Image

'ട്വന്റി 20’ വീണ്ടും തിയറ്ററുകളിലേക്ക്!

Published on 09 August, 2026
'ട്വന്റി 20’  വീണ്ടും തിയറ്ററുകളിലേക്ക്!

മലയാള സിനിമ കണ്ട ഏറ്റവും വലിയ താരസംഗമങ്ങളിലൊന്നായ ‘ട്വന്റി 20’ പതിനെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്! . മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാള സിനിമയിലെ വമ്പൻ താരനിര ഒന്നിച്ചെത്തിയ ചിത്രം പുതിയ തലമുറയ്ക്കായി 4K മികവിൽ വീണ്ടും ബിഗ് സ്ക്രീനിൽ ആഘോഷമാകാനൊരുങ്ങുകയാണ്. 

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപും അനൂപും ചേർന്ന് നിർമ്മിച്ച് സിബി കെ തോമസ് - ഉദയകൃഷ്ണ ടീമിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്ത ട്വന്റി 20 തിയറ്ററുകളിലെത്തിയത് 2008 ൽ ആണ്. ഡിജിറ്റൽ കാലത്തെ പുതിയ തലമുറയായ Gen Zയ്ക്കും ഈ താരപ്പോരാട്ടം ബിഗ് സ്ക്രീനിൽ നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

പഴയ ഓർമ്മകൾക്ക് പുതിയ ദൃശ്യഭംഗി സമ്മാനിച്ച് 4K റീമാസ്റ്റർ ചെയ്ത പതിപ്പിൽ ‘ട്വന്റി 20’ എത്തുമ്പോൾ, താരസംഗമത്തിന്റെ ആവേശം വീണ്ടും തിരശ്ശിലകളെ തീപിടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഓണത്തിന് ശേഷമായിരിക്കും ട്വന്റി 20 യുടെ റീ റിലീസ് എന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക