Image

മോഹൻ ഭഗവത് എത്തുന്നു: ഓഗസ്റ്റ് 29നു ന്യൂ യോർക്കിൽ സംസാരിക്കും (പിപിഎം)

Published on 11 August, 2026
മോഹൻ ഭഗവത് എത്തുന്നു: ഓഗസ്റ്റ് 29നു ന്യൂ യോർക്കിൽ സംസാരിക്കും (പിപിഎം)

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) മേധാവി മോഹൻ ഭഗവത് ഓഗസ്റ്റ് 29നു ന്യൂ യോർക്കിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യും. സംഘടനയുടെ നൂറാം വാർഷികം ആചരിക്കുമ്പോൾ ഇന്ത്യൻ അമേരിക്കൻ സമൂഹവുമായി ആശയവിനിമയം നടത്താനാണ് ഈ മാസം ഭഗവത് യുഎസിലും കാനഡയിലും എത്തുന്നത്.

ഭഗവത് ന്യൂ യോർക്കിൽ പങ്കെടുക്കുന്ന 'Universal Oneness Celebrations' എന്ന പരിപാടി American Hindus for Engagement and Dialogue (AHEAD) ആണ് മാഡിസൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്നത്.

ഭഗവതിന്റെ പ്രസംഗം ഇന്ത്യയിലും വിദേശത്തും ഏറെ താല്പര്യം ഉണർത്തുമെന്നു എഹെഡ് വക്താവ് അദിതി ബാനർജി പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ നിന്ന് 5,000 പേരെ പ്രതീക്ഷിക്കുന്നു.

ന്യൂ യോർക്കിൽ രണ്ടു സ്വകാര്യ ചടങ്ങുകളിലും ഭഗവത് പങ്കെടുക്കും.

മാഡിസൺ സ്ക്വയറിലേക്കു എത്താൻ എഹെഡ് വടക്കു കിഴക്കൻ, മിഡ് അറ്റ്ലാന്റിക് സ്റ്റേറ്റുകളിൽ നിന്നു യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്.

2018ൽ ഷിക്കാഗോയിലെ വേൾഡ് ഹിന്ദു കോൺഗ്രസ് സമ്മേളനത്തിനാണ് ഭഗവത് ഏറ്റവും ഒടുവിൽ എത്തിയത്.

RSS chief to address expats in US 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക