We should also appreciate that the Guinness-related performances were organized in an air-conditioned environment. As a first-time attendee at the FOKKANA convention, I had a very positive impression of everything until I entered the banquet hall for dinner. I could understand why dinner was not served until the classical dance performance had concluded. However, after the performance, everyone except the organizers expected dinner to be served. People waited patiently for few more hours, but eventually many became upset—especially those with medical conditions who urgently needed something to eat. Once people became agitated and started making noise because they had no other choice, The president’s response was humongous. After I returned home, a friend called to tell me that he had heard the remarks on the livestream. I believe this may have reached viewers across the United States and beyond. I hope the upcoming leadership will take this as constructive feedback and improve planning, communication, and banquet dinner arrangements for future events. ശ്രീനിവാസൻ സിനിമയിൽ പറഞ്ഞപോലെ "എന്റെ തല എന്റെ ഫുൾ ഫിഗർ" കുറച്ചു കുറച്ചാൽ ഒരുപക്ഷെ ഭാരവാഹികൾക്കുൾപ്പെടെ ആഹാരം കഴിക്കാൻ സമയം കിട്ടും . ഇത്തരം പ്രശ്നങ്ങളും ഭാവിയിൽ ഒഴിവാകും.
GEORGE 2026-08-11 22:29:53
ശ്രി ജെയിംസ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശത്തോടെയാവാം ഗിന്നസ് റെക്കോർഡിന് വേണ്ടിയുള്ള ശ്രമം നടത്തിയത്. അതിനെ കുറ്റം പറയുന്നില്ല. പക്ഷെ മോഹിനിയാട്ടം കലാകാരികൾ പെർഫോം ചെയ്യുന്നത് പോലെയല്ല. അതിന്റെ ക്ലാസ് എടുക്കുന്നത്. അതിന് ഒരു entertain value ഇല്ല എന്നത് യാഥാർഥ്യമാണ്. അതൊക്ക പിന്നെ വേണ്ടവർ കണ്ടാമതി എന്ന് കരുതാം. പക്ഷെ Grand Gala Banquet എന്നൊക്കെ പറഞ്ഞിട്ട് രാത്രി 11 വരെ ഭക്ഷണം തരാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല. സഹികെട്ട് മനുഷ്യർ പ്രതികരിച്ചപ്പോൾ അതിനെതിരെ ധിക്കാരപൂർവ്വം പ്രതികരിച്ചത് തികച്ചും unprofessional ആയിരുന്നു. അതിന് ഭാരവാഹികൾ ഈ ഫൊക്കാനയിൽ പങ്കെടുത്തവരോട് Apologize ചെയ്യാൻ ബാധ്യസ്ഥരാണ്. തെറ്റ് തിരുത്താൻ അത്രയെങ്കിലും അവർ ചെയ്യണം.
FOKANA supporter 2026-08-11 22:36:35
"അമ്പട ഞാനേ " എന്ന ധാർഷ്ട്യം ഉള്ളിൽ വിഷമായി തിളച്ചു നിൽക്കുമ്പോൾ എത്ര അഭിനയം നടത്തിയാലും അവസാനം ഒരാളുടെ തനിനിറം പുറത്തു വരും! കാവ്യനീതിയാണത് ! പൊട്ടക്കുളത്തിലെ തവളയുടെ അഹങ്കാരം അവർ സമൂദ്രത്തിൻ്റെ അധിപനാണ് എന്ന പോലെ , ഒരു ചെറിയ മലയാളിക്കൂട്ടായ്മ ചുരുങ്ങിയ കാലത്തേക്ക് താക്കോൽ കൊടുത്തപ്പോൾ - .' ഞാനാരാണ് എന്നറിയാമോ - " ഡോ:: " നീയൊക്കൊ വെറും വിഡ്ഢികൾ, എൻ്റെ കല്പന അനുസരിക്കാൻ , എൻ്റെ തീട്ടുരങ്ങളിൽ തല താഴ്ത്തിയിട്ട് ' തമ്പ്രാനേ, അവിടത്തെ ദാസർ ' എന്ന അഹംഭാവം തലയ്ക്കു പിടിച്ചു പോയാൽ ഇതൊക്കെ പറ്റും. The paid attendees deserve an apology from the so called president. ഫൊക്കാനയുടെ മുഖത്ത് കരിവാരിത്തേച്ചു എന്നത് പ്രസിഡൻ്റ് സെക്രട്ടറിയും അറിഞ്ഞാൽ കൊള്ളാം!
Varghese George 2026-08-12 01:27:40
സംഘാടനത്തിലെ പിഴവുകൾ സമ്മതിച്ചു പങ്കെടുത്തവരോട് ഒരു അപ്പോളൊജി പറയുക എന്നത് ഒരു സാമാന്യ മര്യാദയാണ്. അതിനുപകരം സ്വന്തം പേരുപോലും പറയാൻ ത്രാണി ഇല്ലാതെയാണ് ഒരു ഭാരവാഹി (FOKNA സ്‌നേഹി/supporter) പൂട്ടി അടിക്കാൻ ശ്രമിക്കുന്നത്
ഉമ്മറത്ത് തങ്കച്ചൻ 2026-08-12 02:19:27
ആ പൊക്കാനായി കളിച്ച മോഹിനിയാട്ടക്കാരും, ചെണ്ടക്കാരും ആരും ഗിന്നസ് ബുക്കിൽ കയറിയിട്ടില്ല കേട്ടോ. അത്തരം ഒരു പരിപാടി നടന്നത് ആയിട്ട് പോലും ഗിന്നസ് ബുക്കിന്റെ വെബ്സൈറ്റിലോ, മറ്റോ കണ്ടില്ല, ഇന്ന് ഇതേവരെ കണ്ടില്ല. ചുമ്മാ ഗീർവാണമടിച്ച് പൊക്കാനാ ഭാരവാഹികൾ ആ പാവങ്ങളെയും നമ്മളെ ഓഡിയൻസിനെ ആകെ പറ്റിച്ചു. അവാർഡുകൾ മിക്കവാറും ഒക്കെ ഒരുതരം ഇൻഫ്ലുവെൻസ് അല്ലെങ്കിൽ പെയ്ഡ് ആയിരുന്നു എന്നാണ് കേട്ടത്. അവാർഡ് കിട്ടിയവരുടെ കൃതികൾ പോലും ജഡ്ജസ് ഒരുവട്ടം പോലും വായിച്ചിട്ടില്ല എന്നാണ് അറിവ്. കാരണം ആ കൃതികളുടെ ഉള്ളടക്കത്തിൽ ഒരു ചെറിയ അംശം പോലും ഈ ജഡ്ജസ് ചോദിച്ചപ്പോൾ പറഞ്ഞില്ല. അവർ മുക്കി മൂളുകയായിരുന്നു, . ചുമ്മാ കിടന്നു തടി തപ്പുകയായിരുന്നു. . അവിടെ സ്റ്റേജിലെ ഗീർവാണം അടിച്ചവരുടെ ചിത്രങ്ങളും, ശബ്ദങ്ങളും മാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ. അത് മാത്രം കണ്ട് നമ്മൾ സമ്മേളനങ്ങളെ വിലയിരുത്തരുത്. കൂടുതലായി സമ്മേളന Halls, അതിലെ ഓടിയൻസിന്റെ കുറച്ച് മുൻനിരചിത്രങ്ങൾ അല്ലാതെ അവിടെയായി ബാക്ക് സൈഡും ഒക്കെ കുറച്ച് അധികം എടുക്കേണ്ടതായിരുന്നു. ക്യാമറ കണ്ണുകൾ എല്ലായിടത്തും കുറച്ചൊക്കെ പോകേണ്ടത് ആയിരുന്നു. അതൊന്നും ഉണ്ടായില്ല. ബാക്ക് സൈഡിൽ ഇരുന്നവരും എല്ലായിടത്തും ഇരുന്നവരും പണം കൊടുത്തു വന്നവർ തന്നെയാണ്. ഭക്ഷണം കഴിക്കുമ്പോൾ നൃത്തം ചെയ്യുകയില്ല എന്ന് പറഞ്ഞ ആ നാട്ടിലെ നടിയോട് നിങ്ങൾ നൃത്തം ചെയ്യേണ്ടതില്ല, എന്ന് പറയണമായിരുന്നു. . നാട്ടിൽ നിന്ന് എത്തിയ രാഷ്ട്രീയക്കാരുടെ അതിപ്രസരം സ്റ്റേജിൽ കാണുകയുണ്ടായി. അവരെയൊക്കെ കെട്ടിയെഴുന്നള്ളിച്ചത് കൊണ്ട് എന്ത് ഗുണം. അമേരിക്കയിൽ ഗായകർ ഇല്ലേ?. പ്രാസംഗികർ ഇല്ലേ?. അപ്പൻറെ അഡ്രസ്സിൽ രാഷ്ട്രീയത്തിൽ എത്തിയ ഒരു പുതു രാഷ്ട്രീയ നേതാവ് " സപ്നോങ്കി റാണിക്കബ്" എന്ന ഹിന്ദി ഗാനം കൂനി കൂനി നിന്ന് പാടുന്നത് കാണാൻ ഇടയായി. അത്തരം പരിപാടികളൊക്കെ വന്നു ഒഴിവാക്കി ആളുകൾക്ക് ശാപ്പാട് വിതരണം ചെയ്യാൻ പാടില്ലായിരുന്നു എന്ന് ചോദിക്കുകയാണ്. ഇതിലും മോശവും പൊളിവുമായിരുന്നു ഫോമാ കൺവെൻഷൻ എന്നാണ് കേട്ടത്. രണ്ട് കൺവെൻഷൻ കമ്മിറ്റിക്കാരും ജനങ്ങളോട് അപ്പോളോജി ചെയ്യേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിക്കാര് പുതിയ പ്രസിഡണ്ടും മറ്റും ഇക്കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധിക്കണം. കുരുവി കാട്ടിലും മറ്റ് അഭിപ്രായമെഴുതിയ എല്ലാവരും തന്നെ നന്നായി അഭിപ്രായം പറഞ്ഞിരിക്കുന്നു. എല്ലാവർക്കും താങ്ക്സ്.
geo 2026-08-12 02:44:04
My daughter was participated for Mohiniyattam She was told to get ready by 10 AM. She and other about 1200 kids were dressedup, costume, Jewellery makeup, lipstick , hair etc. they cannot drink water, cannot go to bathroom with the costume and waiting for the performance for many hours. Whereas the Chenda Melam adults men wearing an otta mundu and performed first. Let thousands of dancers wait until they finished I got Banquet ticket. It was not a Banquet, it was an ordinary Buffet
ഒരു ഫെഡറേഷൻ സ്നേഹി 2026-08-12 04:38:10
ഫൊക്കാനയും യഥാർത്ഥ ഫെഡറേഷനും: പ്രവാസി സമൂഹത്തെ നയിക്കുന്ന യാഥാർത്ഥ്യങ്ങൾന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഫൊക്കാനയുടെ (FOKANA) ചരിത്രവും പശ്ചാത്തലവും. പ്രവാസി സംഘടനകളുടെ പേരിൽ നടക്കുന്ന അവകാശവാദങ്ങളും വിവാദങ്ങളും പുതിയ വഴിതിരിവുകളിലേക്ക് വിരൽ ചൂണ്ടുന്നു. ഫൊക്കാനയും യഥാർത്ഥ ഫെഡറേഷനും രണ്ടും രണ്ട് വ്യത്യസ്ത പ്രസ്ഥാനങ്ങളാണെന്ന യാഥാർത്ഥ്യം ഇന്ന് പരസ്യമായി ചർച്ച ചെയ്യപ്പെടുകയാണ്. രണ്ട് വ്യത്യസ്ത പ്രസ്ഥാനങ്ങൾ യഥാർത്ഥ സംഘടനയായ ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’ അട്ടിമറിച്ചാണ് ഇന്നത്തെ ഫൊക്കാന പ്രസ്ഥാനം രൂപംകൊണ്ടതെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. വസ്തുതകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:ബന്ധമില്ലാത്ത സംഘടനകൾ: ഫൊക്കാനയും യഥാർത്ഥ ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’യും രണ്ടും രണ്ട് വ്യത്യസ്ത പ്രസ്ഥാനങ്ങളാണ്. ഇവ തമ്മിൽ യാതൊരുവിധ ബന്ധവുമില്ല. നടന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങൾ: യഥാർത്ഥ സംഘടനയുടെ പേരും പാരമ്പര്യവും അവകാശപ്പെട്ട് മുന്നോട്ടുപോകുന്ന ഫൊക്കാനയുടെ അടുത്തിടെ അരങ്ങേറിയ സംഭവവികാസങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് പ്രവാസി സമൂഹത്തിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്.തെറ്റായ ധാരണകളുടെയും അവകാശവാദങ്ങളുടെയും പുറത്ത് നിലനിൽക്കുന്ന ഇത്തരം സംഘടനകളുടെ യഥാർത്ഥ മുഖം തിരിച്ചറിയണമെന്നും, ചരിത്രപരമായ സത്യങ്ങൾ അവഗണിക്കാനാകില്ലെന്നുമാണ് പൊതുവെ ഉയരുന്ന വിലയിരുത്തൽ.ചരിത്രവും വസ്‌തുതകളും: എവിടെയാണ് പിഴച്ചത്?1983-ൽ ന്യൂയോർക്കിൽ സ്ഥാപിതമായ യഥാർത്ഥ സംഘടനയാണ് ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’. എന്നാൽ, ഇന്ന് ‘ഫൊക്കാന’ (FOKANA, INC.) എന്ന പേരിൽ മേരിലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂപ്പ്, യഥാർത്ഥ സംഘടനയുടെ മേൽവിലാസം തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തമാണ്. വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി യഥാർത്ഥ ഫെഡറേഷനിൽ നിന്ന് വഴിപിരിഞ്ഞുപോയ ഇവർ, 1983-ൽ രൂപീകരിച്ചതാണെന്ന് അവകാശപ്പെടുന്നത് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമവിരുദ്ധ നീക്കങ്ങളും സുതാര്യതയില്ലായ്മയുംപ്രവർത്തനത്തിലെ പാളിച്ചകൾ: സുതാര്യതയില്ലാത്ത പ്രവർത്തനരീതികളും നിയമവിരുദ്ധമായ നടപടികളും കാരണം 2008-ൽ മറ്റൊരു കൂട്ടായ്മയ്ക്ക് രൂപം നൽകേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്.തിരഞ്ഞെടുപ്പ് അട്ടിമറി: 2024-ൽ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് സജിമോനും കൂട്ടരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിൽ കയറിയതെന്ന ഗുരുതരമായ ആരോപണവും നിലവിലുണ്ട്. പേറ്റന്റ് വിവാദം: യഥാർത്ഥ ഫെഡറേഷന്റെ ലോഗോ കൈവശമില്ലാത്ത ഈ വിഭാഗം, യു.എസ്.പി.ടി.ഒ (USPTO)-യിൽ നിന്നും തെറ്റായ വിവരങ്ങൾ നൽകി പേറ്റന്റ് നേടിയത് ഗുരുതരമായ നിയമലംഘനമാണെന്നും (Infringement) ചൂണ്ടിക്കാണിക്കപ്പെടുന്നു.കേവലം പ്രശസ്തിക്കും ഗിന്നസ് റെക്കോർഡ് ഭ്രമത്തിനുമിടയിൽ സാധാരണക്കാരായ പ്രവാസി മലയാളികൾ പലരും ചതിക്കപ്പെടുകയാണോ എന്ന ആശങ്കയാണ് ഇപ്പോൾ സമൂഹത്തിൽ ഉയരുന്നത്. കള്ളങ്ങൾക്കുമേൽ കെട്ടിപ്പൊക്കുന്ന ഇത്തരം സാമ്രാജ്യങ്ങൾക്ക് അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്നും, അഹങ്കാരം വർദ്ധിക്കുന്നിടത്ത് പതനം ഉറപ്പാണെന്നും പ്രവാസി ലോകം ഒന്നടങ്കം വിലയിരുത്തുന്നു.യഥാർത്ഥ ലോഗോയും പ്രസ്ഥാനത്തിന്റെ പുതിയ ഉയർച്ചയും ചോദ്യം ഇതാണ്: ഇന്ന് ഫൊക്കാനയുടെ യഥാർത്ഥ ലോഗോ എവിടെ? യഥാർത്ഥ സംഘടനയായ ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’ നിലനിൽക്കുന്നതുകൊണ്ട് തന്നെ, ആ ഔദ്യോഗിക ലോഗോ ഫൊക്കാനയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. യഥാർത്ഥ ലോഗോ നഷ്ടപ്പെട്ടതിനെ തുടർന്ന്, ഇപ്പോൾ ഒരു ‘ഉടായിപ്പ് ലോഗോ (ഉടായിപ്പ് ലോഗോ എന്ന് പറയാൻ കാരണം പഴയ ലോഗോയിലെ മിക്ക എലമെന്റുകളും പുതിയ ലോഗോയിലുണ്ട്. ഫെഡറേഷൻ അതു ലിറ്റിഗേഷനിൽ പോയാൽ അവർക്ക് ഈ ഉടായിപ്പ് ലോഗോയും പോകും.)’യുമായാണ് ഫൊക്കാന എന്ന പ്രസ്ഥാനം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ചരിത്രവും പാരമ്പര്യവും വ്യാജമായി നിർമ്മിച്ച് പ്രവാസി സമൂഹത്തെ കബളിപ്പിക്കുന്ന ഇത്തരം തട്ടിപ്പുകൾക്ക് അധികകാലം ആയുസ്സില്ലെന്നും, അഹങ്കാരവും കള്ളങ്ങളും നിറഞ്ഞ ഈ സാമ്രാജ്യം വൈകാതെ തകർന്നടിയുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.എന്നാൽ, ഈ പഴയ പ്രസ്ഥാനമായ ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’ ഇന്നും വളരെ അർജവത്തോടും ഊർജത്തോടും കൂടി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് പ്രൗഢ ഗാഭീര്യമായി നിലകൊള്ളുന്നു. ദേശീയ തലത്തിൽ നിന്ന് മാറി ഇന്ന് അത് അന്താരാഷ്ട്ര തലത്തിലേക്ക് (International Level) വ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഏകദേശം 20-ഓളം രാജ്യങ്ങൾ ഇന്ന് ഈ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഡോ. കലയുടെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം ഇപ്പോൾ മുന്നോട്ട് നയിക്കപ്പെടുന്നത്.
Paul D Panakal 2026-08-12 13:02:22
James wrote a very insightful critical review. I was not an attendee of the convention. There was much fanfare in online publications about the Mohiniyattam performance by over thousand dancers. I used to wonder about the meaning of this gigantic organization of such an endeavor. Reading about the mishaps, spillovers and collateral impacts makes me question the intend of these efforts! The ultimate goal of being in the Guinnes Book of World Records also focuses on the social views of the leaders of FOKANA. My only wish is that the newly elected leadership redraw their course of futuristic actions that could benefit the growing community of Keralite Americans - things that strengthens us as part of a larger society how it can improve its influence in the society we adapted in.
Fokana snehi 2026-08-12 15:41:06
What happened to leaders like Hon C P Radhakrishnan, VP India, Kerala CM Hon Satheeshan, Ajay Ghosh, Chief Strategist etc, who were supposedly visiting Fokana convention? Only propaganda? Any more തള്ളൽ?
Jayan varghese 2026-08-12 19:13:11
മറ്റുള്ളവർ ഭക്ഷിക്കുമ്പോൾ താൻ നൃത്തം ചെയ്യില്ല എന്ന നാട്ടു നടിയുടെ പിടിവാശി അഹങ്കാരമാണ്. ‘ അതിനു നിങ്ങള് അറബിപ്പൊലീസിന്റെ മൂക്കിലോട്ടല്ലല്ലോ ചെന്ന് കേറുന്നത് ‘ എന്ന മാമ്മുകോയ ഡയലോഗ് പോലെ വിശന്നു തല കറങ്ങിയിരിക്കുന്നവന്റെ തലയിൽ ചവിട്ടിയിട്ടല്ലല്ലോ താരസുന്ദരീ നിങ്ങൾ നൃത്തം ചെയ്യുന്നത് ? നിശ്ചയിച്ച ഡോളറും ഭക്ഷണവും വിശ്രമവും കൈപ്പറ്റിയ നിങ്ങൾ മംഗലശേരി നീലകണ്ഠൻ പറയുന്നിടത്ത് നൃത്തം ചെയ്യണം. അതല്ല, അദമ്യമായ കലാ സപര്യയുടെ ആവേശത്തിൽ ഇറങ്ങി പുറപ്പെട്ടതായിരുന്നെങ്കിൽ ആളാവൽ നാടകങ്ങളുടെ അമരക്കാരായ ഈ അമേരിക്കൻ അച്ചായന്മാർ നീട്ടിയ ചൂണ്ടയിൽ കൊത്തരുതായിരുന്നു. അല്ല നിങ്ങളെ കുറ്റം പറയുന്നില്ല. ഡോളർ ബൈറ്റിൽ ഒളിപ്പിച്ച ആ ചൂണ്ടയിൽ ഒന്ന് കൊത്തിക്കുടുങ്ങാൻ വായിൽ വെള്ളമിറ്റിച്ചു നിരയിൽ നിൽക്കുന്നവരാണല്ലോ നമ്മുടെ മത / രാഷ്ട്രീയ / സാംസ്ക്കാരിക/ സിനിമാ നിര നര നായകന്മാർ ? ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-12 22:27:48
💥🔥 "എല്ലാം കൈപ്പറ്റിയ നിങ്ങൾ, മംഗലശ്ശേരി നീലകണ്ഠൻ പറയുന്ന സ്പോട്ടിൽ നൃത്തം ചെയ്യണം"..... ഹോഹോഹോ.... 💪💪🙏👍👍 റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക