Image

യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ പിടിയില്‍

Published on 10 August, 2026
 യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ പിടിയില്‍

 

മുംബൈ: യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. സംവിധായകന്‍ ഷക്കീല്‍ നൂറാനി(73) ആണ് കേസില്‍ പിടിയിലായത്. യുവനടി നല്‍കിയ പരാതിയിലാണ് നടപടി. സിനിമ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

മല്‍വാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക