Image

ഒഹായോയിൽ മലയാളി തിളക്കം; ‘മിസ് ഫയർലാൻഡ്സ് ക്വീൻ’ കിരീടം റീമ തോമസ് വള്ളിപ്പടവിലിന്

പ്രസാദ് തീയാടിക്കൽ Published on 11 August, 2026
ഒഹായോയിൽ മലയാളി തിളക്കം; ‘മിസ് ഫയർലാൻഡ്സ് ക്വീൻ’ കിരീടം റീമ തോമസ് വള്ളിപ്പടവിലിന്

ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ നടന്ന സൗന്ദര്യ-പ്രതിഭാ മത്സരത്തിൽ ക്നാനായ സമൂഹത്തിന് അഭിമാനമായി റീമ തോമസ് വള്ളിപ്പടവിൽ. ‘Miss Firelands Queen 2026–2027’ കിരീടമാണ് റീമ സ്വന്തമാക്കിയത്.

ഒഹായോയിലെ യുവ ക്നാനായ വനിതയായ റീമയുടെ നേട്ടം മലയാളി സമൂഹത്തിനും ക്നാനായ സമൂഹത്തിനും ഏറെ സന്തോഷം പകരുന്നതായി മാറി. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റീമ കിരീടനേട്ടത്തിലെത്തിയത്.

പുതുതലമുറയിലെ മലയാളി യുവതികൾ അമേരിക്കൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയിലേക്കാണ് റീമ തോമസ് വള്ളിപ്പടവിലും തന്റെ പേര് ചേർത്തിരിക്കുന്നത്. റീമയുടെ വിജയത്തിന് പിന്നാലെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ക്നാനായ–മലയാളി സമൂഹത്തിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക