
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടൈനര്‍ ചിത്രം ലോ ആന്‍ഡ് ഓര്‍ഡര്‍ ടീസര്‍ റിലീസ് ചെയ്തു. ചിത്രം സെപ്റ്റംബര്‍ നാലിന് തിയറ്ററുകളിലെത്തും.
സത്യം സിനിമാസ് ഇന്‍ അസോസിയേഷന്‍ വിത്ത് മഹാ സുബൈര്‍ മൂവി ക്ഷേത്രയുടെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയും മഹാസുബൈറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തില്‍ 'ബ്ലാക്കില്‍' മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രമായി സൂപ്പര്‍ താരം അതിഥി വേഷത്തിലെത്തുന്നു. ടീസറില്‍ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രമണിഞ്ഞ് കൈയില്‍ തോക്കുമായി നടന്നുനീങ്ങുന്ന കാരിക്കാമുറി ഷണ്‍മുഖനെ കാണാം.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസ്‌പേര്‍സ് - അതുല്‍ പ്രേം, സൈനുദ്ദീന്‍. ഉദയ്കൃഷ്ണയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം.
അഭിനേതാക്കളുടെ നിരയില്‍ നിരവധി കൗതുകങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പ്രകാശ് വര്‍മ്മയും, അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.