Image

ജനാധിപത്യം (അഡ്വ. സിസിലിയാമ്മ വര്‍ഗീസ്)

Published on 10 August, 2026
ജനാധിപത്യം (അഡ്വ. സിസിലിയാമ്മ വര്‍ഗീസ്)

തോക്കും സൈന്യവുമില്ലാതെ
പടവാളേന്തി  പൊരുതാതെ  
ജനലക്ഷങ്ങളെ  അണിചേർത്ത്
അഹിംസ മാത്രം  ആയുധമാക്കി
പൊരുതി നേടിയ സ്വാതന്ത്ര്യം
അസമത്വത്തിൻ ചങ്ങല പൊട്ടി
അസ്വതതന്ത്ര്യത്തിൻ തടവറയില്ല
മഹാത്മജിയുടെ സിദ്ധാന്തം
നേടിയെടുത്തൊരു  ജനാധിപത്യം 
തലമുറകൾക്കതൊരു സന്ദേശം
വർഷം  പലതു കഴി ഞ്ഞൊരു നേരം
അഹിംസ എന്നതെന്നത് പേരിൽ മാത്രം
നേരില്ലാത്തവർ   നേതാക്കളായി  
അധികാരത്തിനായി   മത്സരമായി
ജനകോടികളെ വഞ്ചിക്കാനായി
അസമത്വങ്ങൾ സൃഷിച്ചിന്നും
ജനാധിപത്യം  തടവറ തന്നിൽ
അണിഅണിയായി  ചേര്ന്നീടാം
മിഴികൾ തുറക്കാം   കൈകൾ കോർക്കാം
പുതിയൊരു പുലരിയിൽ നമുക്ക് പാടാം
ഒന്നായി പാടാo ഭാരത് മാതാ  കീ ജയ്‌     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക