
നടി തൃഷ കൃഷ്ണനെതിരെ ദ്വയാര്‍ഥ പ്രയോഗമുള്ള പരാമര്‍ശം നടത്തിയ ഉദയനിധി സ്റ്റാലിനെതിരെ നടന്‍ വിശാല്‍. ഉദയനിധിയെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നാണ് വിശാലിന്റെ ന്യായം.
സിനിമാമേഖലയിലെ സ്ത്രീകളെക്കുറിച്ച് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുന്ന യുട്യൂബര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമെതിരെ സമാനമായ നടപടി സ്വീകരിക്കണമെന്ന് വിശാല്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, എന്നാല്‍ സിനിമയിലെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന എല്ലാവര്‍ക്കും ഈ ശിക്ഷ ഒരേപോലെ ബാധകമാക്കണമെന്നാണ് തന്റെ ആഗ്രഹം. ഉദയനിധിയോട് കാണിച്ച അതേ നിയമപരമായ സമീപനം എല്ലാവരോടും ഉണ്ടാകണം.
സിനിമാ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബിലൂടെയും നിരന്തരം മോശം പരാമര്‍ശങ്ങളും ട്രോളുകളും നടത്തുന്നവര്‍ക്കെതിരെയും നിയമം കര്‍ശനമായി നടപ്പാക്കണം.
നമ്മുടെ വനിതാ സഹപ്രവര്‍ത്തകരെക്കുറിച്ച് പരസ്യമായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്ന നിരവധി യുട്യൂബര്‍മാരുണ്ട്. അതിനാല്‍ അവര്‍ക്കും സമാനമായ പെരുമാറ്റച്ചട്ടം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.