
ആര്‍ഷം മൂവീസിന്റെ ബാനറില്‍ മധുമൊഴി സിനിമ സെപ്റ്റംമ്പറോടു കൂടി തിയേറ്ററുകളില്‍. വിക്രമന്‍ നമ്പൂതിരി കഥയും സംവിധാനവും നിര്‍വഹിച്ച്, രവി പര്‍ണശാല തിരക്കഥ സംഭാഷണം തയാറാക്കിയ ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളാണ് വേഷമിട്ടിരിക്കുന്നത്.
ക്യാമറ: രഞ്ജിത്ത് ഓംകാര്‍, ആര്‍ട്ട്: ഹരി പെരിങ്ങമല, മേക്കപ്പ്: സിനിലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: കിച്ചൂ സുദര്‍ശന്‍, മ്യൂസിക്: അനു പ്രവീണ്‍, പാടിയത്: കുമാരപുരം ശ്രീകുമാര്‍, അനു പ്രവീണ്‍, മീനു നാരായണന്‍. ലിറിക്ക്‌സ്: ജിജി കലാമന്ദിര്‍.
വയനാട്ടിലെ വള്ളിയൂര്‍ക്കാവ് പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ. വയനാട്ടിലും തിരുവനന്തപുരത്തുമായിട്ടാണ് ഷൂട്ടിംഗ് നടന്നത്.
അഭിനയിച്ചവര്‍, സേതുസാഗര്‍, അപര്‍ണ രമേശ്, കലേഷ് കൊല്ലം, പ്രതീഷ് സൂര്യ, ഇന്ദു ചന്ദ്ര. ബിജു കലാവേദി, അതിഥി, പരമേശ്വരന്‍ കുഴിയാത്തി, പാറശാല വിജയന്‍, ആനന്ദ്, ആര്‍ച്ച, അരുണ്‍നാഥ് പാലോട്, ശിവമുരളി, അനില്‍ വര്‍ഗീസ്, 30 ഓളം ആദിവാസികളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.